Sunday, 23 February 2014

ബയോഇൻഫർമാറ്റിക്സ് – ഒരു നൂതന പഠന ശാഖ



ബയോ ഇൻഫ്ർമാറ്റിക്‌സ്‌ എന്ന നൂതന പഠനശാഖ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെയും ജീവശാസ്‌ത്രത്തിന്റേയും സമ്മേളനമാണു.  ജനിതക എഞ്ചിനീയറിംഗ്‌, ഔഷധ നിർമ്മാണം എന്നിവയിലാണു പ്രധാനമായും ആപ്ലിക്കേഷനുള്ളത്. കംപ്യൂട്ടർ അഭിരുചിയുള്ള ജീവശാസ്‌ത്ര തൽപരർക്ക്  ഏറെ ഇണങ്ങുന്നതാണു ഈ രംഗം. 

പഠന  വിഷയങ്ങൾ

 Data structure & Algorithm, Genomics & Protenomics, Molecular Biology, Computer language & Algorithm, Gene Mapping & Sequencing എന്നിവയാണു പ്രധാന പഠന മേഘലകൾകൂടാതെ Matlab പോലെയുള്ള കമ്പ്യൂട്ടർ ടൂളുകളിലും പ്രാവിണ്യം നേടേണ്ടതുണ്ട് ജീവശാസ്ത്രത്തിൽ RNA, DNA, Protein Sequence എന്നിവയുമായി ബന്ധപ്പെട്ട്‌  ഒരു ഗവേഷകന്ലഭ്യമാകുന്ന വിവരങ്ങളെ കമ്പ്യൂട്ടർ ഉപയോഗിച്ച് ക്രമപ്പെടുത്തി ഗവേഷണഫലം കുറ്റമറ്റ രീതിയിലും വേഗത്തിലും ശാസ്ത്ര സമൂഹത്തിൽ എത്തിക്കുന്നു. അതായത് ജീവശാസ്ത്രത്തിൽ ഗണിതത്തിൻറ്റെയും സ്ഥിതിവിവര ശാസ്ത്രത്തിൻറ്റേയും (Statistics) ആപ്ലിക്കേഷൻ എന്നു പറയാം

പഠന സ്ഥാപനങ്ങൾ

ബിരുദം(B.Sc,B.Tech), ബിരുദാനന്തരബിരുദം(M.Sc,M.Tech), ഗവേഷണ ബിരുദം (M.Phil,Ph.D) എന്നിവയിൽ ഇന്ത്യയിൽ ഒട്ടേറെ സ്ഥാപനങ്ങൾ ബയോ ഇൻഫ്ർമാറ്റിക്‌സ്‌ പഠനത്തിന്‌ അവസരമൊരുക്കുന്നു. ബിരുദ തലത്തിൽ പ്രൊഫഷണൽ ബിരുദം നല്‍കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ നിലവിലില്ല. കേരളത്തിന്‌ പുറത്ത്‌ തമിഴ്‌നാട്‌ കാർഷിക സർവ്വകലാശാല, അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ബയോ ടെക്‌നോളജി, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി, 'ശാസ്‌ത്ര' സർവ്വകലാശാല തഞ്ചാവൂർ എന്നിവ ബയോ ഇൻഫ്ർമാറ്റിക്‌സിൽ എഞ്ചിനീയറിംഗ്‌ ബിരുദം (B.Tech, B.E) നൽകുന്നുണ്ട്.  നോർത്ത് ഒറീസ സർവ്വകലാശാലയിൽ B.Sc (Hons) ലഭ്യമാണ്‌.  കേരളത്തിൽ തിരുവല്ലായിലെ എം എ കോളേജ് ഓഫ് അഡ്വാൻസഡ്  സ്റ്റഡീസിൽ എം എസ് സി  കോഴ്സുണ്ട്.  കേരള സർവ്വകലാശാലയിലെ ബയോ ഇൻഫ്ർമാറ്റിക്‌സ്‌ കേന്ദ്രം M.Phil ബയോ ഇൻഫ്ർമാറ്റിക്‌സും, M.Sc കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്‌.   പൂനെ സർവ്വ കലാശാലയുടെ ബയോ ബയോ ഇൻഫ്ർമാറ്റിക്‌സ്‌ പഠന കേന്ദ്രം ദേശീയ തലത്തിൽ ശ്രദ്ധേയമായ സ്ഥാപനമാണ്‌. ഇവിടെ M.Phil, പിഎച്ച്‌.ഡി എന്നീ ഗവേഷണ പഠന സൗകര്യങ്ങളും കൂടാതെ എം.എസ്‌സി പ്രോഗാമും നടത്തപ്പെടുന്നു.  മദ്രാസ്‌, ഹൈദ്രാബാദ്‌, പോണ്ടിച്ചേരി, അണ്ണാമലൈ, ബനാറസ്‌ ഹിന്ദു എന്നീ സർവ്വ കലാശാലകളും ബയോ ബയോ ഇൻഫ്ർമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദത്തിനുള്ള പഠന അവസരങ്ങൾ ഒരുക്കുന്നുണ്ട്‌. IIT,IISc അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിശ്രുത സ്ഥാപനങ്ങള്‍ക്കൊപ്പം ഡൽഹി അരുണ ആസഫലി മാർഗ്ഗിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇമ്യൂണോളജി (www.nii.res.in/bioinfo.html) തുടങ്ങി ദേശീയ നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളും ഡോക്‌ടറൽ പഠന സൗകര്യം നല്‍കുന്നു.

ജോലി സാധ്യത

നിലവിൽ ഔഷധ നിർമ്മാണവുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ അവസരങ്ങൾ ലഭ്യമാണ്‌. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (http://rgcb.res.in), ബാംഗ്ലൂർ ബയോകോൺ തുടങ്ങിയ സ്ഥാപനങ്ങളുടെ Research & Development വിങ്ങിൽ ഗവേഷകരാകാം. ജീവ ഫൈന്റിംഗ്‌, ജിനോം അസംബ്ലി, പ്രോട്ടീൻ സീക്വൻസ് അലൈൻമെന്റ്‌, പ്രോട്ടീൻ സ്‌ട്രക്‌ച്ചർ അനാലിസിസ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മേഖലയിലും (Healthcare Sector) മെഡിക്കൽ ലാബുകളിലും ഒട്ടേറെ അവസരങ്ങളാണ്‌ ബയോ ഇൻഫ്ർമാറ്റിക്‌സ്‌ പ്രഫഷണലുകളെ കാത്തിരിക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ്‌ പൂനെ സര്‍വ്വകലാശാലയുടെ അക്കാദമിക സഹകരണത്തോടെ BioInformatics National Certification- BINC എന്ന സർട്ടിഫിക്കേഷൻ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്‌.

വ്യത്യസ്ഥമായ ഈ മേഖല പഠനത്തിനായി തിരഞ്ഞെടുക്കുന്നവർ ഒന്നോർക്കുക, കേവലം ബിരുദത്തെക്കാൾ ബിരുദാനന്തര ബിരുദം, ഡോക്‌ടറേറ്റ്‌, പോസ്റ്റ്‌ ഡോക്‌ടറൽ എന്നീ യോഗ്യതകൾ കൂടി നേടിയാലെ ഈ മേഖലയിൽ നല്ലയൊരു കരിയർ പടുത്തുയർത്താനാവു. 

No comments:

Post a Comment