ഉയർന്ന ജോലി ലഭിക്കുവാൻ ശാസ്ത്രം പഠനം ഒരു അനിവാര്യതയല്ലാത്തതിനാൽ
തന്നെ മിടുക്കരായ വിദ്യാർഥികൾ പലരും അടിസ്ഥാന ശാസ്ത്ര പഠനം ഉപേക്ഷിക്കുന്നത് വ്യാപകമായിട്ടുണ്ട്. പ്രൊഫഷണൽ കോഴ്സ് പഠിച്ച് പെട്ടെന്ന് ഒരു ജോലി നേടുക
എന്ന ഏക ലക്ഷ്യത്തിലേക്ക് വിദ്യാഭ്യാസത്തിൻറ്റെ ഉദ്ദേശം എത്തിച്ചേർന്നിരിക്കുന്നുയിന്ന്.
എന്നാൽ അടിസ്ഥാന പരമായി മനുഷ്യൻ സമൂഹ ജീവി ആയതിനാൽ തന്നെ നാം ചെയ്യുന്ന ജോലിയുടെ ഫലം
അനുഭവിക്കുന്ന ഒരു പൊതു സമൂഹത്തെപ്പറ്റി ചിന്തിക്കേണ്ടത് അനിവാര്യമാണു. അതിനാൽ തന്നെ തനിക്കുള്ള കഴിവുകളും അവരവരുടെ അഭിരുചിയും
മനസ്സിലാക്കി കോഴ്സുകൾ തിരഞ്ഞെടുത്താൽ അത് അവനവനു മാത്രമല്ല നാം ജീവിക്കുന്ന സമൂഹത്തിനും
ഏറെ ഗുണകരമായിരിക്കും. എന്നാൽ ഇന്ന് അതി സമർഥരായ
വിദ്യാർഥികൾ പലരും ശാസ്ത്ര പഠനം ഉപേക്ഷിക്കുന്നതു ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിനു
ദോഷകരമായതിനാൽ അടിസ്ഥാന ശാസ്ത്ര ഗവേഷണ വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നൽകുവാൻ 2008
സെപ്റ്റമ്പർ മുതൽ കേന്ദ്ര ഗവണ്മെൻറ്റ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ പദ്ധതിയാണു ‘SHE’. പേരു കേൾക്കുമ്പോൾ പെൺകുട്ടികൾക്കുള്ള എന്തോ
പരിപാടിയാണെന്ന് തോന്നാമെങ്കിലും ഇതിൻറ്റെ മുഴുവൻ പേർ SCHOLARSHIP FOR HIGHER
EDUCATION എന്നാണു. ശാസ്ത്ര സാങ്കേതിക വകുപ്പ്
നടപ്പിലാക്കി വരുന്ന ഇൻസ്പയർ (INNOVAION IN SCIENCE PURSUIT FOR INSPIRED
RESEARCH) എന്ന പരിപാടിയനുസരിച്ചാണിത്.
ഇതനുസരിച്ച് ഓരോ വർഷവും 10000 വീതം സ്കോളർഷിപ്പുകൾ
നൽകും. വർഷത്തിൽ മൊത്തം 80000 രൂപയാണു ലഭിക്കുക. ഡിഗ്രി, ഇൻറ്റഗ്രേറ്റഡ് എം എസ് സി ക്ലാസുകളിൽ അടിസ്ഥാന
ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നവരാകണം.
സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിഷയങ്ങൾ.
