അഭ്യസ്ത വിദ്യരായ യുവജനങ്ങൾ പലരും
ഇന്ന് കൃഷിയിലേക്ക് തിരിയുന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണു. വിഷമയമില്ലാത്ത പച്ചക്കറികൾ
കഴിക്കുവാനുള്ള ആഗ്രഹമാവാം അതിൻറ്റെയൊരു കാരണം. അതിനാൽ തന്നെ ഇന്ന് കാർഷിക മേഖലയിലെ
അവസരങ്ങൾ മുൻപെന്നതിനേക്കാളേറെ വർദ്ധിച്ചതായി കാണാം. കാർഷിക പഠനമിന്ന് വളരെ വൈവിധ്യമാർന്ന
മേഖലയാണു.
കോഴ്സുകളും
യോഗ്യതകളും
ഡിഗ്രി,
പി ജി കോഴ്സുകൾ
കാർഷിക മേഖലയിലെ പ്രധാന രണ്ട് ഡിഗ്രി
കോഴ്സുകളാണു ബി എസ് സി അഗ്രിക്കൾച്ചറും ബി ടെക് അഗ്രിക്കൾച്ചറും. ബി എസ് സി അഗ്രിക്കൾച്ചർ
പുതിയ ഇനം വിത്തുകളിലും കൃഷി രീതിയിലും ഊന്നൽ കൊടുക്കുമ്പോൾ ബി ടെക് അഗ്രിക്കൾച്ചർ
കൃഷിയിൽ എഞ്ചിനിയറിങ്ങിൻറ്റെ പ്രയോഗത്തിനാണു പ്രാധാന്യം കൊടുക്കുന്നത്. കൃഷിയിലെ യന്ത്രവൽക്കരണമെല്ലാം
ബി ടെക് കോഴ്സിലാണുൾപ്പെടുന്നത്. കേരളത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെയാണു ഈ കോഴ്സുകളിലേക്കുള്ള
പ്രവേശനം. ബയോളജി ഉൾപ്പെടുന്ന പ്ലസ് ടുവാണു ബി എസ് സി അഗ്രിക്കൾച്ചറിൻറ്റെ യോഗ്യതയെങ്കിൽ
ബി ടെക് അഗ്രിക്കൾച്ചറിൻറ്റെ യോഗ്യത മാത്തമാറ്റിക്സ് ഉൾപ്പെടുന്ന പ്ലസ് ടുവാണു. 4 വർഷമാണു
2 കോഴ്സുകളുടേയും കാലാവുധി.
ബി ടെക് അഗ്രിക്കൾച്ചറിനു ശേഷം എം
ടെക്, പി എച്ച് ഡി എന്നിവയും ചെയ്യാവുന്നതാണു.
ബി എസ് സി അഗ്രിക്കൾച്ചറിനു ശേഷം
വ്യത്യസ്ത വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്ത് 2 വർഷത്തെ എം എസ് സി അഗ്രിക്കൾച്ചർ ചെയ്യാവുന്നതാണു.
ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ എന്നീ നിലകളിൽ ജോലി നേടുവാൻ ഇത് സഹായകമാണു. അഗ്രിക്കൾച്ചർ,
ഹോർട്ടിക്കൾച്ചർ, അഗ്രോണമി, പ്ലാൻറ്റ് ബ്രീഡിങ്ങ് & ജെനറ്റിക്സ്, സോയിൽ സയൻസ്
& അഗ്രിക്കൾച്ചറൽ കെമിസ്ട്രി, സീഡ് ടെക്നോളജി, അഗ്രിക്കൾച്ചറൽ എൻറ്റമോളജി, പ്ലാൻറ്റ് പാത്തോളജി, അഗ്രിക്കൾച്ചറൽ
ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രിക്കൾച്ചറൽ മിറ്റീരിയിയോളജി,
അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, ഫ്ലറി കൾച്ചർ, ടോക്സിക്കോളജി, സെറികൾച്ചർ, അഗ്രിക്കൾച്ചറൽ
എക്സ്റ്റൻഷൻ തുടങ്ങി നിരവധി മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം. എം ഫിൽ, പി എച്ച് ഡി തുടങ്ങിയ
ഗവേഷണ ബിരുദങ്ങൾക്കും അവസരമുണ്ട്.
