ഡിഗ്രിയും
ബി എഡും കൂടി ഒരുമിച്ച് ചെയ്യണമെന്നുണ്ടോ, അല്ലെങ്കിൽ പി ജി യും ബി എഡും. എങ്കിൽ അതിനുള്ള
സൗകര്യമൊരുക്കുകയാണു അധ്യാപന പരിശീലന രംഗത്ത്
രാജ്യത്തെ പ്രമുഖ സ്ഥാപനമായ മൈസൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ. ബിരുദ ബിരുദാനന്തര പഠനത്തിനോടൊപ്പം അധ്യാപന പരിശീലനവും
സാധ്യമാക്കുകയാണിവിടെ. മൈസൂർ യൂണിവേഴ്സിറ്റിയിൽ
അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇവിടുത്തെ കോഴ്സുകൾക്ക് രാജ്യമെമ്പാടും അംഗീകാരവുമുണ്ട്.
കോഴ്സുകൾ
1. 1. ബി എ എഡ്: (ബാച്ചിലർ ഓഫ് ആർട്സ് എഡ്യുക്കേഷൻ പ്രോഗ്രാം)
ആർട്സ് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധി 4
വർഷമാണു (8 സെമസ്റ്റർ)
കോമ്പിനേഷൻ
വിഷയങ്ങൾ: (a) ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ജ്യോഗ്രഫി, (b) ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ലാംഗ്വേജ്
സ്റ്റഡീസ്
യോഗ്യത: ഹിസ്റ്ററി,
ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയിൽ 2 വിഷയവും ഇംഗ്ലീഷും
പ്രാദേശിക ഭാഷയും പഠിച്ച് 45 ശതമാനം മാർക്കോടെ നേടിയ +2/തത്തുല്യം
2. 2. ബി എസ് സി. എഡ് (ബാച്ചിലർ ഓഫ് സയൻസ് എഡ്യുക്കേഷൻ പ്രോഗ്രാം)
സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ
കാലാവുധിയും 4 വർഷമാണു (8 സെമസ്റ്റർ)
കോമ്പിനേഷൻ
വിഷയങ്ങൾ: (a) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (b) കെമിസ്ട്രി, ബോട്ടണി, സൂവോളജി
യോഗ്യത: ഫിസിക്സ്,
കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ സ്ട്രീമുകളൊന്നിൽ
45 ശതമാനം മാർക്കോടെ +2/തത്തുല്യം.
3. 3. എം എസ് സി എഡ്: ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്
വിഷയങ്ങളിൽ +2 അധ്യാപകരാകുവാനുള്ള യോഗ്യതയാണിത്.
6 വർഷത്തെ കോഴ്സാണിത് (12 സെമസ്റ്റർ)
യോഗ്യത: ഫിസിക്സ്,
കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ +2/ തത്തുല്യം.
4. 4. എം എഡ്. കോഴ്സ്
ദൈർഘ്യം: 1 വർഷം (2 സെമസ്റ്റർ)
യോഗ്യത:
50 ശതമാനം മാർക്കോടെ ബി എഡ്/ബി എ എഡ്/ബി എസ് സി. എഡ്. ബിരുദാനന്തര ബിരുദമുള്ളവർക്ക് വെയിറ്റേജ് ലഭിക്കും.
ഇവ കൂടാതെ ഗൈഡൻസ്
ആൻഡ് കൗൺസിലിങ്ങിൽ ഇൻറ്റർ നാഷണൽ ഡിപ്ലോമയും
എഡ്യുക്കേഷനിൽ പി എച്ച് ഡി യും ഇവിടെയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് http://www.riemysore.ac.in/
No comments:
Post a Comment