(1) ഫിസിക്സ് (2) കെമിസ്ട്രി (3) മാത്തമാറ്റിക്സ് (4) ബയോളജി
(5) സ്റ്റാറ്റിസ്റ്റിക്സ് (6) ജിയോളജി (7) അസ്ട്രോഫിസിക്സ് (8) അസ്ട്രോണമി (9) ഇലക്ട്രോണിക്സ്
(10) ബോട്ടണി (11) സൂവോളജി (12) ബയോ കെമിസ്ട്രി (13) ആന്ത്രപ്പോളജി (14) മൈക്രോബയോളജി
(15) ജിയോ ഫിസിക്സ് (16) ജിയോ കെമിസ്ട്രി (17) അറ്റ്മോസ്ഫെറിക് സയൻസ് (18) ഓഷ്യാനിക്
സയൻസ്
ആർക്കൊക്കെ അപേക്ഷിക്കാം
1. സയൻസ് വിഷയങ്ങളിലെ പ്ലസ് ടുവിനു ഉയർന്ന റാങ്ക്
വാങ്ങിയിരിക്കണം. ഉയർന്ന റാങ്കിൻറ്റെ കാര്യത്തിൽ
ആദ്യത്തെ ഒരു ശതമാനത്തിലുൾപ്പെടുവാൻ പഠന കാലത്തെ ശ്രദ്ധിക്കുക. ഒപ്പം സയൻസിൽ ബി എസ്
സി ക്കോ പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം എസ് സിക്കോ പഠിക്കുന്നവരാവണം.
2. ഐ ഐ ടി ജോയിൻറ്റ് എൻട്രൻസ് പരീക്ഷയുടെ ആദ്യ
പതിനായിരം റാങ്കിനുള്ളിലും അഖിലേന്ത്യാ എഞ്ചിനിയറിങ്ങ് പരീക്ഷയുടെ ഇരുപതിനായിരം റാങ്കിനുള്ളിലും
ഉൾപ്പെടുകയോ ചെയ്യുന്നവർക്കും തുടർന്ന് സയൻസിൽ ബി എസ് സി ക്കോ പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ്
എം എസ് സിക്കോ പഠിക്കുന്നവർക്കും അപേക്ഷിക്കാം..
3. ഡിപ്പാർട്ട്മെൻറ്റ് ഓഫ് ആറ്റോമിക് എനർജി – സെൻറ്റർ
ഫോർ ബേസിക് സയൻസ്, (DAE - CBS) ഐ ഐ എസ് ആർ, നൈസർ എന്നിവയിൽ
പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം എസ് സി ക്ക് പ്രവേശനം ലഭിച്ചവർ, കെ വൈ പി വൈ, (കിഷോർ വൈഞ്ജാനിക്
പ്രോത്സാഹൻ യോജന) നാഷണൽ ടാലൻറ്റ് സെർച്ച് എന്നിവ നേടിയവർ, ഇൻറ്റർ നാഷണൽ ഒളിമ്പ്യാഡ്
മെഡലിസ്റ്റുകൾ, ജഗദീഷ് ബോസ് നാഷണൽ സയൻസ് ടാലൻറ്റ് സർച്ച് സ്കോളർമാർ എന്നിവരിൽ ശാസ്ത്ര
വിഷയങ്ങളിൽ ബി എസ് സി ക്കോ, ഇൻറ്റഗ്രേറ്റഡ് എം എസ് സി ക്കോ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണു.
കാലാവുധി
പരമാവധി അഞ്ചു വർഷം അഥവാ കോഴ്സ് പൂർത്തിയാക്കാനാവശ്യമായ
കാലയളവിലാണു സ്കോളർഷിപ്പ് ലഭിക്കുക. ഓരോ വർഷവും നടത്തുന്ന പരീക്ഷകളിലെ മികവിൻറ്റെ അടിസ്ഥാനത്തിലായിരിക്കും
തുടർന്നും തുക ലഭിക്കുക.
ഗവേഷണ മേഖലയുടെ പ്രോത്സാഹനം സ്കോളർഷിപ്പിൻറ്റെ
ലക്ഷ്യമാണു. അതിനാൽ വേനലവധിക്കാലത്ത് രാജ്യത്തെ
ഏതെങ്കിലും അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. കാലയളവ്
അൽപ്പം കൂടിയാലും അടിസ്ഥാന ശാസ്ത്രം വിഷയങ്ങൾ പഠിച്ചുയർന്ന് അധ്യാപനം, ഗവേഷണം തുടങ്ങിയ
മേഖലകളിൽ മികച്ച കരിയറിനു ശ്രമിക്കുന്നവർക്ക് വലിയൊരു സഹായകമായിരിക്കും ഇത്തരം സ്കോളർഷിപ്പുകൾ.
വിശദ
വിവരങ്ങൾക്ക് www.inspire-dst.gov.in/SHE.html
No comments:
Post a Comment