യാത്രക്കാരേയും
ചരക്കു സാമഗ്രകികളേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണു കൊമേഴ്സ്യൽ
പൈലറ്റ് എന്ന് വിളിക്കുന്നത്. നല്ല ആശയ വിനിമയ
ശേഷിയും വിദേശ ഭാഷാ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ജോലിയാണിത്. ഉയർന്ന
ഉത്തരവാദിത്വമുള്ള ജോലിയാണു ഒരു പൈലറ്റിൻറ്റേത്.
വിമാനത്തിലെ സങ്കീർണ്ണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക, ഇന്ധനത്തിൻറ്റെ
അളവ് വേണ്ടത്രയുണ്ടോ, എയർ ട്രാഫിക് കൺട്രോളുമായുള്ള വിനിമയം എങ്ങനെ തുടങ്ങിയെല്ലാക്കാര്യങ്ങളും
നേരിട്ട് ഉറപ്പ് വരുത്തേണ്ടതുണ്ട്. ടേക്ക്
ഓഫും ലാൻറ്റിങ്ങും എങ്ങനെ, എപ്പോൾ എന്ന് നിമിഷാർധത്തിൽ കണക്ക് കൂട്ടി നിശ്ചയിക്കണം.
എത്ര ഉയരത്തിൽ എത്ര വേഗത്തിലെന്ന് ഓരോ നിമിഷവും മനസ്സിലാക്കിയിരിക്കണം. ശബ്ദം, താപനില ഇവയൊക്കെ ശ്രദ്ധിക്കുന്നതിനു പുറമേ
യാത്രയിലുടനീളം വിമാനത്തിൻറ്റെ പ്രവർത്തനം വിലയിരുത്തണം. സഹായികളും ഇലക്ട്രോണിക് സംവിധാനവുമുണ്ടെങ്കിലും
സ്വയം കരുതിയിരിക്കണം.
കണ്ണും കൈയും തമ്മിലെ പൊരുത്തം, നല്ല
ആരോഗ്യം, കാഴ്ച, ശ്രവണ ശക്തി, സമചിത്തത ഇതെല്ലാം ഇവിടെ നിർബദ്ധമാണു. എയർ റെഗുലേഷൻസ്, ഏവിയേഷൻ മെറ്റീരിയോളജി, നാവിഗേഷൻ,
ഫ്ലൈറ്റ് പ്ലാനിങ്ങ്, കോക് പിറ്റ് റിസോഴ്സ് മാനേജ്മെൻറ്റ് എല്ലാം സ്വായത്തമാക്കണം.
എങ്ങനെ
കൊമേഴ്സ്യൽ പൈലറ്റാവാം?
ഒരു കൊമേഴ്സ്യൽ പൈലറ്റാവുക എന്നത്
അത്യന്തം ചിലവേറിയ പരിപാടിയാണു. സ്റ്റുഡൻറ്റ്
പൈലറ്റ് ലൈസൻസ് (SPL), പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്
(CPL) എന്നീ മൂന്ന് കടമ്പകൾ കടക്കേണ്ടതുണ്ട്. ഡയറ്ക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണു ലൈസൻസ് നൽകുന്ന അധികാരി.
കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ
50 ശതമാനം മാർക്കോടെ +2 വാണു അടിസ്ഥാന യോഗ്യത.
ചില കേന്ദ്രങ്ങളിൽ പത്താം ക്ലാസ് പാസായവരേയും പരിശീലിപ്പിക്കും. 17 വയസ്സ് പൂർത്തിയാവണം.
Student
Pilot License
SPL ഒരു പ്രാഥമിക കോഴ്സ് മാത്രമാണു.
1. Air Regulation.
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General &
Specific)
എന്നീ 4 വിഷയങ്ങളിൽ ഒരു വാചാ (Oral)
പരീക്ഷയാണു SPL ൽ ഉണ്ടാവുക. കൂടാതെ മെഡിക്കൽ പരിശോധനയുമുണ്ട്.
Private
Pilot License
SPL കഴിഞ്ഞാൽ PPL ലഭിക്കാൻ 40 മുതൽ 60 മണിക്കൂർ വിമാനം പറത്തണം. 20 മണിക്കൂർ ഒരു പരിശീലകൻ കൂടെയിരിക്കും. തുടർന്ന്
20 മണിക്കൂർ സ്വന്തമായി പറത്തണം. കോസ് കൺട്രി
പറക്കൽ അഞ്ച് മണിക്കൂറും ഉണ്ടായിരിക്കും. ഫ്ലൈറ്റ് റേഡിയോ ഓപ്പറേഷൻ ലൈസൻസ് ഇതോടൊപ്പം
എടുത്തിരിക്കണം. ഇതു എഴുത്ത് പരീക്ഷയാണു.
