Friday, 22 August 2014

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് – സാമൂഹ്യ ശാസ്ത്ര പഠനത്തിനൊരവസാന വാക്ക്


സാമൂഹിക ശാസ്ത്ര പഠനമാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനായി ഒരു ലോകോത്തര സ്ഥാപനമുണ്ടിന്ത്യയിൽ.  മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (TISS). ഈ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തിയുള്ള സ്ഥാപനം. തുൽജാപൂർ, ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിൽ കാമ്പസുകൾ. യു കെ ഫ്രാൻസ്, ജർമനി, ഓസ്ട്രിയ, ബെൽജിയം, ആസ്ട്രേലിയ, യു എസ്, കാനഡ എന്നിവിടങ്ങളിലെ പ്രശസ്ത സർവ കലാശാലകളുമായി ബണ്ഡം തുടങ്ങിയ പ്രത്യേകതകളുമുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സും ഇതിലുൾപ്പെടുന്നു.  സാമൂഹിക ശാസ്ത്ര ഗവേഷണം ഒരു കരിയർ ആക്കി എടുക്കുവാൻ താല്പര്യപ്പെടുന്നവരാണു ഇവിടെ ചേരേണ്ടത്.  ഇവിടുത്തെ പഠനാന്തരീക്ഷവും അധ്യാപക വിദ്യാർഥി ബണ്ഡവുമൊക്കെ നിങ്ങൾക്ക് നൽകുന്ന മാനസിക ഊർജ്ജം വളരെ വലുതായിരിക്കും.  1936 ൽ ആരംഭിച്ച സ്ഥാപനം 1964 മുതൽ കൽപ്പിത സർവ കലാശാലയാണു.  1969 UNICEF തങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി ടിസ്സിനെ അംഗീകരിച്ചു.  10 സ്കൂളുകളും 7 സ്വതന്ത്ര സെൻറ്ററുകളുമായാണു പ്രവർത്തനം.  ഓരോ സ്കൂളിൻറ്റെ കീഴിലും ഉപ കേന്ദ്രങ്ങളുമുണ്ട്. 

സ്കൂളുകൾ

1.    സ്കൂൾ ഓഫ് ഡവലപ്മെൻറ്റ് സ്റ്റഡീസ്

   ഇതിൻറ്റെ കീഴിൽ അഡ്വാൻസഡ് സെൻറ്റർ ഫോർ വിമൻസ് സ്റ്റഡീസ്, സെൻറ്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപിങ്ങ് ഇക്കണോമിക്സ്, സെൻറ്റർ ഫോർ പബ്ലിക് പോളിസി, ഹാബിറ്റാറ്റ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻറ്റ്, സെൻറ്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപിങ്ങ് സൊസൈറ്റീസ്, സെൻറ്റർ ഫോർ പോപുലേഷൻ, ഹെൽത്ത് ആൻഡ് ഡെവലപ്മെൻറ്റ്, സെൻറ്റർ ഫോർ സോഷ്യൽ തിയറി എന്നിങ്ങനെ 6 സെൻറ്ററുകൾ.

2.    സ്കൂൾ ഓഫ് എഡ്യുക്കേഷൻ
   സെൻറ്റർ ഫോർ എഡ്യുക്കേഷൻ, സെൻറ്റർ ഫോർ ഹയർ എഡ്യുക്കേഷൻ, സെൻറ്റർ ഫോർ ഇൻഡ്യൻ ലാഗ്വേജസ് ഇൻ ഹയർ എഡ്യുക്കേഷൻ എന്നിങ്ങനെയാണിവിടുത്തെ സെൻറ്ററുകൾ. 

3.  സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്
    IIT  മുംബൈയുമായി ചേർന്നാണിതിൻ റ്റെ പ്രവർത്തനം. സെൻറ്റർ ഫോർ അർബൻ പോളിസി ആൻഡ് ഗവേണൻസ്, സെൻറ്റർ ഫോർ സയൻസ് ടെക്നോളജി ആൻഡ് സൊസൈറ്റി, സെൻറ്റർ ഫോർ വാട്ടർ പോളിസി റെഗുലേഷൻ ആൻഡ് ഗവേണൻസ്, സെൻറ്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സബ്സ്റ്റൈനബിലിറ്റി സ്റ്റഡീസ് എന്നിങ്ങനെ 4 സെൻറ്ററുകളുണ്ട്.

4.    സ്കൂൾ ഓഫ് ഹെൽത്ത് സിസ്റ്റം സ്റ്റഡീസ്
   ഇതിൻറ്റെ കീഴിൽ സ്കൂൾ ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ സയൻസ്, സെൻറ്റർ ഫോർ ഹെൽത്ത് പോളിസി ആൻഡ് പ്ലാനിങ്ങ് മാനേജ്മെൻറ്റ്, സെൻറ്റർ ഫോർ പബ്ലിക് ഹെൽത്ത്, സെൻറ്റർ ഫോർ ഹോസ്പിറ്റൽ മാനേജ്മെൻറ്റ് എന്നിങ്ങനെ 4 സെൻറ്ററുകളായിട്ടാണിതിൻറ്റെ പ്രവർത്തനം.
  

5.    സ്കൂൾ ഓഫ് ലോ, റൈറ്റ്സ് ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ ഗവേണൻസ്
മനുഷ്യാവകാശ സംരക്ഷണത്തിനു ഊന്നൽ കൊടുക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂളിൻറ്റെ കീഴിൽ സെൻറ്റർ ഫോർ ലോ ആൻഡ് സൊസൈറ്റി, നാഷണൽ സെൻറ്റർ ഫോർ എക്സലസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എഡ്യുക്കേഷൻ (NCEHRE) എന്നി 2 സെൻറ്ററുകൾ പ്രവർത്തിക്കുന്നു.

6.    സ്കൂൾ ഓഫ് മാനേജ്മെൻറ്റ് ആൻഡ് ലേബർ സ്റ്റഡീസ്
   സെൻറ്റർ ഫോർ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്റ് ആൻഡ് ലേബർ റിലേഷൻസ്, സെൻറ്റർ ഫോർ ലേബർ സ്റ്റഡീസ്, സെൻറ്റർ ഫോർ സോഷ്യൽ എൻറ്റർപ്രേണർഷിപ്, സെൻറ്റർ ഫോർ സോഷ്യൽ ആൻഡ് ഓർഗനൈസേഷണൽ ലീഡർഷിപ്പ്, സെൻറ്റർ ഫോർ പബ്ലിക് പോളിസി ആൻഡ് ഓർഗനൈസേഷണൽ ലീഡർഷിപ്പ് എന്നിങ്ങനെയാണിവിടുത്തെ സെൻറ്ററുകൾ.

7.  സ്കൂൾ ഓഫ് മീഡിയ ആൻഡ് കൾച്ചറൽ സ്റ്റഡീസ്
       സെൻറ്റർ ഫോർ ക്രിട്ടിക്കൽ മീഡിയ പ്രാക്സിസ്, സെൻറ്റർ ഫോർ ദി സ്റ്റഡി ഓഫ് കണ്ടമ്പററി കൾച്ചർ, മീഡിയ ആർക്കൈവ് ആൻഡ് റിസോഴ്സ് സെൻറ്റർ എന്നീ 3 സെൻറ്ററുകളായിട്ടാണിവിടെയുള്ളത്.

8.  സ്കൂൾ ഓഫ് റുറൽ ഡവലപ്മെൻറ്റ്
       ഗ്രാമീണ വികസനത്തിനൂന്നൽ കൊടുക്കുന്ന കോഴ്സുകളാണിവിടെയുള്ളത്.

9.  സ്കൂൾ ഓഫ് സോഷ്യൽ വർക്ക്
        ഗവേഷണ പഠനത്തിനു വരെ അവസരമുള്ള ഇതിൽ സെൻറ്റർ ഫോർ കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെൻറ്റ് പ്രാക്ടീസ്, സെൻറ്റർ ഫോർ ക്രിമിനോളജി ആൻഡ് ജസ്റ്റിസ്, സെൻറ്റർ ഫോർ ഇക്വറ്റി ഫോർ വിമൻ ചിൽഡ്രൻ ആൻഡ് ഫാമിലി, സെൻറ്റർ ഫോർ ഡിസ് എബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ, സെൻറ്റർ ഫോർ ഹെൽത്ത് ആൻഡ് മെൻറ്റൽ ഹെൽത്ത്, സെൻറ്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് ഗവേണൻസ്, സെൻറ്റർ ഫോർ എൻവിയോണ്മെൻറ്റ്, ഇക്വറ്റി ആൻഡ് ജസ്റ്റിസ്, സെൻറ്റർ ഫോർ ലൈവിലി ഹുഡ് ആൻഡ് സോഷ്യൽ ഇന്നോവേഷൻ എന്നിങ്ങനെ 8 സെൻറ്ററുകളുണ്ട്.

10.  സ്കൂൾ ഓഫ് വൊക്കേഷണൽ എഡ്യുക്കേഷൻ
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഔപചറിക വിദ്യാഭ്യാസം നഷ്ടപ്പെട്ടവർക്കും പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ 2011 ഡിസംബറിലാണു പ്രവർത്തനം ആരംഭിച്ചത്. ഫൗണ്ടേഷൻ, സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസഡ് ഡിപ്ലോമ, വൊക്കേഷണൽ ഡിഗ്രി എന്നീ തലങ്ങളിലായിട്ടാണിവിടുത്തെ കോഴ്സുകൾ.

