ഇന്ത്യ സ്വിസ്
ഗവണ്മെൻറ്റുകളുടെ സംയുക്ത സംരംഭമായി 1963 ൽ തുടക്കമിട്ട സാങ്കേതിക കലാലയമാണു നെട്ടൂർ
ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻ എന്ന എൻ ടി ടി എഫ്. ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 20 ൽ അധികം
സെൻറ്ററുകളുള്ള ഒരു മഹത്തായ സ്ഥാപനമായി ഇതു വളർന്നു. വളരെ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുക
എന്നതാണു ലക്ഷ്യം. അത് കൊണ്ട് തന്നെ തൊഴിലിൻറ്റെ
കാര്യത്തിൽ പേടിക്കാനില്ലായെന്നതാണു വസ്തുത.
മികച്ച കാമ്പസ് പ്ലേസ്മെൻറ്റുമുണ്ട് രാജ്യത്തിനകത്തും പുറത്തും ഇവിടുത്തെ കുട്ടികൾ
ഉയർന്ന തലത്തിൽ ജോലി ചെയ്യുന്നു.
ഡിപ്ലോമ,
പി ജി ഡിപ്ലോമ, പി ജി ഡിഗ്രി, പോസ്റ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം, പി ജി
സർട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങി വിവിധ തലങ്ങളിലുള്ള കോഴ്സുകളുണ്ട്.
പത്താം ക്ലാസു,
+2, ഡിപ്ലോമ തുടങ്ങിയവ കഴിഞ്ഞിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടുത്തെ
പ്രത്യേകതയാണു. 6 മാസം മുതൽ, 1 വർഷം ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 3 വർഷം വരെ
ദൈർഖ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.
പത്താം ക്ലാസിലോ +2 വിലോ വളരെ ഉയർന്ന മാർക്കുള്ളവർക്ക്
ഡിപ്ലോമക്ക് ചേരാം. വളരെ അപൂർവ്വമായിട്ടുള്ള
പല ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്. ഇൻഡസ്ട്രിയൽ
ട്രെയിനിങ്ങ് ഉൾപ്പെടെ 4 വർഷമാണു പല പ്രോഗ്രാമുകളുടേയും കാലാവുധി. ഉയർന്ന പ്രായപരിധി 21 വയസ്.
അതത് വിഷയങ്ങളിലെ
3 വർഷ ഡിപ്ലോമ കഴിഞ്ഞവർക്കാണു പോസ്റ്റ് ഡിപ്ലോമക്ക് ചേരാനാവുക. പ്രായ പരിധി പ്രോഗ്രാമുകൾക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കും.
1 വർഷമാണു കാലാവുധി.
അതത് വിഷയങ്ങളിലെ
എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം. ഒരു വർഷമാണു
കാലാവധി. പ്രായ പരിധിയില്ല.
അതത് വിഷയങ്ങളിലെ
എഞ്ചിനിയറിങ്ങ് ബിരുദക്കാർക്കാണു 2 വർഷത്തെ മാസ്റ്റർ ഓഫ് എഞ്ചിനിയറിങ്ങ് (എം ഇ) കോഴ്സിനു ചേരാവുന്നത്. പ്രായ
പരിധിയില്ല.
മെക്കാനിക്കൽ,
പ്രൊഡക്ഷൻ തുടങ്ങിയ ബ്രാഞ്ചുകളിൽ എഞ്ചിനിയറിങ്ങ് ബിരുദവും ഒരു വർഷത്തെ തൊഴിൽ പരിചയവുമുള്ളവർക്ക്
പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിനു ചേരാം.
മെക്കാനിക്കൽ,
ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി, ടൂൾ ആൻഡ് ഡൈ മേക്കിങ്ങ്, ടൂൾ ഡിസൈൻ, മെക്കാട്രോണിക്സ്,
പ്രിസിഷൻ മെഷിനിസ്റ്റ്, ടൂൾ എഞ്ചിനിയറിങ്ങ് തുടങ്ങി വ്യത്യസ്തതയുള്ള നിരവധി വിഷയങ്ങളിലാണു
പരിശീലനം.
രണ്ട് വർഷത്തെ
ഐ ടി ഐ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു.
വിദൂര വിദ്യാഭ്യാസ രീതിയിലുള്ള കോഴ്സുകളും ഹ്രസ്വ കാല കോഴ്സുകളും ഇവിടെയുണ്ട്.
അഖിലേന്ത്യാ
തലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം. സാധാരണ
ഏപ്രിൽ, ജൂൺ മാസങ്ങളിലാണു പ്രവേശന വിജ്ഞാപനമുണ്ടാവുക. ജൂലൈ, സെപ്റ്റമ്പറിലായിട്ടാണു
ക്ലാസ് ആരംഭിക്കുക. കേരളത്തിൽ തലശ്ശേരി, കുറ്റിപ്പുറം, മലപ്പുറം എന്നിവിടങ്ങളിലാണു
സെൻറ്ററുകൾ.
No comments:
Post a Comment