മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കൺട്രോൾ എഞ്ചിനീയറിങ്ങ്, സിസ്റ്റം ഡിസൈൻ എഞ്ചിനീയറിങ്ങ്, മോളിക്യുലാർ എഞ്ചിനീയറിങ്ങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ സങ്കലനമാണു മെക്കാട്രോണിക്സ് (Mechatronics).
ജപ്പാനിലും അമേരിക്കയിലും ഇംഗ്ലണ്ടിലും കൂടുതലായി പ്രാവർത്തികമാക്കിവരുന്ന മെക്കാട്രോണിക്സിന് അടുത്ത കാലത്തായി ഇന്ത്യയിൽ പ്രചാരം ലഭിച്ചിട്ടുണ്ട്. ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്പനയാണ് മെക്കാട്രോണിക്സിൻറ്റെ പ്രധാന ചുമതല. അറിവിൻറ്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാനുള്ള കയ്യടക്കമാണ് ഈ കോഴ്‌സ് നൽകുന്നത്.
ബയോ മെക്കാട്രോണിക്സ് എന്നൊരു പുതിയ ശാഖകൂടി വിദേശരാജ്യങ്ങളിൽ സജീവമായിട്ടുണ്ട്. മനുഷ്യശരീരത്തിലെ മെക്കാനിക്സ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ഘടകങ്ങളോടൊപ്പം ജീവജാലങ്ങളുടെ ശരീരഭാഗങ്ങളും
കൂടി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇതിൽ പ്രധാനമായും നടക്കുന്നത്. യന്ത്രമീനിൽ തവളയുടെ കാലിലെ മസിലുകൾ ഘടിപ്പിച്ച് അതിലൂടെ ഇലക്ട്രിക് കറൻറ്റ് കടത്തിവിട്ട് യന്ത്രമീനിനെ നീന്താൻ പ്രാപ്തമാക്കിയ എം ഐ ടി പ്രഫസർ ഹ്യൂഗ് ഹെർ, ബയോമെക്കാട്രോണിക് എഞ്ചിനിയറിങ്ങ് രംഗത്തെ ശ്രദ്ധേയനാണ്. ജീവികളുടെ മസിലുകളും അസ്ഥിയും ഞരമ്പുകളും ഒക്കെയായി യോജിപ്പിക്കാവുന്ന ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. ജന്മനാ ഉണ്ടാകുന്നതോ അസുഖംമൂലം ഉണ്ടാകുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. മെക്കാട്രോണിക്സിൻറ്റെ തൊഴിൽ സാധ്യതകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.
എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്സ്, മെക്കാനിക്സ്, തെർമോ ഡൈനാമിക്സ്, സർക്യൂട്ട് സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ ഡിസൈനിംഗ് എന്നിവയാണു പ്രധാനമായും
സിലബസിൽ ഉൾപ്പെടുന്നത്.
യോഗ്യത/കോഴ്സുകൾ
ബിരുദ – ബിരുദാനന്തര ബിരുദ – ഗവേഷണ കോഴ്‌സുകൾ മെക്കാട്രോണിക്സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച ആര് ക്കും മെക്കാട്രോണിക്സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്സുകളുമുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബിരുദധാരികൾക്കു മെക്കാട്രോണിക്സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.
ബിരുദ – ബിരുദാനന്തര ബിരുദ – ഗവേഷണ കോഴ്‌സുകൾ മെക്കാട്രോണിക്സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച ആര് ക്കും മെക്കാട്രോണിക്സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്സുകളുമുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബിരുദധാരികൾക്കു മെക്കാട്രോണിക്സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.
സ്ഥാപനങ്ങൾ
നെട്ടൂർ ടെക്നിക്കൽ
ട്രെയിനിങ്ങ് ഫൗണ്ടേഷൻറ്റെ കോയമ്പത്തൂർ, ധർവാഡ്, തലശ്ശേരി, തൂത്തുക്കുടി,
ജംഷെഡ്പൂർ, ഗോപാൽപൂർ, മർബാഡ്, ഹൈദരാബാദ്, വെല്ലൂർ സെൻറ്ററുകളിൽ മെക്കാട്രോണിക്സിൽ
ത്രിവൽസര ഡിപ്ലോമാ കോഴ്സുണ്ട്. കൂടുതൽ
വിവരങ്ങൾക്ക് http://www.nttftrg.com/
അണ്ണാ സർവകലാശാലയിൽ അഫിലിയേറ്റ്
ചെയ്ത സ്ഥാപനമായ ഈ റോഡിലെ കോംഗു എഞ്ചിനിയറിങ്ങ് കോളേജ് (http://www.kongu.ac.in/), മണിപ്പാൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.manipal.edu/),
ചെന്നയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.bharathuniv.com/), ഹൈദരാബാദിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി (http://www.mgit.ac.in/), ചത്തീസ്ഗ്ഗഡിലെ
ചത്രപദി ശിവജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://csitdurg.in/),
ഗുജറാത്തിലെ ഗാൻപദ് യൂണിവേഴ്സിറ്റി (http://www.ganpatuniversity.ac.in/) എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ ബി ടെക് കോഴ്സുണ്ട്.
കോംഗു എഞ്ചിനിയറിങ്ങ് കോളേജിൽ മെക്കാട്രോണിക്സിൽ
എം ഇ യും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഭാരത് ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ
എം ടെക് കോഴ്സുമുണ്ട്.
രാജ്യാന്തരതലത്തിൽ സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (http://www.nus.edu.sg/), യുഎസിലെ നോർത്ത് കാരലീനയിലെ വിർജീനിയ ടെക് യൂണിവേഴ്സിറ്റി (https://www.vt.edu/) തുടങ്ങിയവ ഈ രംഗത്തു പ്രസിദ്ധമാണ്.
തൊഴിൽ സാധ്യതകൾ
റോബോട്ടിക്സ്, എയർ ക്രാഫ്റ്റ്, എയ്റോസ്പേസ്, ബയോമെഡിക്കൽ സിസ്റ്റം, ഷിപ്പിങ്ങ് കമ്പനികൾ, ഓർത്തോ പീഡിക് റിസർച്ച്, നാനോ ആൻഡ് മൈക്രോ ടെക്നോളജി, ഓഷ്യാനോഗ്രാഫി, മൈനിങ്ങ്,
പ്രധിരോധ ഗവേഷണം
തുടങ്ങി നിരവധി മേഖലകളിൽ ഈ സംയോജിത
എഞ്ചിനിയറിങ്ങ് ശാഖ കൂടുതലായി അവലംബിച്ചു വരുന്നു.
No comments:
Post a Comment