പരിസ്ഥിതി ശാസ്ത്രം എന്നത് പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതി നേരിടുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ ലോക രാജ്യങ്ങളെല്ലാം
പങ്ക് വയ്ക്കുന്ന കാലമാണിത്. ആഗോള താപനത്തേയും
കാലാവസ്ഥാ വ്യതിയാനത്തേയും, ജല ദൗർലഭ്യതയേക്കുറിച്ചുമെല്ലാം പഠിക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം
തന്നെ ധാരാളം പണവും ഊർജ്ജവും ചിലവഴിക്കുന്നുണ്ട്. പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു.
പരിസ്ഥിതി ശാസ്ത്രം ഇന്ന് അതിൻറ്റെ വിശാലതയിലാണു. ജലം, വായു, ശബ്ദം, വേസ്റ്റ് മാനേജ്മെൻറ്റ് തുടങ്ങി
അതിൻറ്റെ വൈവിധ്യമാർന്ന മേഖലകൾ ഏറെയാണു. ഇന്ന്
പുതുതായി ഏതു തരത്തിലുള്ള പദ്ധതികൾ വരുമ്പോഴും – വൈദ്യുതി പദ്ധതികൾ, ഖനനം, വ്യവസായം,
ആണവ നിലയം, റോഡ്, റെയിൽ, പാലങ്ങൾ, വിമാനത്താവളം, തുറമുഖം - അതിൻറ്റെ പാരിസ്ഥിതിക പ്രത്യാഘാത
പഠനം (Environmental Empact Assesment) നടത്തേണ്ടതുണ്ട്. ഏത് വ്യവസായവും പരിസ്ഥിതി അനുകൂലമാക്കിയാൽ മാത്രമേ
ആയതിനു അനുമതി ലഭിക്കുകയുള്ളു. ആയതിനാൽ തന്നെ
പരിസ്ഥിതി ശാസ്ത്രഞ്ജർക്ക് ഏറെ അവസരങ്ങളുണ്ട്.
യു എസിനേപ്പോലുള്ള സമ്പന്ന രാജ്യങ്ങളിൽ പരിസ്ഥിതി ഗവേഷണം കോടികളുടെ വ്യവസായമാണു.
എൻവിയോൺമെൻറ്റൽ പ്ലാനിങ്ങ്, എൻവിയോൺമെൻറ്റൽ
എഡ്യുക്കേഷൻ ആൻഡ് മാനേജ്മെൻറ്റ്, സോളിഡ് വേസ്റ്റ് മാനേജ്മെൻറ്റ്, ഹസാർഡ്സ് വേസ്റ്റ്
മാനേജ്മെൻറ്റ്, എയർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ
കൺസർവേഷൻ, ഫിഷറീസ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്മെൻറ്റ്, തുടങ്ങിയ മേഖലകളിലാണു അവസരം. സ്വന്തമായി കൺസൾട്ടൻസി നടത്തുകയുമാവാം. കൂടാതെ ഗവേഷണത്തിനും
അവസരങ്ങൾ അനവധിയാണു.
കോഴ്സുകൾ
പ്ലസ്ടുവിനു ബയോളജി ഉൾപ്പടെയുള്ള
വിഷയങ്ങൾ പഠിച്ചവർക്ക് ബി എസ് സി എൻവിയോൺമെൻറ്റൽ സയൻസിനു ചേരാം. ബിരുദ തലത്തിൽ എൻവിയോൺമെൻറ്റ് മാനേജ്മെൻറ്റ്
(BEM) കോഴ്സുമുണ്ട്. ഫിസിക്സ്/കെമിസ്ട്രി/ബയോളജി
അനുബന്ധ വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് എം എസ് സി എൻവിയോൺമെൻറ്റ് സയൻസ്/സ്റ്റഡീസിനു
ചേരുവാൻ കഴിയും. എം എസ് സി യുള്ളവർക്ക് എം ഫിൽ പഠിക്കാം.
പ്ലസ്ടുവിനു ഗണിതമുൾപ്പെടെയുള്ള
വിഷയങ്ങൾ പഠിച്ചവർക്ക് എൻവിയോൺമെൻറ്റലിൽ ബി ടെക് കോഴ്സിനു ചേരാം. എൻവിയോൺമെൻറ്റൽ,
സിവിൽ, കെമിക്കൽ വിഷയങ്ങളിൽ ബി ടെക് എടുത്തവർക്ക് എൻവിയോൺമെൻറ്റലിൽ എം ടെകിനും ചേരാം.
എം എസ് സി യോ എം ടെ കോ നേടിയവർക്ക് പി എച്ച് ഡി ക്ക് ചേരുവാനും അവസരമുണ്ട്.
കൂടാതെ വിവിധ കോമ്പിനേഷനുകളുമായി
ഒട്ടേറെ സ്ഥാപനങ്ങൾ എൻവിയോൺമെൻറ്റൽ സയൻസിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സും
നടത്തുന്നുണ്ട്.
പ്രമുഖ സ്ഥാപനങ്ങൾ
ഡൽഹിയിലെ ജവഹർലാൽ നെഹ്രു
യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.jnu.ac.in/SES/), ഡെൽഹി
കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് (http://www.dce.edu/), ആന്ധ്ര യൂണിവേഴ്സിറ്റി കോളേജ് ഓഫ്
എഞ്ചിനിയറിങ്ങ് വിശാഖ പട്ടണം (http://www.andhrauniversity.edu.in/engg/caca.html),
ഭാരതിയാർ യൂണിവേഴ്സിറ്റി കോയമ്പത്തൂർ (http://www.b-u.ac.in/) തുടങ്ങിയവ രാജ്യത്തെ
പ്രമുഖമായ സ്ഥാപനങ്ങളാണു.
കേരളത്തിൽ
കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ് (http://www.keralauniversity.ac.in/departments/des),
എം ജി യൂണിവേഴ്സിറ്റിയുടെ കോട്ടയത്തെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.sesmgu.org/),
തിരുവനന്തപുരം ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് (http://www.cet.ac.in/), തൃശൂർ ഗവണ്മെൻറ്റ്
എഞ്ചിനിയറിങ്ങ് കോളേജ് (http://gectcr.ac.in/) തുടങ്ങിയവ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണൂ.
ഇതു കൂടാതെ നിരവധി സ്ഥാപനങ്ങൾ
പരിസ്ഥിതി അനുബന്ധ കോഴ്സുകൾ നടത്തുന്നുണ്ട്.
No comments:
Post a Comment