ഒപ്പം
1. Air Regulation.
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General &
Specific)
എന്നീ വിഷയങ്ങളിലെ പരീക്ഷയും പാസാവണം
PPL കഴിഞ്ഞാൽ പൊതു വിമാനം പറത്താൻ
അർഹതയില്ല. സ്വകാര്യ വിമാനം പറത്താം. പൊതു
വിമാനം പറത്തണമെങ്കിൽ CPL നേടണം.
Commercial
Pilot License
PPL നേടിക്കഴിഞ്ഞവരെയാണു CPL നു പരിശീലിപ്പിക്കുക.
അഭിരുചി പരീക്ഷയും ശാരിരിക ക്ഷമതയും ഇവിടെയുമുണ്ട്. 18 വയസ്സ് പൂർത്തിയായിരിക്കണം. 30 ൽ താഴെയുമാവണം. ഇവിടെ 250 മണിക്കൂർ ഫ്ലൈയിങ്ങ് പരിശീലനം നേടേണ്ടതുണ്ട്. അതിൽ 150 മണിക്കൂർ സോളോ ഫ്ലൈയിങ്ങ്. 25 മണിക്കൂർ
ക്രോസ് കൺട്രി ഫ്ലൈയിങ്ങ്, 5 മണിക്കൂർ നേരം രാത്രി സോളോ ഫ്ലൈയിങ്ങ്. അടുത്ത കാലത്തായി പൈലറ്റുമാർക്ക് ക്ഷാമം നേരിട്ടതിനാൽ
DGCA ഇത് 200 മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്.
1. Air Regulation.
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General & Specific)
5. Radio Telephone (Oral & Practical)
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General & Specific)
5. Radio Telephone (Oral & Practical)
എന്നിവയാണു ഇവിടെ പാസാവേണ്ട വിഷയങ്ങൾ. സാധാരണയായി ഈ മൂന്ന് ഘട്ടവും കഴിയാൻ 3 വർഷം വേണ്ടതുണ്ട്.
എവിടെ പഠിക്കാം?
പൈലറ്റ് ലൈസൻസ് എടുക്കാൻ ഇന്ത്യയിലെ
ഏറ്റവും നല്ല സ്ഥാപനം ഉത്തർ പ്രദേശിലെ റായ്ബെറേലിയിലെ Indira Gandhi Rashtriya
Uran Akademi ആണു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു
കീഴിലെ സ്വയം ഭരണ സ്ഥാപനമാണു. ഏകദേശം 32.5
ലക്ഷം രൂപ മുകളിൽ ചിലവ് വരും. കണക്ക്, ഫിസിക്സ്
വിഷയങ്ങളിൽ ഓരോന്നിനും 55 ശതമാനം മാർക്കോടെ +2 പാസാണു വേണ്ട യോഗ്യത. സംവരണ വിഭാഗക്കാർക്ക്
50 ശതമാനം മാർക്ക് മതിയാവും. 60 സീറ്റുണ്ട്. ഇതിൽ 9 എണ്ണം പട്ടിക ജാതിക്കാർക്കും 5
എണ്ണം പട്ടിക വർഗ്ഗക്കാർക്കും 16 എണ്ണം ഒ ബി സി ക്കാർക്കുമാണു. മെയ് മാസത്തിൽ അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന
പരീക്ഷ. ഡൽഹി, ഹൈദരാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ എന്നീ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രം. ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിങ്ങ് ഇവയിലാണു
പരീക്ഷ. സെപ്തമ്പറിൽ പരിശീലനം ആരംഭിക്കും.
ലൈസൻസിനോടൊപ്പം ബി എസ് സി ഏവിയേഷൻ ഡിഗ്രി എടുക്കുവാനും അവസരമുണ്ട്. 3 വർഷമാണു കാലാവുധി. കൂടുതൽ വിവരങ്ങൾക്ക് www.igrua.gov.in/ സന്ദർശിക്കുക.
കേരളത്തിൽ തന്നെ CPL നേടുവാനുള്ള
സൗകര്യം ഇപ്പോഴുണ്ട്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷൻ ട്രെയിനിങ്ങ് അക്കാദമിയിൽ.
3 വർഷം കൊണ്ട് CPL നേടാം. ഒരു മണിക്കൂർ പറത്താൻ 12000 രൂപ ചിലവ് വരും. മറ്റു ചിലവുകൾ പുറമേ. തിരുവനന്തപുരത്തു വള്ളക്കടവിലാണു
ഓഫീസ്. വിശദ വിവരങ്ങൾക്ക് www.rajivgandhiacademyforaviationtechnology.org/
സന്ദർശിക്കുക.
