നിത്യ ജീവിതത്തിൽ
നാമെല്ലാം നിരവധി പ്രോഗ്രാമുകളിൽ ഭാഗ ഭാക്കാകാറുണ്ട്. ജന്മദിന പാർട്ടികൾ, വിവാഹം, എൻഗേജ്മെൻറ്റ് തുടങ്ങിയവയെല്ലാം
വ്യക്തിജീവിതത്തോട് ബണ്ഡപ്പെട്ടുള്ളവയാണു.
എന്നാൽ നമ്മുടെ സാമൂഹിക ജീവിതം സ്കൂൾ കോളേജ് ആനിവേഴ്സറികൾ, സംഗീത നിശകൾ, ഫാഷൻ
ഷോ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശകൾ, സാസ്കാരിക മീറ്റിങ്ങുകൾ,
എക്സിബിഷനുകൾ തുടങ്ങിയ നിരവധിയായ പ്രോഗ്രാമുകളാൽ സമ്പുഷ്ടമാണു. ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം
ഏറ്റെടുത്ത് വളരെ ചിട്ടയായും ഭംഗിയായും നടത്തുന്നതു ഈ രംഗത്തെ പ്രൊഫഷണലുകളുടെ ഒരു സംഘമാണു. ആയതിനാൽ തന്നെ ഈവൻറ്റ് മാനേജ്മെൻറ്റ് എന്ന ഈ പ്രൊഫഷൻ
ആകർഷകമായ ഒരു തൊഴിൽ മേഖലയായി ഇന്ന് വളർന്ന് വന്നിട്ടുണ്ട്. വിവാഹങ്ങളും ജന്മദിന പാർട്ടികളും വരെ ഇന്ന് ഈവൻറ്റ്
മാനേജ്മെൻറ്റ് കമ്പനികൾ നടത്തുന്നിടത്തേക്ക് കാര്യങ്ങൾ എത്തി എന്നു പറയുമ്പോൾ ഈ രംഗത്തെ
സാധ്യതകൾ മനസ്സിലാക്കാമല്ലോ.
കോഴ്സുകൾ
അക്കാദമിക്
മികവിനേക്കാളുപരി പുതുമയുള്ള കാര്യങ്ങൾ കണ്ടെത്തുവാനും അവ അവതരിപ്പിക്കുവാനുള്ള കഴിവ്,
സംഘടനാ പാടവം, ആസൂത്രണ മികവ്, സൗഹാർദ്ദപരമായി ഇടപെടുവാനുള്ള കഴിവ്, ബണ്ഡങ്ങൾ നില നിർത്തുവാനും
അവ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള നയം, മാർക്കറ്റിങ്ങ്
പാടവം തുടങ്ങിയവയൊക്കെ ഏറെ പ്രധാനമാണു ഈ രംഗത്ത്.
ഈവൻറ്റ് മാനേജ്മെൻറ്റിൽ
സർട്ടിഫിക്കറ്റ്, ഡിപ്ലോമാ, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ ലഭ്യമാണു. സർട്ടിഫിക്കറ്റ് കോഴ്സിനു +2 മതിയെങ്കിൽ ഡിപ്ലോമ,
പി ജി ഡിപ്ലോമ കോഴുകൾക്ക് ബിരുദമാണു യോഗ്യത.
സ്ഥാപനങ്ങൾ
മുബൈ ആസ്ഥാനമായുള്ള
നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണു. വെബ് വിലാസം. http://www.niemindia.com/. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ്
കമ്യൂണിക്കേഷൻ (http://www.niccindia.org/), ന്യൂ ഡൽഹിയിലെ
അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് (http://www.amity.edu/) തുടങ്ങി
നിരവധി സ്ഥാപനങ്ങൾ വ്യത്യസ്ത കോഴ്സുകൾ നടത്തുന്നുണ്ട്
ജോലി
സാധ്യത
ഈവൻറ്റ് മാനേജ്മെൻറ്റ്
ചെയ്യുന്ന നിരവധി കമ്പനികൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇംപ്രസാരിയോ, ഡി
എൻ എ നെറ്റ് വർക്സ്, 360 ഡിഗ്രീസ്, ഇ ഫാക്ടർ തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണു. സ്വന്തമായി ബിസിനസ് സ്ഥാപനം തുടങ്ങുവാനും കഴിയും.
No comments:
Post a Comment