Sunday, 23 February 2014

മത്സ്യമേഘലയിൽ തൊഴിൽ കണ്ടെത്താം




     8000 കിലോമീറ്റർ കടൽത്തീരവും നിരവധി നദികളുമുള്ള നമ്മുടെ രാജ്യത്ത് മത്സ്യ വ്യവസായം ഏറെ പ്രാധാന്യമർഹിക്കുന്നു.  ആയതിനാൽ തന്നെ ഫിഷറീസ് സയൻസിനു ധാരാളം തൊഴിൽ സാധ്യതകളാണുള്ളത്.  ഏകാന്തമായ ചുറ്റുപാടിലും വ്യത്യസ്തമായ കാലാവസ്ഥയിലും പ്രതികൂല സാഹചര്യങ്ങളിലും വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് സമയ ബന്ധിതമല്ലാതെ ജോലി ചെയ്യുവാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കിണങ്ങുന്നതാണു ഈ മേഘല.

ഫിഷ് ജനറ്റിക്സ്, ബയോടെക്നോളജി, അക്വാകൾച്ചർ ടെക്നോളജി, ഫിഷറീസ് ഇക്കണോമിക്സ് തുടങ്ങി നിരവധി ഉപ വിഭാഗങ്ങളുമുണ്ട്.

     ഫിസിക്സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളിൽ പ്ലസ്ടു പാസായാൽ ബി എസ് സി (ഫിഷറീസ്) അല്ലെങ്കിൽ ബി എഫ് എസ് സി ക്ക് ചേരാം.  എം എഫ് എസ് സി ക്ക് ഫിഷറീസിലോ സൂവോളജിയിലോ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.  അഖിലേന്ത്യ പ്രവേശന പരീക്ഷ നടത്തുന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആണു. സൂവോളജിയിലോ ഫിഷർറീസിലോ ബിരുദമുള്ളവർക്ക് ഇൻലാൻഡ് ഫിഷറീസ് ആൻഡ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം.

ഗവേഷണത്തിലും മാനേജ്മെന്റിലും നിരവധി അവസരങ്ങളുള്ള ഈ മേഘലയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും അനവധി തൊഴിൽ സാധ്യ

തകളുണ്ട്. 

1 comment: