ഐ
ഐ എം ക്യാറ്റിൽ മുൻനിരയിൽ വരുന്നവർക്ക് മാത്രം പ്രവേശനം ലഭിക്കുന്ന ഒരു സ്ഥാപനം. ലോക
നിലവാരത്തിലുള്ള മാനേജ്മെൻറ്റ് പഠനം. ഉന്നത നിലവാരമുള്ള കമ്പനികളുടെ ക്യാമ്പസ് സിലക്ഷൻ.
മാത്രവുമല്ല സമാന സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ഫീസും. സംവരണ വിഭാഗങ്ങൾക്ക്
നിയമാനുസൃതമായ ആനുകൂല്യങ്ങളുമുണ്ട്. ഇതെല്ലാമാണു ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ തലയുയർത്തി
നിൽക്കുന്ന ഫാക്കൽറ്റി ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് എന്ന സ്ഥാപനം.
കോഴ്സുകളും യോഗ്യതയും
1. രണ്ട് വർഷത്തെ ഫുൾ ടൈം എം ബി എ ആണിവിടുത്തെ പ്രധാന
പ്രോഗ്രാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ക്യാറ്റ് സ്കോറുമാണു
യോഗ്യത. 200 സീറ്റാണുള്ളത്.
2. എം ബി എ എക്സിക്യുട്ടീവ്: ഇത് ഈവനിങ്ങ് പ്രോഗ്രാമാണു. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെയുള്ള
ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. 159 സീറ്റാണുള്ളത്.
3. എം ബി എ എക്സിക്യുട്ടീവ് (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ):
മെഡിക്കൽ അനുബണ്ഡ വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദവും 5 വർഷത്തെ പ്രവൃത്തി
പരിചയവുമാണു യോഗ്യത. 39 സീറ്റാണുള്ളത്
4. പി എച്ച് ഡി: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള
ബിരുദാനന്തര ബിരുദമോ, എം ഫിൽ ഡിഗ്രിയോ ആണു മിനിമം യോഗ്യത. ക്യാറ്റ് സ്കോർ വേണം. നാലു വർഷം ദൈർഖ്യമുള്ള ഡിഗ്രിയുള്ളവർ 70 ശതമാനം
മാർക്കും ദേശീയ തലത്തിലുള്ള ഫെലോഷിപ്പുകൾ ലഭിച്ചാലും അപേക്ഷിക്കുവാൻ അർഹരാണു.
ഇത് കൂടാതെ
വർക്കിങ്ങ് പ്രൊഫഷണൽസിനായി മാനേജ്മെൻറ്റ് ഡവലപ്മെൻറ്റ് പ്രോഗ്രാമും നടത്തുന്നുണ്ട്.
പ്ലേസ്മെൻറ്റ്: രാജ്യത്തിനകത്തും പുറത്തുമുള്ള
ഉന്നത സ്ഥാപനങ്ങളിൽ ഇവിടുത്തെ പൂർവ വിദ്യാർഥികൾ
ഉയർന്ന തലത്തിൽ ജോലി ചെയ്യുന്നുണ്ട്. 100 ശതമാനത്തിനു
മുകളിലാണു ഇവിടുത്തെ
പ്ലേസ്മെൻറ്റ് റെക്കോർഡ്.
1954 ൽ ആരംഭിച്ച ഈ സ്ഥാപനം ഡൽഹി യൂണിവേഴ്സിറ്റിയുടെ
കീഴിലാണു പ്രവർത്തിക്കുന്നത്. നിലവാരത്തിൽ
ഐ ഐ എം മുകളോടൊപ്പം നിൽക്കുന്ന ഇവിടുത്തെ പ്രവേശനത്തിനു ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണു.
ഒക്ടോബറിലാണു സാധാരണ പ്രവേശന നടപടികൾ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് http://fms.edu/ സന്ദർശിക്കുക.
No comments:
Post a Comment