Sunday, 23 February 2014

ആക്ച്വറി – റിസ്കിൻറ്റെ കരിയർ


ഗണിത ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും തികഞ്ഞ അഭിരുചിയും പ്രൊജക്റ്റ് മാനേജ്മെന്റ് വൈദഗ്ദ്യവുമുള്ളവർക്കിണങ്ങുന്ന പ്രൊഫഷനാണു ആക്ച്വൂറിയൽ സയൻസ്.  വസ്തു സ്ഥിതികൾ ചിട്ടയായി പടിച്ച് സംഭാവ്യതയും ഭാവിയും ശാസ്ത്രീയമായി പ്രവചിക്കുകയും റിസ്കുകൾ കണ്ടെത്തുകയുമാണു ജോലി.  താരതമേന്യ തൊഴിൽ രഹിതരില്ലാത്ത മേഘലയാണിതെന്ന് പറയാം. പടനച്ചിലവാകട്ടെ താരതമേന്യ കുറവും.

ഗണിത ശാസ്ത്രത്തിൽ തികഞ്ഞ അഭിരുചിയും 18 വയസ്സും താഴെപ്പറയുന്ന ഏതെങ്കിലും വിദ്യാഭ്യാസ യോഗ്യതയുമുണ്ടെങ്കിൽ ആക്ച്വറി പടിക്കാൻ ചേരാം.

1.   ഗണിത ശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ 85 ശതമാനം മാർക്കോടെ 10 + 2.
2.   ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമെട്രിക്സ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ.
3.   ബി ടെക്, സി എ, സി ഡബ്ലു എ, സി എസ്, എം ബി എ (ഫിനാൻസ്), എം സി എ, സി എഫ് എ ഐ

ആക്ചൂറിയൽ സൊസൈറ്റി ഓഫ് ഇൻഡ്യയാണു ഈ മേഘലയിലെ പ്രധാന സ്ഥാപനം.  നാലു ഘട്ടങ്ങളായാണു പടന പദ്ധതി.
Core Technical Stage       -   8 പേപ്പറുകൾ
Core Application Stage       –  3 പേപ്പറുകൾ
Specialist Technical Stage    –   6 പേപ്പറുകൾ  (ഇതിൽ 2 എണ്ണം മതി)
Specialist Application Stage    -  6 പേപ്പറുകൾ  (ഇതിൽ 1 മതി)


      ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, പ്രൊജക്ട് മാനേജ്മെന്റ്, ബാങ്കിങ്ങ്, പ്രോഡക്ട് ഡിസൈനിങ്ങ്, കോർപ്പറേറ്റ് പ്ലാനിങ്ങ്, പെൻഷൻ സ്കീമുകൾ, എംപ്ലോയി റിട്ടയർമെന്റ് ബെനിഫിറ്റ് പ്ലാനുകൾ തുടങ്ങിയവയിലെല്ലാം ആക്ച്വറികളുടെ സേവനം ആവശ്യമാണു. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്ന വിഭാഗത്തിലാണു ആക്ച്വറികൾ വരുന്നതു.  കൂടുതൽ വിവരങ്ങൾക്ക് http://www.actuariesindia.org

1 comment:

  1. ഗണിത ശാസ്ത്രത്തിനു ഇങ്ങനെയും ഒരു മേഘലയുമുണ്ടെന്ന് ഓർമ്മപ്പെടുത്തിയതിനു നന്ദി

    ReplyDelete