Sunday, 23 February 2014

ഇ കൊമേഴ്സ് – നവ യുഗത്തിൻറ്റെ പഠന മേഘല


ഇൻറ്റർനെറ്റ് മുഖേന സാധനങ്ങളും സേവനങ്ങളും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായമാണു ഇ കൊമേഴ്സ്. ഓണ്ലൈൻ ബാങ്കിങ്, ഇലക്ട്രോണിക് ടിക്കറ്റിങ്, ഇൻസ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന്മാനേജ്മെന്റ്, ഡാറ്റാ എക്സ്ചേഞ്ച്, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ. ഇവയൊക്കെ -കൊമേഴ്സിന്റെ ഭാഗമാണ്. രണ്ട് ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ഇ കൊമേഴ്സ് ഇടപാടുകൾ ബിസിനസ് ടു ബിസിനസ് എന്നും ബിസിനസ് സ്ഥാപനവും ഉപഭോക്താവുമായുള്ള ഇടപാടുകൾ ബിസിനസ് ടു കൺസ്യൂമർ എന്നുമാണു അറിയപ്പെടുന്നത്.

തൊഴിൽ അവസരങ്ങൾ

ഇ കൊമേഴസിന്റെ വ്യാപനത്തോട് കൂടി ഈ രംഗത്തെ തൊഴിൽ സാധ്യതകളും ഏറി.  വെബ്സൈറ്റ് ഡിസൈൻ ആൻഡ് ഡവലപ്പർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, വെബ് മാസ്റ്റർ, കണ്ടൻറ്റ് ഡവലപ്പർ തുടങ്ങിയ തസ്തികകളിലാണു ഏറെ അവസരങ്ങൾ. 

ലേ ഔട്ട് ഡിസൈൻ, വെബ് പേജുകളുടെ നിർമ്മാണം, ഗ്രാഫിക് ആനിമേഷൻ ഡിസൈൻ തുടങ്ങിയവയാണു വെബ് ഡിസൈൻ ആൻഡ് ഡവലപ്പറുടെ ജോലി. വെബ് സൈറ്റിലേക്ക് സാധനങ്ങളുടെയോ സേവനങ്ങളുടേയൊ വിവരങ്ങൾ വിശദീകരിച്ച് എഴുതുകയാണു കണ്ടൻറ്റ് ഡവലപ്പറുടെ ചുമതല.  വെബ് സൈറ്റ് രൂപകൽപ്പന ചെയ്ത് അതിനാവശ്യമായ പ്രോഗ്രാം കൂട്ടിച്ചേർക്കുകയും, ഷോപ്പിങ്ങ് കാർട്ട് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇ കൊമേഴ്സ് സേവനം ലഭ്യമാക്കുന്നതുമാണു വെബ് പ്രോഗ്രാമറുടെ ജോലി.  ഡാറ്റാ ബേസ് സിസ്റ്റങ്ങളുടെ രൂപകൽപ്പന മുതൽ അവ വികസിപ്പിക്കുകയും നില നിർത്തുകയും ചെയ്യുന്നതടക്കമുള്ള ചുമതലകളാണു ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർക്ക്.  സൈറ്റിൻറ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും അവ  സംരക്ഷിക്കുകയും ചെയ്യുന്നത് വെബ് മാസ്റ്ററാണു.  വിവിധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളിലെ അവഗാഹം ഈ ജോലികൾക്കെല്ലാം അത്യന്താപേക്ഷിതമാണു.

കോഴ്സുകളും യോഗ്യതകളും

      പ്ലസ് ടു കഴിഞ്ഞവർക്കു ഇ കൊമേഴ്സ് ബിരുദത്തിനു ചേരാം.  B. Ecom, BBA in E Commerce തുടങ്ങിയവയാണു പ്രധാന കോഴ്സുകൾ. ചില സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്.  ബിരുദ ദാരികൾക്കായി ഒട്ടേറെ പി ജി ബിരുദ, പി ജി ഡിപ്ലോമ കോഴ്സുകളും ഇപ്പോൾ ലഭ്യമാണു.  MBA in E Comerce, ME E Commerce, MS E Commerce Applications, Master of Information Technology in E Commerce, PG Diploma in E Commerce, PG Diploma in Information Technology and Management in E Commerce, Advance Diploma in Web and E Commerce Technology തുടങ്ങിയവയാണു പ്രധാന പി ജി കോഴ്സുകൾ. 

      
     അണ്ണാ യൂണിവേഴ്സിറ്റി, ചെന്നൈ, ദേവി അഹല്യ വിശ്വവിദ്യാലയ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻഡോർ, ഡോ.ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി ആഗ്ര,  എസ്.പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് മുംബൈ, ഭാരതി ദാസൻ യൂണിവേഴ്സിറ്റി തിരുച്ചിറപ്പള്ളി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ചിലതാണു.

1 comment: