എന്നും എക്കാലത്തും
സാധ്യതകളുള്ള വിഷയമാണു സാമ്പത്തിക ശാസ്ത്രം.
ഇൻഡ്യയെപ്പോലെ വൻ സാമ്പ്ത്തിക ശക്തിയാകുവാൻ കുതിക്കുന്ന വികസ്വര രാജ്യത്ത് പ്രത്യേകിച്ചും.
എന്നാൽ ഏഞ്ചിനിയറിംഗിൻറ്റേയും മെഡിസിൻറ്റേയും മാത്രം പിറകെ കുതിക്കുന്ന പുതു തലമുറ
ഇതു എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ടുവെന്നത് സംശയമാണു.
കോഴ്സുകൾ
ഇൻഡ്യയിലെ
പ്രമുഖ കോളേജിലും സർവകലാശാലകളിലും എല്ലാം തന്നെ സാമ്പത്തിക ശാസ്ത്രത്തിൽ ബി, എ, എം
എ, എം എസ് സി, എം ഫിൽ, പി ച്ച് ഡി കോഴ്സുകളുണ്ട്.
ഏതെങ്കിലും വിഷയത്തിൽ പ്ല സ് ടു ആണു ബി എ യ്ക്ക് ചേരുവാനുള്ള അടിസ്ഥാന യോഗ്യത. ബിരുദമുണ്ടെങ്കിൽ പി ജി കോഴ്സുകൾക്ക് ചേരുവാൻ കഴിയും.
ഇന്ന് വളരെയധികം
വികാസം പ്രാപിച്ചതാണു ഈ മേഘലയെന്നതിനാൽ വ്യത്യസ്ത വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ സാധ്യമാണു. ഡെവലപ്മെൻറ്റ് ഇക്കണോമിക്സ്, വേൾഡ് ഇക്കണോമിക്സ്,
ഫിനാൻഷ്യൽ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ലേബർ ഇക്കണോമിക്സ്, ഇൻറ്റർ നാഷണൽ ഇക്കണോമിക്സ്,
ഇൻഡസ്ട്രിയൽ ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ ഇക്കണൊമിക്സ് തുടങ്ങിയ നിരവധി മേഘലകളിൽ വൈദഗ്ദ്യം
നേടുന്നതിനു സാധിക്കും. ഉയർന്നു വരുന്ന മറ്റൊരു
മേഘലയാണു ഇക്കണോമെട്രിക്സ്.
വികസ്വര രാജ്യങ്ങളുടെ
സാമ്പത്തിക പ്രശ്നങ്ങളാണു ഡവലപ്മെൻറ്റ് ഇക്കണോമിക്സ് കൈകാര്യം ചെയ്യുന്നത്. വ്യവസായങ്ങളുടെ
വളർച്ചയുമായി ബണ്ഡപ്പെട്ട വിഷയങ്ങളാണു ഇൻഡസ്ട്രിയൽ ഇക്കണൊമിക്സിൻറ്റെ പരിധിയിൽ വരിക. ഉൽപ്പന്നങ്ങളുടെ വിൽപ്പന എങ്ങനെ കൂട്ടാം, അതിനുള്ള
മാർഗ്ഗങ്ങളുടെ ആസൂത്രണം, ലഭ്യമായ വിഭവങ്ങൾ പരമാവുധി പ്രയോജനപ്പെടുത്തൽ, പുതിയ വിപണികളുടെ
വികസനം തുടങ്ങിയവയെല്ലാം ഇതിൽ വരും. തൊഴിലാളികളുമായി
ബണ്ഡപ്പെട്ട പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുന്ന വിദഗ്ദരെ വാർത്തെടുക്കുകയാണു ലേബർ
ഇക്കണോമിക്സിൻറ്റെ ദൗത്യം. നികുതി നിർദ്ദേശങ്ങൾ
അടക്കമുള്ള സാമ്പത്തിക നയങ്ങളുടെ വിശകലനം, കറൻസികളുടെ മൂല്യം, വ്യാപാരം തുടങ്ങിയ മേഘലകളിൽ
നികുതി നിർദ്ദേശങ്ങളുടെ പ്രത്യാഘാതം, ബാങ്കിങ്ങ് മേഘലയിൽ ഇതിൻറ്റെ പ്രതിഫലനം തുടങ്ങിയവ
ഫിനാൻഷ്യൽ ഇക്കണോമിക്സിൻറ്റെ പഠന പരിധിയിൽ വരുന്നു. രാജ്യാന്തര തലത്തിലുള്ള വാണിജ്യവും വ്യാപാരവുമാണു
ഇൻറ്റർ നാഷണൽ ഇക്കണോമിക്സിൻറ്റെ പഠന വിഷയം.
