കുറഞ്ഞ
ചിലവിൽ എങ്ങനെ കൂടുതൽ ഉല്പാദനം നടത്താമെന്ന മനുഷ്യൻറ്റെ ചോദ്യത്തിനുള്ളയുത്തരം ഇന്ന്
ചെന്ന് നിൽക്കുന്നത് റോബോട്ടിലാണു. മനുഷ്യൻ
ചെയ്യുന്ന ജോലികളെല്ലാം തന്നെ അല്ലായെങ്കിൽ മനുഷ്യനു ചെയ്യുവാൻ ദുഷ്കരമായ ജോലികളെല്ലാം
തന്നെ ഫലപ്രദമായി ചെയ്യുവാൻ ഇന്ന് വ്യാവസായിക മേഖലകളിലും, ഗവേഷണ മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം
റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വികസിത രാജ്യങ്ങളാണിതിൽ മുൻപിൽ. പ്രത്യേകിച്ചും
ജപ്പാനും കാനഡയും. കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ
വലിപ്പം, ഘനം രൂപം, താപനില, മാർദ്ദവം, നിറം എന്നിവയൊക്കെ ഇവക്ക് തിരിച്ചറിയുവാൻ കഴിയും.
ഉരുക്ക്
നിർമ്മാണം, എണ്ണ ശുദ്ധീകരണം, മാലിന്യ സംസ്കരണം, അണുനിരീക്ഷണം, പ്രതിരോധം ഇവിടെയെല്ലാം
ഇന്ന് റോബോട്ടുകളുടെ സേവനം അനിവാര്യമാണു. ശമ്പളം
വേണ്ട, ചുരുങ്ങിയ ചിലവ്, വർദ്ധിച്ച ഉൽപ്പാദനം, ഗുണ നിലവാരമുള്ള ഉൽപ്പന്നം തുടങ്ങിയ
പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ റോബോട്ടുകളുടെ പ്രസക്തി ഇനി കൂടി വരുമെന്ന് തീർച്ച.
ആയതിനാൽ തന്നെ ഇതിനോടനുബന്ധിച്ചുള്ള തൊഴിലവസരങ്ങളും വർദ്ധിക്കുന്നു.
ഡിസൈനിങ്ങ്,
മേൽനോട്ടം, ഗവേഷണം എന്നീ മൂന്ന് മേഖലകൾ റോബോട്ടിക്സ് താൽപ്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ
കഴിയും. ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എന്നും ഈ മേഖല
അറിയപ്പെടുന്നു.
പഠനാവസരങ്ങളും സ്ഥാപനങ്ങളും
എഞ്ചിനിയറിങ്ങ്
ബിരുദത്തിനു ശേഷം പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലാണു ഇന്ന് ഇന്ത്യയിൽ റോബോട്ടിക്സ് പഠനാവസരമുള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ
എന്നീ ശാഖകളിൽ ബിരുദം നേടിയതിനു ശേഷം എം ടെകിനു ചേരാം.
ഐ
ഐ ടി ഖരക്പൂർ (www.iitkgp.ac.in/),
ഐ ഐ ടി ബോംബൈ (http://www1.iitb.ac.in/), തുടങ്ങിയവയിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് പോസ്റ്റ് ഗ്രാജ്വേറ്റ്
തലത്തിൽ പഠിക്കുവാൻ കഴിയും. കൊൽക്കത്തയിലെ
ജാദവ് പൂർ സർവകലാശാല (www.jaduniv.edu.in/htdocs/newindex.htm), ഹൈദരാബാദ് സർവകലാശാല (www.uohyd.ac.in/), ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റി (www.msubaroda.ac.in/), കോയമ്പത്തൂരിലെ പി എസ് ജി കോളേജ് ഓഫ് ടെക്നോളജി
(www.psgtech.edu/), കാഞ്ചിപുരത്തെ എസ് ആർ എം സർവകലാശാല (www.srmuniv.ac.in/), പിലാനിയിലെ ബിർലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജി (www.bits-pilani.ac.in/) എന്നിവിടങ്ങളിലും പഠന സൗകര്യമുണ്ട്.
മീററ്റ്, ഭോപ്പാൽ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ
പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക്സിലും (https://indianinstituteofrobotics.co.in/) റോബോട്ടിക്സ് അനുബണ്ഡ കോഴ്സുകളുണ്ട്. കൊച്ചിൻ യൂണീവേഴ്സിറ്റിയിലെ (www.cusat.edu/academics/) ഇലക്ട്രോണിക്സ് വകുപ്പിലും ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്,
റോബോട്ടിക്സ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത് എം എസ് സി പഠിക്കാം.
ഇപ്പോൾ
കൂടുതൽ സർവകലാശാലകൾ റോബോട്ടിക്സ് അനുബണ്ഡ കോഴ്സുകൾ തുടങ്ങുന്നതിനാൽ അധ്യാപക രംഗത്തും
അവസരങ്ങളുണ്ടാവും.
No comments:
Post a Comment