എഫ് എം റേഡിയോകൾ തരംഗമായതോടെ ഉയർന്ന്
വന്ന ഒരു കരിയർ ആണു റേഡിയോ ജോക്കി. നല്ല ശബ്ദവും
ഒപ്പം ആകർഷകമായി സംസാരിക്കുവാനും കഴിയുന്നവർക്ക് തിരഞ്ഞെടുക്കുവാൻ കഴിയുന്ന പ്രൊഫഷനാണു
ഇത്. സർട്ടിഫിക്കറ്റുകളുടെ പിൻ ബലത്തേക്കാളുപരി ഇടതോരാതെ സംസാരിക്കുവാൻ കഴിയുക എന്നതാണു
ഇവിടെ പ്രധാനം. ഒപ്പം ആനുകാലിക സംഭവങ്ങളെപ്പറ്റിയും
മറ്റു ചരിത്ര സംഭവങ്ങളെപ്പറ്റിയുമെല്ലാം അടിസ്ഥാന പരമായ അറിവ് അനിവാര്യമാണു. ഇവയെപ്പറ്റിയെല്ലാം സ്വന്തമായി ഒരു കാഴ്ചപ്പാടും
വളർത്തെയെടുക്കേണ്ടതും ഈ രംഗത്തെ ഒരാവശ്യകതയാണു.
കോഴ്സുകളും
സ്ഥാപനങ്ങളും
ഈ രംഗത്ത് നിലവാരമുള്ള പഠന സ്ഥാപനങ്ങൾ
അധികമില്ല. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് മാസ് കമ്യൂണിക്കേഷൻ ഇപ്പോൾ റേഡിയോ ജോക്കി കോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആണിത്. ഫിബ്രുവരിയിൽ ആരംഭിച്ചിട്ട് ഏപ്രിലിൽ അവസാനിക്കുന്ന
വിധമാണു കാലാവുധി. മറ്റു കോഴ്സുകളിൽ നിന്ന്
വ്യത്യസ്തമായി +2 തലത്തിലുള്ളവർക്ക് സർട്ടിഫൈഡ് ജോക്കി ആവാം. എന്നാൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണു. പ്രായം 18
– 25. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ
അഭിമുഖം വഴി തിരഞ്ഞെടുക്കും. 30 സീറ്റാണുള്ളത്.
ഓൺ ലൈൻ വഴി അപേക്ഷിക്കണം. സാധാരണ ജനുവരിയിലാണു അപേക്ഷ ക്ഷണിക്കുക. കൂടുതൽ വിവരങ്ങൾക്ക്
www.iimc.gov.in
ഓൾ ഇന്ത്യ റേഡിയോ റേഡിയോ ജോക്കികൾക്ക്
2 മാസത്തെ പരിശീലന കോഴ്സ് നടത്തുന്നുണ്ട്.
കൂടാതെ ചണ്ഡീഗണ്ഡ് എ ഐ ആർ ഒരാഴ്ചത്തെ വാണി സർട്ടിഫിക്കറ്റ് കോഴ്സും നടത്തിവരുന്നുണ്ട്.
മുംബൈയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ
അനൗൺസിങ്ങ്, ബ്രോഡ് കാസ്റ്റിങ്ങ്, കോമ്പയറിങ്ങ്, ഡബ്ബിങ്ങ്, ഇ ബുക്ക് നരേഷൻ എന്നിവയിൽ
ABCDE എന്ന പേരിൽ ഹൃസ്വ കാല കോഴ്സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സർട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.xaviercomm.org/
ബാംഗ്ലൂരിലെ ഇൻറ്റോണേറ്റ് (http://intonate.net/), ചണ്ഡീഗറിലെ
അക്കാദമി ഓഫ് ബ്രോഡ്കാസ്റ്റിങ്ങ് (www.aofb.in/) തുടങ്ങിയവയും
റേഡിയോ ജോക്കിക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണു.
No comments:
Post a Comment