സ്ഥാപനങ്ങൾ
ഒട്ടു മിക്ക
സ്ഥാപനങ്ങളിലും സാമ്പത്തിക ശാസ്ത്രം പഠന വിഷയമാണെങ്കിലും പഠനം ഗൗരവമായെടുക്കുന്നവർ
മുൻ നിര സ്ഥാപനങ്ങളിൽ ചേരുവാൻ ശ്രമിക്കുക.
കൊച്ചിൻ യൂണിവേഴ്സിറ്റി, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ചെന്നയിലെ മദ്രാസ് സ്കൂൾ
ഓഫ് ഇക്കണോമിക്സ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി,ൻ മുംമ്പയിലെ ഇണ്ഡിരാ ഗാണ്ഡി ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഡെവലപ്മെൻറ്റ് സ്റ്റഡീസ്, ഡൽഹിയിലെ ജവർഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ
ദി സെൻറ്റർ ഫോർ ഇക്കണോമിക്സ് ആൻറ്റ് സോഷ്യൽ സ്റ്റഡീസ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഇക്കണോമിക്സ് ഗ്രോത്ത്, തിരുവന്തപുരത്തെ സെൻറ്റർ ഫോർ ഡവലപ്മെൻറ്റ് സ്റ്റഡീസ് തുടങ്ങിയവ
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളാണു. പ്ല സ് ടു
കഴിഞ്ഞവർക്ക് ഐ ഐ ടി കളിലെ അഞ്ച് വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എ യ്ക്ക് ശ്രമിക്കാവുന്നതാണു.
മിക്ക മാനേജ്മെൻറ്റ്
കോഴ്സുകളുടേയും പ്രധാന വിഷയങ്ങളിലൊന്ന് സാമ്പത്തിക ശാസ്ത്രമായതിനാൽ ഇക്കണോമിക്സ് ബിരുദ
ധാരികൾ എം ബി എ ചെയ്യുന്നത് തൊഴിൽ നേടുവാൻ ഏറെ സഹായകരമാണു. ഇവർ ബാങ്കിങ്ങ്, ഫിനാൻസ്, സ്റ്റോക്ക്, കമ്മോഡിറ്റി
ബ്രോക്കിങ്ങ് തുടങ്ങിയവയിൽ സ്പെഷ്യലൈസ് ചെയ്ത് എം ബി എ ചെയ്യുന്നതായിരിക്കും ഏറെ പ്രയോജനകരം. ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാപ്പിറ്റൽ
മാർക്കറ്റ്സ് ബിരുദാനന്തര തലത്തിൽ ഒരു വർഷത്തെ സെക്യൂരിറ്റീസ് മാർക്കറ്റ് പ്രോഗ്രാം
സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ
ബിരുദമോ ബിരുദാനന്തര ബിരുദമോ ആണു യോഗ്യത. ദേശീയ
തലത്തിൽ പ്രവേശന പരീക്ഷയുണ്ടാകും. www.utiicm.com സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ
അറിയാം.
ബിരുദാനന്തര ബിരുദക്കാർക്ക് യു പി എസ് സി യുടെ ഇൻഡ്യൻ ഇക്കണൊമിക്സ്
സർവീസ് പരീക്ഷ പാസായി ഉന്നത ജോലിയിൽ പ്രവേശിക്കാവുന്നതാണു. അധ്യാപന ഗവേഷണ രംഗത്ത് ഏറെ അവസരങ്ങളുള്ള സാമ്പത്തിക
ശാസ്ത്രത്തിനു ബാങ്കിങ്ങ് മേഘലയിലും സാധ്യതകൾ ഉണ്ട്. മാനേജ്മെൻറ്റ് രംഗത്തേക്ക് തിരിയുവാനും കഴിയും. ആഗോള വൽക്കരണത്തിൻറ്റെ ഈ കാലഘട്ടത്തിൽ സ്വകാര്യ
മേഘലയിലും നിരവധി അവസരങ്ങളുണ്ട്.
It is very essential to study and practice Economics in theses era
ReplyDelete