ജീവിതം തന്നെ
തിരഞ്ഞെടുപ്പുകളുടെ ഫലം ആകുമ്പോള്‍ നല്ലയൊരു കരിയര്‍ തിരഞ്ഞെടുക്കുന്നത് ഏറെ
പ്രാധാന്യമർഹിക്കുന്ന വസ്തുതയാണു. കരിയർ തെരഞ്ഞെടുക്കുമ്പോൾ നാം സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ ക്രമപ്പെടുത്തേണ്ടതുണ്ട്. തനിക്കും തന്നെ ആശ്രയിക്കുന്നവർക്കും ജീവിതകാലം മുഴുവൻ ആശ്രയിക്കാവുന്നതും അഭിമാനത്തോടെയും സന്തോഷത്തോടെയും ചെയ്തു തീർക്കവുന്നതുമായിരിക്കണം നമ്മുടെ കരിയർ. ഹ്രസ്വകാല മെച്ചങ്ങൾ, കേവല മിഥ്യാബോധം, വിവാഹ മാർക്കറ്റ്, സമൂഹത്തിലെ സ്ഥാനമഹിമ ഇതെല്ലാം മനസ്സിൽ വെച്ച് കരിയർ ലക്ഷ്യമിടരുത്.
അതാത്
കാലഘട്ടങ്ങളില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന കോഴ്സ് തിരഞ്ഞെടുക്കുന്നത്
സര്‍വ്വ സാധാരണയാണ്. എന്നാല്‍ ഇത്
പലപ്പോഴും പരാജയത്തിലെ കലാശിക്കാറുള്ളു. മാതാപിതാക്കളുടെ സ്വാധീനമാണ് മറ്റൊന്ന്. മാതാപിതാക്കളുടെ പ്രൊഫഷന്‍റെ ആകര്‍ഷണീയതയില്‍
മയങ്ങി അത് തനിക്കിണങ്ങുമോയെന്ന് നോക്കാതെ തിരഞ്ഞെടുക്കുന്നതും അവരുടെ നിര്‍ബദ്ധത്തിന്
വഴങ്ങി അവര്‍ക്കിഷ്ടമുള്ള കരിയര്‍ തിരഞ്ഞെടുക്കുന്നതും ഒരു പോലെ പരാജയപ്പെടാനാണ്
സാധ്യത. കൂട്ടുകാരെല്ലാം ചേരുന്ന കോഴ്സിന്
അഭിരുചിയില്ലാതെ ചേര്‍ന്നാലും മറിച്ചാവില്ല ഫലം.
കരിയർ
തെരഞ്ഞെടുക്കുമ്പോൾ കരിയർ മൂല്യങ്ങൾ വിലയിരുത്തണം. കരിയർ മൂല്യങ്ങളിൽ എപ്പോഴും പ്രാധാന്യം
സാമൂഹ്യ നന്മക്കായിരിക്കണം. താൻ തെരഞ്ഞെടുക്കുന്ന കരിയർ താൻ ജീവിക്കുന്ന
സമൂഹത്തിന് ഗുണപ്രദമാവുന്നതായിരിക്കണം. തന്റെ തൊഴിലിലൂടെ സമൂഹത്തിന്
ഗുണകരമാവുന്ന എന്തെങ്കിലും ചെയ്യാനാവണമെന്ന ബോധം നമ്മിലുണ്ടാവണം. ടെക്‌നോളജി പണസമ്പാദനത്തിന് മാത്രമല്ലെന്ന് ഓർക്കണം. തനിക്കിണങ്ങുന്ന കരിയർ തന്റെ ആദര്‍ശത്തെയും വിശ്വാസത്തെയും
ബലികൊടുക്കുന്നതാവരുത്
ഓരോ വ്യക്തിയും
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ വ്യത്യസ്തരായിട്ടാണ്. അത് കൊണ്‍് തന്നെ ഒരാള്‍ക്ക് ഇണങ്ങുന്ന കരിയര്‍
മറ്റൊരാള്‍ക്ക് ഇണങ്ങണമെന്നില്ല. ഒരിക്കല്‍ മാത്രം ഈ മനോഹരമായ ഭൂമിയില്‍
ജനിക്കുവാന്‍ അവസരം കിട്ടുന്ന നാം 40 വർഷം ജോലി ചെയ്യുന്നുവെങ്കില്‍ ഏകദേശം 80000 മണിക്കൂറുകള്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ 80000 മണിക്കൂറുകള്‍ നാം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നതിലാണ്
നമ്മുടെ കരിയറിന്‍റെ വിജയം.
കരിയര്‍ തിരഞ്ഞെടുക്കുന്ന വ്യക്തി പ്രധാനമായും രണ്ട് കാര്യങ്ങളെ
അപഗ്രഥിക്കേണ്‍തുണ്ട്. ഒന്നാമതായി
അവനവനേയും അടുത്തതായി തിരഞ്ഞെടുക്കുന്ന കരിയറിനേയും. അതിനായി സാധാരണ അവലംബിക്കാറുള്ള ഒന്നാണ് SWOT Analysis. ഇതില്‍ ട എന്നത് Strength എന്നാകുന്നു. നാം നമ്മുടെ
കഴിവുകളെപ്പറ്റി തിരിച്ചറിയുകയെന്നതാണ് പ്രധാനപ്പെട്ടത്. നമ്മുടെ നേതൃത്വ പരമായ
കഴിവും, നിരീക്ഷണ പാടവവും, സാഹിത്യ
വാസനയും മറ്റുമൊക്കെ നാം പരിശോധിക്കേണ്ട്..
W എന്നാല്‍ Weakness
എന്നതാണ്. നമ്മുടെ കഴിവുകളോടൊപ്പം
നമുക്കെവിടെയൊക്കെ കുറവുകള്‍ ഉണ്ട് എന്ന് പരിശോധിക്കുന്നതും
അത്യന്താപേക്ഷിതമാണ്. അടുത്തതായി O എന്നാല്‍ Opportunity എന്നതാണ്. നാം തിരഞ്ഞെടുക്കുവാന്‍ പോകുന്ന
കരിയറിനെപ്പറ്റി വ്യക്തമായ അവബോധം
ആവശ്യമാണ്. നാം ജോലി ചെയ്യേണ്ട അന്തരീക്ഷം എന്താണ്? അതിന് എന്‍റെ ഏതