Monday, 24 February 2014

സഹകരണ പഠനം









   സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും ജോലി ലഭിക്കാൻ സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഡിപ്ലോമകൾ അവശ്യ യോഗ്യതയാണു. 
ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ (ജെ ഡി സി), ഹയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്റ് (എച്ച് ഡി സി ആൻഡ് ബി എം) എന്നിവയാണു കോഴ്സുകൾ.

എച്ച് ഡി സി ആൻഡ് ബി എം: ബിരുദമാണു ഇതിൻറ്റെ യോഗ്യത.  പി ജിക്കു 10 മാർക്ക് ഗ്രേസ് മാർക്കുണ്ട്.  പ്രായ പരിധി 35 വയസ്. എസ് സി/എസ് ടി ക്ക് 38 ഉം സഹകരണ സംഘം ജീവനക്കാർക്ക് 50 വയസ്സും ആണു പ്രായ പരിധി.  സഹകരണ അനുബന്ധ വകുപ്പിലെ ജീവനക്കാർക്ക് 10 ശതമാനം സീറ്റ് സംവരണവുമുണ്ട്.  റഗുലർ ബാച്ചിനു 12 മാസവും ഈവനിങ്ങ് ബാച്ചിനു 18 മാസവുമാണു കാലാവുധി.  പ്രായോഗിക പരിശീലനവുമുണ്ട്. 13 സഹകരണ കോളേജുകളിലാണു കോഴ്സ് നടത്തുന്നത്.

ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ:  എസ് എസ് എൽ സി ആണു ഇതിൻറ്റെ യോഗ്യത.  (ഗ്രേഡ് സമ്പ്രദായത്തിൽ ഡി പ്ലസിൽ കുറയരുതു) പ്ലസ്ടുക്കാർക്ക് 10 ഉം, ബിരുദദാരികൾക്ക് 20 ഉം മാർക്ക് ഗ്രേസ് മാർക്കുണ്ട്. പ്രായം 16 – 35. എസ് സി/എസ് ടി ക്ക് 38 ഉം സഹകരണ സംഘം ജീവനക്കാർക്ക് 50 വയസ്സും ആണു പ്രായ പരിധി. എസ് സി/എസ് ടിക്കായി കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് കേന്ദ്രങ്ങളിൽ 320 സീറ്റ് പ്രത്യേകം നീക്കി വച്ചിട്ടുണ്ട്. 50 ശതമാനം സീറ്റുകൾ സഹകരണ ജീവനക്കാർക്കാണു. കാലാവുധി 10 മാസം. ജൂണിൽ കോഴ്സ് തുടങ്ങും.

സഹകരണ ബിരുദം: തൃശൂരിലെ കേരളാ കാർഷിക സർവ്വകലാശാല കാമ്പസിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് കോ – ഓപ്പറേഷൻ ബി എസ് സി കോ – ഓപ്പറേഷൻ ആൻഡ് ബാങ്കിങ്ങ് കോഴ്സ് നടത്തുന്നുണ്ട്.  50 ശതമാനം മാർക്കോടെയുള്ള +2 യോഗ്യതയായ ഈ കോഴ്സിനു 4 വർഷമാണു കാലാവുധി.  

നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ്

സഹകരണ പരിശീലന രംഗത്തുള്ള ദേശീയ സ്ഥാപനമാണു നാഷണൽ കൗൺസിൽ ഫോർ കോപ്പറേറ്റീവ് ട്രെയിനിങ്ങ്. 5 റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളും 14 കോ ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും പൂനയിലെ വൈകുണ്ഠത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്റും.മുഖേനയാണു പരിശീലനം. കേരളത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലും ഓരോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് പ്രവർത്തിക്കുന്നുണ്ട്.

കോഴ്സുകൾ

1.  ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് ബിസിനസ് മാനേജ്മെൻറ്റ് (DCBM) കാലാവധി – 36 മാസം. പൂനയിൽ മാത്രം. യോഗ്യത: ബിരുദം
2.  പി ജി ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്മെൻറ്റ് (PGDIM): കാലാവധി – 2 വർഷം. പൂനയിൽ മാത്രം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം
3.  മാസ്റ്റർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA): ബാംഗ്ലൂർ, ഭൂവനേശ്വർ, ഭോപ്പാൽ, ഡെറാഡൂൺ, ലഖ്നൗ, മധുര, തിരുവനന്തപുരം, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം
4.  മാസ്റ്റർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (MCA) – ബാഗ്ലൂർ കേന്ദ്രത്തിൽ

5.  ഹയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് (HDCM) - യോഗ്യത: ബിരുദം. എല്ലാ  കേന്ദ്രങ്ങളിലും നടത്തുന്നു.  കാലാവധി. 26 – 36 ആഴ്ച. കേരളത്തിലെ എച്ച് ഡി സി ക്ക് തത്തുല്യമാണു ഈ കോഴ്സ്.

1 comment:

  1. അധികം പഠിക്കുവാൻ താൽപ്പര്യമില്ലാത്തവർക്ക് പറ്റിയ നല്ലൊരു വഴിയാണു ജെ ഡി സി

    ReplyDelete