+2 വിനു ശേഷം സൗജന്യമായി ബഹിരാകാശ
പഠനം, പിന്നീട് ഇന്ത്യയുടെ അഭിമാന സ്തംഭമായ ഐ എസ് ആർ ഓ യിലോ ബഹിരാകാശ വകുപ്പിൻറ്റെ കീഴിലുള്ള
മറ്റേതെങ്കിലും സ്ഥാപനത്തിലോ എഞ്ചിനിയർ/സയൻറ്റിസ്റ്റ്
തസ്തികയിൽ നിയമനം. ഇതെല്ലാം സാധ്യമാക്കാൻ 2007 കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിൽ സ്ഥാപിതമായ
സ്ഥാപനമാണു തിരുവനന്തപുരം വലിയ മലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ്
ആൻഡ് ടെക്നോളജി (IIST). ബഹിരാകാശ സയൻസിൽ ഡിഗ്രി തലം മുതൽ പോസ്റ്റ് ഡോക്ട്രേറ്റ് തലം
വരെ പഠന സൗകര്യങ്ങളുള്ളതാണു ഈ സ്ഥാപനം
കോഴ്സുകളും
യോഗ്യതയും
ബി ടെക്, എം ടെക്, എം എസ്, പി എച്ച്
ഡി, പോസ്റ്റ് ഡോക്ടഏറ്റ്റൽ ഫെലോ എന്നീ തലങ്ങളിലാണിവുടുത്തെ കോഴ്സുകൾ. സ്പെയ്സ് സയൻസിൽ
3 ബി ടെക് കോഴ്സുകളാണിവിടെയുള്ളത്.
1. ബി ടെക് ഏവിയോണിക്സ് (60 സീറ്റ്)
ഡിജിറ്റൽ
ഇലക്ട്രോണിക്സ്, കൺട്രോൾ സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.
2. ബി ടെക് എയറോസ്പേസ് എഞ്ചിനിയറിങ്ങ് (60 സീറ്റ്)
ഫ്ലൈറ്റ്
ഡൈനാമിക്സ്, എയറോസ്പേസ്ുടസ്ട്രക്ചർ, മെഷിൻ ഡിസൈൻ ആൻഡ് മാനുഫാച്വറിങ്ങ് തുടങ്ങിയ മേഖലകളിൽ
സ്പെഷ്യലൈസ് ചെയ്യാം.
3.
ബി ടെക് ഫിസിക്കൽ സയൻസ് (38 സീറ്റ്)
അസ്ട്രോണമി, എർത്ത് സിസ്റ്റം
സയൻസ്, അസ്ട്രോ ഫിസിക്സ്, പ്ലാനറ്ററി സയൻസ് ആൻഡ് റിമോട്ട് സെൻസിങ്ങ് എന്നീ മേഖലകളിൽ
സ്പെഷ്യലൈസ് ചെയ്യാം.
+2 സയൻസ്
ആണു യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവക്ക് 70 ശതമാനം മാർക്ക് വേണം.
നിയമാനുസൃതമായ സംവരണം വേണം. ഐ ഐ ടികൾ നടത്തുന്ന ജെ ഇി ഇ (അഡ്വാൻസഡ്) യുടെ റാങ്ക് ലിസ്റ്റിൽ
നിന്നാണു ബി ടെക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
എം
ടെക് കോഴ്സുകൾ
1. സോഫ്റ്റ്
കമ്പ്യൂട്ടിങ്ങ് ആൻഡ് മെഷീൻ ലേണിങ്ങ്
2. റേഡിയോ ഫ്രീക്വൻസി
ആൻഡ് മൈക്രോ വേവ് എഞ്ചിനിയറിങ്ങ്
3. കെമിക്കൽ
സിസ്റ്റംസ്
4. ഒപ്റ്റിക്കൽ
എഞ്ചിനിയറിങ്ങ്
5. പ്രൊപ്പൽഷൻ
6. എയറോ ഡൈനാമിക്സ്
ആൻഡ് ഫ്ലൈറ്റ് മെക്കാനിക്സ്
7. സ്ട്രക്ചർ
ആൻഡ് ഡിസൈൻ
8. എർത്ത് സിസ്റ്റം
സയൻസ്
9. ജിയോ ഇൻഫോർമാറ്റിക്സ്
10. കൺട്രോൾ
സിസ്റ്റംസ്
11. മെഷീൻ ലേണിങ്ങ്
ആൻഡ് കമ്പ്യൂട്ടിങ്ങ്
12. സോളിഡ് സ്റ്റേറ്റ്
ടെക്നോളജി
13. വി എൽ എസ്
ഐ ആൻഡ് മൈക്രോ സിസ്റ്റംസ്
14. മെറ്റീരിയൽ
സയൻസ് ആൻഡ് ടെക്നോളജി
കൂടാതെ അസ്ട്രോണമി
ആൻഡ് അസ്ട്രോ ഫിസിക്സിൽ എം എസ് കോഴ്സും ഇവിടെ നടത്തപ്പെടുന്നു.
റിസേർച്ച്
പ്രോഗ്രാമുകൾ
പി എച്ച് ഡി, പോസ്റ്റ് ഡോക്ട്രറൽ
ഫെലോ എന്നീ തലങ്ങിളിലാണിവിടുത്തെ റിസേർച്ച് പ്രോഗ്രാമുകൾ. പി എച്ച് ഡി പ്രോഗ്രാമുകൾ
ഫുൾ ടൈം ആയും പാർട്ട് ടൈം ആയും ചെയ്യുവാൻ അവസരമുണ്ട്. ഇപ്പോൾ എയറോ സ്പേസ് എഞ്ചിനിയറിങ്ങ്,
കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണു
ഗവേഷണ സൗകര്യമുള്ളത്.
ഡീംഡ് സർവ്വകലാശാലയായി പ്രവർത്തിക്കുന്ന
ഐ ഐ എസ് ടി യിലെ ബി ടെക് പ്രോഗ്രാമിൻറ്റെ എല്ലാ ചിലവുകളും സർക്കാരാണു വഹിക്കുക. കൂടാതെ
ഓരോ സെമസ്റ്ററിലും 3000 രൂപ ബുക്കുകൾക്കുള്ള അലവൻസായും നൽകുന്നുണ്ട്. അതിനാൽ തന്നെ
അക്കാദമിക് നിലവാരത്തിൻറ്റെ കാര്യത്തിൽ തെല്ലും വിട്ടു വീഴ്ചയില്ല ഏതെങ്കിലും സെമസ്റ്ററിൽ
ഗ്രേഡ് പോയിൻറ്റ് ആവറേജ് 10 ൽ 7.5 ൽ കുറഞ്ഞാൽ ഈ സഹായം പൂർണ്ണമായും ലഭ്യമല്ല. അവർ തുടർന്നുള്ള
പഠനം സ്വന്തം ചിലവിൽ നടത്തേണ്ടി വരും. ഗ്രേഡ് പോയിൻറ്റ് ആവറേജ് 10 ൽ 7.5 നു മുകളിൽ
കിട്ടുന്നവരെയാണു എഞ്ചിനിയർ/സയൻറ്റിസ്റ്റ് തസ്തികയിൽ ഐ എസ് ആർ ഓ/ബഹിരാകാശ വകുപ്പോ നിയമിക്കുന്നത്.
ഇവർ 3 വർഷത്തേക്ക് ബോണ്ട് നൽകേണ്ടതുണ്ട്. വിസമ്മതിച്ചാൽ പഠന ചിലവ് തിരിച്ച് നൽകേണ്ടതായി
വരും.
വിദേശ സ്ഥാപനങ്ങളുമായി ഐ ഐ എസ് ടിക്ക്
അക്കാദമിക് സഹകരണമുണ്ട്. മികച്ച വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം, അവധിക്കാലത്ത് ഐ
എസ് ആർ ഓ യിൽ ഇൻറ്റേൺഷിപ്പ് തുടങ്ങിയവ ലഭ്യമാണു. പ്രവേശന നടപടികളെല്ലാം ഓൺ ലൈനാണു.
ഡിസംബർ ആദ്യവാരം വെബ് സൈറ്റിൽ വിവരങ്ങൾ ലഭ്യമായിത്തുടങ്ങും. ജനുവരി അവസാന വാരം വരെ
അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.iist.ac.in/
സന്ദർശിക്കുക.
No comments:
Post a Comment