സ്വതന്ത്ര സെൻറ്ററുകൾ

            സെൻറ്റർ ഫോർ ഹ്യൂമൻ ഇക്കോളജി, സെൻറ്റർ ഫോർ ലൈഫ് ലോങ്ങ് ലേണിങ്ങ്, സെൻറ്റർ ഫോർ റിസേർച്ച് മെതഡോളജി, സെൻറ്റർ ഫോർ സ്റ്റഡീസ് ഓഫ് സോഷ്യൽ എഡ്യുക്കേഷൻ, സെൻറ്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ എഡ്യുക്കേഷൻ ആൻഡ് ഇൻക്ലുസിവ് പോളിസീസ്, ജാം ഷെഡ്ജി റ്റാറ്റാ സെൻറ്റർ ഫോർ ഡിസാസ്റ്റർ മാനേജ്മെൻറ്റ്, സെൻറ്റർ ഫോർ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ മാനേജ്മെൻറ്റ് ആൻഡ് SDTM ലൈബ്രറി എന്നിങ്ങനെ 7 സ്വതന്ത്ര സെൻറ്ററുകളും ഇവിടെ പ്രവർത്തിക്കുന്നു.

കോഴ്സുകൾ

സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി ജി, എം ഫിൽ, പി എച്ച് ഡി, ഇൻറ്റഗ്രേറ്റഡ്, ഡ്യുവൽ ഡിഗ്രി എന്നിങ്ങനെയാണിവിടുത്തെ പ്രോഗ്രാമുകൾ

ഡിഗ്രി പ്രോഗ്രാം

Bachelor’s Degree Programme of Social Work (Hons.) with specialization in Rural Development എന്ന ഈ 3 വർഷത്തെ ഓണെഴ്സ് പ്രോഗ്രാമിനു 50 ശതമാനം മാർക്കോടെയുള്ള +2 പരീക്ഷാ വിജയമാണു യോഗ്യത. ജനുവരിയിൽ അപേക്ഷാ ഫോം ലഭിക്കും.

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
സോഷ്യൽ വർക്ക്, റിഹാബിലിറ്റേഷൻ കൗൺസിലിങ്ങ്, സോഷ്യൽ വെൽഫയർ അഡ്മിനിസ്ട്രേഷൻ, ഡി സെൻട്രലൈസഡ് പ്ലാനിങ്ങ് ആൻഡ് റൂറൽ ഡവലപ്മെൻറ്റ്, ചൈൽഡ് പ്രൊട്ടക്ഷൻ, ചൈൽഡ് റൈറ്റ്സ്, ഡിസ്ട്രിക്ട് ഫെസിലിറ്റേഴ്സ് ഡവലപ്മെൻറ്റ് പ്രോഗ്രാം, ഡവലപ്മെൻറ്റ് വൾണറബിലിറ്റി ആൻഡ് ഡിസാസ്റ്റർ റെസ്പോൺസ് എന്നിങ്ങനെ 8 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണുള്ളത്.

ഡിപ്ലോമാ പ്രോഗ്രാമുകൾ

3.      Gerontology
4.      Counseling

വിവിധ കാമ്പസുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ
   Mumbai Campus :
Sl.No
School of Social Work (M. A. Social Work in)
Intake

1
30

2
26

3
30

4
26

5
30

6
20

7
20

8
30

9
20


10
60

11
30

12
20


13
35

14
45

15
25

16
20


17
45

18
26


19
40

School of Habitat Studies (M.A. / M. Sc. in)

20
15

21
40

22
20

23
20

24
15


25
26

26
20


27
26


28
15


29
LM in Access to Justice
30

Jamsetji Tata Centre for Disaster Management

30
MA/MSc in Disaster Management                                                                     40

31
30
32
30
33
30
34
30
35
30
36
30
37
30
38
30
39
30
40
20
41
15
42
15
M.A. Social Work in
43
20
44
20
45
15
46
15

എം ഫിൽ/ പി എച്ച് ഡി പ്രോഗ്രാമുകൾ
3.  Education
 മറ്റു പ്രോഗ്രാമുകൾ

ടിസ്സിലെ പഠന ഗവേഷണ വിഷയങ്ങളുടെ വൈപുല്യം ഇതിൽ നിന്ന് വ്യക്തമാണല്ലോ. വിദ്യാർഥികളുടെ അഭിരുചി അനുസരിച്ച് തിരഞ്ഞെടുക്കാം. ദേശീയ തലത്തിൽ നടത്തുന്ന എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇൻറ്റർവ്യൂ ഇവയെ ആസ്പദമാക്കിയാണു പ്രവേശനം. പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർക്കും, അംഗ പരിമിതർ, മറ്റു പിന്നോക്ക സമുദായക്കാർ എന്നിവർക്കും നിയമാനുസൃത സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.tiss.edu/ സന്ദർശിക്കുക.


എല്ലാ പ്രോഗ്രാമുകളിലേക്കും തിയറി പഠനത്തോടൊപ്പം ഫീൽഡ് വർക്കുമുണ്ട്. പഠനം കഴിയുമ്പോഴേക്കും നല്ല പ്രവർത്തി പരിചയം സിദ്ധിക്കുവാൻ കഴിയും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ (Non Governmental Organisations) എന്നിവിടങ്ങളിലാണു ജോലി സാധ്യത. മാത്രവുമല്ല സമൂഹത്തിനായുള്ള പ്രവർത്തനം നൽകുന്ന ആത്മാഭിമാനവും സംതൃപ്തിയും പ്രധാനമാണു. 

No comments:

Post a Comment