ഡിപ്ലോമ
കോഴ്സുകൾ
ഇതു കൂടാതെ തൃശൂർ കാർഷിക സർവ്വകലാശാലയിൽ
ബയോളജി ഉൾപ്പെടുന്ന സയൻസ് പ്ലസ് ടു കഴിഞ്ഞവർക്കായി ഒരു വർഷത്തെ Diploma Course in
‘Organic Agriculture, 2 വർഷത്തെ Diploma in Agricultural Sciences, ബി എസ് സി/ബി ടെക്
കഴിഞ്ഞവർക്കായി ഒരു വർഷത്തെ PG Diploma in Solid Waste Management, സയൻസ് പ്ലസ് ടു
പഠിച്ച് ഏത് ഡിഗ്രി കഴിഞ്ഞവർക്കുമായി ഒരു വർഷത്തെ Post Graduate Diploma Course in
Analytical Techniques in Soil Fertility and Crop Production എന്നീ കോഴ്സുകളും നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.kau.edu/ സന്ദർശിക്കുക.
മാനേജ്മെൻറ്റ്
കോഴ്സുകൾ
അഗ്രിക്കൾച്ചർ ഡിഗ്രി തലത്തിൽ പഠിച്ചവർക്ക്
അഗ്രി ബിസിനസ് ഇക്കണോമിക്സിൽ എം ബി എ ചെയ്യാവുന്നതാണു. കേരള കാർഷിക സർവ്വകലാശാലയിൽ
ഇത് പഠിക്കാവുന്നതാണു. കൃഷിയുടെ മാനേജ്മെൻറ്റ് തലത്തിലേക്ക് പ്രവേശിക്കുവാൻ ഈ കോഴ്സ്
സഹായിക്കുന്നു. പല സ്ഥാപനങ്ങളും അഗ്രിക്കൾച്ചറിൽ ഡിഗ്രി കഴിഞ്ഞവർക്കായി അഗ്രിക്കൾച്ചറൽ
ബിസിനസ്സ് മാനേജ്മെൻറ്റിൽ പി ജി ഡിപ്ലോമ നടത്തുന്നുണ്ട്. ഇതിൽ പ്രമുഖമായത് ഹൈദരാബാദിലെ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റിലെ (www.manage.gov.in/) അഗ്രിക്കൾച്ചറൽ
ബിസിനസ്സ് മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റ് എന്നിവയാണു. ഐ
ഐ എം ക്യാറ്റ് വഴിയാണു സിലക്ഷൻ.
ബിക്കനീറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
അഗ്രി ബിസിനസ്സ് മാനേജ്മെൻറ്റും (http://iabmbikaner.org/) സമാന കോഴ്സുകൾ
നടത്തുന്നുണ്ട്. അഗ്രിക്കൾച്ചറിൽ ഡിഗ്രി യോഗ്യതയായ ഇവിടെയും ഐ ഐ എം ക്യാറ്റ് വഴിയാണു
സിലക്ഷൻ.
സ്ഥാപനങ്ങൾ
സ്ഥാപനങ്ങൾ
കേരളത്തിൽ
ഇന്ത്യയിൽ 35 സംസ്ഥാന തല കാർഷിക സർവ്വകലാശാലകളുണ്ട്.