ഇന്ത്യയിലെ മുൻ നിര പരിശീലന സ്ഥാപനങ്ങളിൽ ചിലത് ഇവയാണു. തമിഴ്നാട് ഏവിയേഷൻ ട്രെയിനിങ്ങ്
അക്കാദമി കോയമ്പത്തൂർ, ബോംബൈ ഫ്ലൈയിങ്ങ് ക്ലബ് മുംബൈ (www.thebombayflyingclub.com/), ആന്ധ്രാപ്രദേശ്
ഏവിയേഷൻ അക്കാദമി ഹൈദരാബാദ് (/apaviationacademy.in/),
ഭൂവനേശ്വർ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ
ഗവൺമെൻറ്റ് ഫ്ലൈയിങ്ങ് ട്രൈയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മദ്രാസ് ഫ്ലൈയിങ്ങ് ക്ലബ്
ചെന്നൈ, ഡൽഹി ഫ്ലൈയിങ്ങ് ക്ലബ് (www.delhiflyingclub.org/),
സഫ്ദർജങ് എയർപോർട്ട് ഡൽഹി, ബാംഗ്ലൂർ എയറോനോട്ടിക്കൽ ടെക്നിക്കൽ സർവീസ് സ്കൂൾ മൈസൂർ,
സഹാറാ ഇന്ത്യ ഏവിയേഷൻ അക്കാന്മി ന്യൂഡൽഹി. ഫ്ലൈയിങ്ങ് സ്കൂളുകൾക്ക് ഡയറ്ക്ടർ ജനറൽ ഓഫ്
സിവിൽ ഏവിയേഷൻറ്റെ അംഗീകാരമാണാവശ്യം. അംഗീകാരമുള്ള
പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റിനായി DGCA വെബ്സൈറ്റ് സന്ദർശിക്കുക. വിലാസം www.dgca.nic.in/.
എയർ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്
(ATPL) ആണു ഈ രംഗത്തെ ഏറ്റവും ഉയർന്ന ലൈസൻസ്.
ഏത് തരം വിമാനവും പറത്താൻ ഇത് യോഗ്യത നൽകും. പൈലറ്റ് ഇൻ കമാൻറ്റ് എന്ന പ്രമോഷനു ATPL ആവശ്യമാണു.
CPL എടുത്ത് കഴിഞ്ഞാൽ കൊല്ലത്തിൽ 3 തവണയെങ്കിലും പ്രൊഫിഷ്യൻസി ടെസ്റ്റും മെഡിക്കൽ ടെസ്റ്റും
ഉണ്ടാവും.
സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ
(CFI) മാരാണു പൈലറ്റുകളെ പരിശീലിപ്പിക്കുന്നത്.
ദീർഘകാലത്തെ പരിചയം നേടിയവരെയാണു CFI മാരായി നിയമിക്കുന്നത്.
ഔട്ട് ഫിറ്റർ എന്ന പൈലറ്റുമാരുണ്ട്. മലമടക്കുകളിലും മറ്റും സന്ദർശകരെ എത്തിക്കുന്നതും
പ്രകൃതി ദുരന്തം ബാധിച്ച സ്ഥലത്ത് നിന്നു ആളുകളെ ഒഴിപ്പിക്കുന്നതും അവർക്ക് അവശ്യ വസ്തുക്കൾ
എത്തിക്കുന്നതും ഇവരാണു. CPL കഴിഞ്ഞുള്ള സ്പെഷ്യലൈസേഷനാണിത്.
തൊഴിൽ
അവസരങ്ങൾ
CPL എടുത്ത ശേഷം പരിചയം ലഭിച്ചാൽ
പ്രമോഷൻ നേടി കോ പൈലറ്റായി പ്രവർത്തിക്കാം.
ഫ്ലയിങ്ങിനു പുറമേ എയർ ട്രാഫിക് കൺട്രോളറുമായി. കമ്യൂണിക്കേഷൻ, മോണിറ്ററിങ്ങ്, മേൽനോട്ടം ഇവയാണു
ഡ്യൂട്ടി. കോ പൈലറ്റിനെ എയർ ക്രാഫ്റ്റിലെ ഫസ്റ്റ് ഓഫീസർ എന്നും വിളിക്കുന്നു. പൈലറ്റുമാർക്ക്
ഏവിയേഷൻ ട്രെയിനിങ്ങ് സെൻറ്ററുകളിൽ ഫ്ളൈറ്റ് ഇൻസ്ട്രക്ടർമാർ ആയി ജോലി ചെയ്യുവാൻ സാധിക്കും.
ത്രിൽ, കനത്ത ശമ്പളം, അതോടൊപ്പം ഉയർന്ന ഉത്തരവാദിത്വം. സാഹസികത ഇഷ്ടപ്പെടുന്ന ഊർജ്ജ സ്വലരായ യുവതീ യുവാക്കൾക്ക്
അവസരങ്ങൾ അനവധി.
No comments:
Post a Comment