Monday, 24 February 2014

മാധ്യമ പ്രവർത്തകരായിക്കൂടെ


കാഴ്ചയുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കാം മാധ്യമ പ്രവർത്തനത്തെസമയ ബന്ധിതമല്ലാത്ത ജോലിയല്ലാത്തതിനാൽ മടിയന്മാർക്കുള്ളതല്ല ഈ മേഘല.  ഏത് വിഷയം പഠിച്ചവർക്കും ഈ കോഴ്സുകൾക്ക് ചേരാം എന്ന പ്രത്യേകതയുണ്ട്.  രാഷ്ട്രീയം, കായികം, കൊമേഴ്സ്, ഫാഷൻ, സിനിമ, കൾച്ചർ, ധനകാര്യം, ഇൻവെസ്റ്റിഗേഷൻ, യാത്ര, വനിതകൾക്കും കുട്ടികൾക്കുമായുള്ളവ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളുമുണ്ട്.  ഫോട്ടോഗ്രാഫി, സിനിമാട്ടോഗ്രാഫി, ഇന്റെർനെറ്റ്, പ്രിന്റിങ്ങ്, വിഷ്വൽ മീഡിയ, പരസ്യം, എന്നിങ്ങനെ മീഡിയത്തെയും അഭിരുചിയുള്ള മേഘലയെയും ആശ്രയിച്ചും സ്പെഷ്യലൈസേഷൻ സാധ്യമാണു.

ഗവൺമെന്റ് സ്വകാര്യ മേഘലകളിലെ അവസരങ്ങൾക്ക് പുറമെ ഫ്രീലാൻസ് ആയി പ്രവർത്തിക്കാനുള്ള അവസരങ്ങളുമുണ്ട്.  പ്ലസ് ടു തലം മുതൽ ജേണലിസം ഒരു വിഷയമായി ഉൾപ്പെടുത്തിയതോടെ അധ്യാപന രംഗത്തും സാധ്യതകൾ ഏറെ. കോഴ്സുകൾ തിരഞ്ഞടുക്കുമ്പോഴും സ്ഥാപനങ്ങൾ തിരഞ്ഞടുക്കുമ്പോഴും ജാഗ്രത ആവശ്യമാണു.  അഭിരുചിക്കും കഴിവിനും ചേർന്നതാവുമ്പോൾ തന്നെ കാലിക പ്രസക്തിയും കൂടി പരിഗണിക്കേണ്ടതുണ്ട്. 

പഠനം ബിരുദ തലത്തിൽ

                കേരളത്തിലെ മിക്ക സർവകലാശാലകളിലും ബിരുദ തലത്തിൽ ജേണലിസം മുഖ്യ വിഷയമായി പഠിക്കുവാൻ അവസരങ്ങളുണ്ട്.  ബി എ ജേണലിസം, ബി എ കമ്യൂണിക്കേഷൻ എന്നിങ്ങനെ പരമ്പരാഗത കോഴ്സുകൾക്കും നവ മാധ്യമ പഠനത്തിനും അവസരങ്ങളുണ്ട്.  ഇവ തന്നെ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ പഠനത്തിനൊപ്പവും പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പവും പഠിക്കുവാനും അവസരങ്ങളുണ്ട്.  ഏത് വിഷയങ്ങളിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കും ഇതിനു ചേരുവാൻ കഴിയും.

പഠനം ബിരുദാനന്തര ബിരുദ തലത്തിൽ

      ജേണലിസം, കമ്യൂണിക്കേഷൻ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനു കേരളത്തിലെ വിവിധ സർവകലാശാലാ വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജിലും അവസരങ്ങളുണ്ട്.  ബിരുദമാണു അടിസ്ഥാന യോഗ്യത.  മിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷയുണ്ടാവും.  രണ്ട് വർഷമാണു കാലാവധി.  ഗവേഷണ ബിരുദത്തിനും അവസരങ്ങളുണ്ട്.  ഇതു കൂടാതെ പ്രസ് ക്ലബുകളിൽ പി ജി ഡിപ്ലോമകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണു.  ബിരുദമാണു യോഗ്യത.


      ജേണലിസം പഠനത്തിനു ദേശീയ തലത്തിൽ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു ന്യൂഡൽഹി ആസ്ഥാനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ.  ഇതു കൂടാതെ ദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങളുമുണ്ട്.

1 comment:

  1. There are a lot of opportunities for Journalists in these era not only in printing but the visual and other medias also.

    ReplyDelete