കേരളത്തിലെ കോഴ്സുകൾ കേരള കാർഷിക സർവ കലാശാലയുടെ കീഴിലാണു. തിരുവനന്തപുരം വെള്ളായണിയിലെ
കോളേജ് ഓഫ് അഗ്രിക്കൾച്ചർ (www.kauvellayani.ac.in/), കാസർകോട്
പടന്നക്കടിലെ കോളേജ് ഓഫ് അഗ്രിക്കൾച്ചർ (www.kaupad.edu.in/), തൃശൂർ
വെള്ളാനിക്കരയിലെ കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ (www.kauhort.in/), തൃശൂർ
വെള്ളാനിക്കരയിലെ കാർഷിക സർവ്വകലാശാല (www.kau.edu/) എന്നിവിടങ്ങളിൽ
ബി എസ് സി, എം എസ് സി കോഴ്സുകളുണ്ട്. മലപ്പുറം തവനൂറിലെ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ
എഞ്ചിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ (www.kau.edu/kcaettavanur.htm) ബി ടെക്,
എം ടെക് കോഴ്സുകളുണ്ട്.
മറ്റു
പ്രധാന സ്ഥാപനങ്ങൾ
വരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
(www.bhu.ac.in/), ഇംഫാലിലെ
സെൻറ്റർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (www.cau.org.in/), ബാംഗ്ലൂരിലെ
യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് (www.uasbangalore.edu.in/), അലിഗാർ
മുസ്ലീം യൂണിവേഴ്സിറ്റി (www.amu.ac.in/), ജാർഖണ്ഡിലെ
ബിർസാ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (www.bauranchi.org/), കോയമ്പത്തൂരിലെ തമിൾനാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി
(www.tnau.ac.in/) തുടങ്ങിയവ
ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണു.
തൊഴിൽ
അവസരങ്ങൾ
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ
റിസേർച്ചിൻറ്റെ കീഴിൽ നിരവധി ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയൊക്കെ
ശാസ്ത്രജ്ഞരാവാൻ അവസരമുണ്ട്. ദേശീയ തലത്തിൽ എം എസ് സി അഗ്രിക്കൾച്ചർക്കാർക്കായി
ICAR നടത്തുന്ന പൊതു പ്രവേശന പരീക്ഷ ജയിച്ചാൽ അഗ്രിക്കൾച്ചറൽ റിസേർച്ച് സയൻറ്റിസ്റ്റ്
തസ്തികയിലേക്ക് നേരിട്ട് പ്രവേശിക്കാം. പ്രീലിമിനറി, മെയിൻ എന്നി 2 തലങ്ങളും ഇൻറ്റർവ്യൂവുമുണ്ടിതിനു.
വിശദ വിവരങ്ങൾക്ക് http://asrb.org.in/ സന്ദർശിക്കുക.
അഗ്രിക്കൾച്ചറൽ ഡെവലപ്മെൻറ്റ് ഓഫീസർ,
കൃഷി ഓഫീസർ, സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങളിലെ റിസേർച്ച് സയൻറ്റിസ്റ്റ്, ലാബ് ടെക്നീഷ്യൻ,
തുടങ്ങി നിരവധി തസ്തികകളുണ്ട്. ബാങ്കുകൾ, ഫിനാൻസ് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയും ഫീൽഡ് ഓഫീസർ, റൂറൽ ഡവലപ്മെൻറ്റ് ഓഫീസർ,
അഗ്രിക്കൾച്ചറൽ പ്രൊബേഷണറി ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് കൃഷി, ബിരുദ ബിരുദാനന്തര
ബിരുദ ധാരികളെ നിയമിക്കാറുണ്ട്.
ഫാം മാനേജ്മെൻറ്റ്, ലാൻഡ് അപ്രൈസൽ,
ഗ്രേഡിങ്ങ്, പാക്കേജിങ്ങ്, ലേബലിങ്ങ്, സ്റ്റോറേജ്, വെയർ ഹൗസിങ്ങ്, പ്രോസസിങ്ങ് തുടങ്ങി
ഒട്ടനവധി അവസരങ്ങളുണ്ട്. സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ്റ്, സ്പൈസസ് ബോർഡ്, വളം, കീടനാശിനി,
വിത്ത്, ഭക്ഷ്യോത്പ്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനികൾ തുടങ്ങിയവയിലെല്ലാം
അവസരങ്ങളുണ്ട്.
No comments:
Post a Comment