വ്യത്യസ്തമായ
ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ഒട്ടും ചോർന്ന് പോകാതെ ലളിതമായും ക്രിയാത്മകമായും ഉപഭോക്താക്കളിലേക്കെത്തിച്ചേരത്തക്ക
രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമോ?. എങ്കിൽ ക്രിയേറ്റിവിറ്റിയുടെ ഈ ലോകം നിങ്ങളുടേതാക്കാം.
വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു
കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം. മാധ്യമ രംഗം
സാങ്കേതിക മാറ്റങ്ങൾക്ക് അനുദിനം വിധേയമാകുമ്പോൾ പത്രം, ടെലിവിഷൻ, റേഡിയോ, വെബ് മറ്റ്
ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയ്ക്കനുയോജ്യമായ എഴുത്തിൻറ്റെ ശൈലിയാണുണ്ടാകേണ്ടതു. ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്ന തല വാചകങ്ങൾ,
ശ്രദ്ധിക്കുവാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കം, മനസിൽ തട്ടുന്ന അടിക്കുറിപ്പുകൾ എന്നിവ
തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുമോ? ഈ കരിയറിൽ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയും. പ്രസിദ്ധീകരണത്തിനു പോകുന്ന പരസ്യത്തിൻറ്റെ അവസാന
പ്രൂഫ് വായനയും കോപ്പി റൈറ്ററുടെ ചുമതലയാണു
.
യോഗ്യതകളും
സ്ഥാപനങ്ങളും
കോപ്പിറൈറ്റർ ആകുന്നതിനു സാങ്കേതിക
യോഗ്യത മാനദണ്ഡമായി കരുതാൻ കഴിയില്ല. പക്ഷേ ഇതിനു പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങളുണ്ട്.
എല്ലാ യോഗ്യതകൾക്കുമപ്പുറം കോപ്പി റൈറ്റർ ആശയ സമ്പന്നനായ വ്യക്തിയായിരിക്കണം. ക്രിത്യമായും
ക്രിയാത്മകമായും ജോലി തീർക്കണമെങ്കിൽ തീവ്രമായ ആശയങ്ങൾ ആവശ്യമാണു.
ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ കോപ്പി റൈറ്റിങ്ങുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ
കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം ചില സ്ഥാപനങ്ങൾ IIMC ഡൽഹി (http://www.iimc.nic.in/), മുദ്ര ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് കമ്മ്യൂണിക്കേഷൻ അഹമ്മദാബാദ് (http://www.mica.ac.in/mode/home)
നാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് മുംബൈ (http://nmims.edu/), ഡൽഹിയിലെ Sri Aurobindo Centre for Arts and Communication (SACAC)
(http://www.sac.ac.in/) . ഇന്ധിരാഗാന്ധി നാഷണൽ
ഓപ്പൺ യൂണിവേഴിസിറ്റി (http://www.ignou.ac.in/) ഇംഗ്ലീഷിലും ഹിന്ദിയിലും കോപ്പിറൈറ്റിങ്ങിൽ
ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. കേരളത്തിൽ പ്രസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും
കമ്മ്യൂണിക്കേഷൻ കോഴ്സുകളുണ്ട്.
Good One ...
ReplyDeleteActually it is a new piece of information to me... Thanks a lot
ReplyDelete