Sunday, 23 February 2014

സോഫ്റ്റ് വെയർ എഞ്ചിനിയറാകാൻ


  ഐടി, സോഫ്റ്റ് വെയർ മേഘല തൊഴിലവസരങ്ങളുടെ അക്ഷയ ഖനിയാണു. ഗണിതശാസ്ത്രാഭിരുചിയും അപഗ്രഥനശേഷിയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ക്ഷമാശീലവുമൊക്കെയുള്ള ചെറുപ്പക്കാർക്ക്  സോഫ്റ്റ് വെയർ എൻജിനിയർ ജോലി ഏറെ അനുയോജ്യമാണ്.  

പന്ത്രണ്ടാം ക്ലാസിൽ ഗണിതവും, ഊർജ്ജന്ത്രവും, രസതന്ത്രവും ഉയർന്ന മാർക്കോടെ പാസായി പ്രവേശന പരീക്ഷയെന്ന കടമ്പയും കടന്നാൽ ബി ടെക്കിനു കമ്പ്യൂട്ടറൊ ഐടിയോ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം. എസ് സി (സോഫ്റ്റ് വെയർ എഞ്ചിനിയറിങ്ങ്) തിരഞ്ഞെടുക്കാം. അതുമല്ലങ്കിൽ ഗണിതശാസ്ത്രം ഉൾപ്പെട്ട ശാസ്ത്ര വിഷയങ്ങളിൽ ഡിഗ്രിയും മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) അല്ലായെങ്കിൽ എം. എസ് സി (കമ്പ്യൂട്ടർ സയൻസ്/ഐ ടി) കഴിഞ്ഞ് സോഫ്റ്റ് വെയർ മേഘലയിൽ ജോലി നേടാം. ഉയർന്ന മാർക്കോടെ എഞ്ചിനിയറിങ്ങോ, ഗണിതമുൾപ്പെടുന്ന ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ചെയ്തതിനു ശേഷം കമ്പ്യൂട്ടർ സയൻസിൽ എം ടെക് നേടിയും ഈ മേഘലയിൽ പ്രവേശിക്കവുന്നതാണ്. ബിരുദമെടുക്കന്നതോടൊപ്പം ഡോട്ട്ടെക് ടെക്നോളജീസലോ ജാവ, ഒറാക്കിൾ തുടങ്ങിയ കമ്പ്യൂട്ടർ ഭാഷകളിലോ പ്രാവിണ്യം നേടേണ്ടതും അനിവാര്യമാണ്.

എന്നാൽ എഞ്ചിനിയറിങ്ങിനു ഏത് വിഷയമെടുക്കന്നവർക്കും സോഫ്റ്റ് വെയർ മേഘലയിലേക്കു മാറാമെന്നതാണ് രസകരമായ കാര്യം. മേൽ സൂചിപ്പിച്ച ഹ്രസ്വകാല കോഴ്സുകളാണ് ഇവർക്ക് തുണയാവുക.   ഒന്നാലോചിച്ചാൽ അതു തന്നെയാണു നല്ലതും.  മറ്റേതെങ്കിലും വിഷയം ഐശ്ചികമായി എടുക്കുന്നവർക്ക് ജോലിയുടെ സമ്മർദ്ദത്താലോ മറ്റേതെങ്കിലും കാരണത്താലോ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ തന്നെ സ്വന്തം മേഘലയിലേക്ക് മാറുവാനുള്ള അവസരം ഉണ്ടുവെന്നതാണു അതിനു കാരണം. എന്നാൽ ഐടിയോ കമ്പ്യൂട്ടറോ തിരഞ്ഞെടുക്കുന്നവർക്ക് അങ്ങനെയൊരു സൗകര്യമില്ലായെന്നതൊരു പരിമിതിയാകുന്നു.  സോഫ്റ്റ് വെയർ എൻജിനിയറല്ലാതെ തന്നെ മറ്റ് നിരവധി ജോലികൾ കമ്പ്യൂട്ടർ മേഘലയിൽ ഉണ്ടുവെന്നതാണു വസ്തുത.

ഇൻഫോസിസ്, വിപ്രോ, ഗൂഗിൾ, ഐ ബി എം, ഐ ബി എസ്, നെസ്റ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻ കിട കമ്പനികൾ ആകർഷകമായ ശമ്പളത്തിൽ യോഗ്യരായ ആയിരക്കണക്കിനു യുവതീ യുവാക്കൾക്ക് തൊഴിൽ നൽകി വരുന്നു.

2 comments:

  1. സോഫ്റ് വെയർ എഞ്ചിനിയറാകാൻ കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ തന്നെ ഡിഗ്രി എടുക്കണമെന്നു നിർബന്ധമില്ലായെന്നയതു ഒരു തിരിച്ചറിവായിരുന്നു. നന്ദി....

    ReplyDelete
  2. സോഫ്റ്റ്‌വെയര്‍ മേഘലയില്‍ കരിയര്‍ അഹഗ്രഹികുന്നവര്‍ അറിയാന്‍

    ReplyDelete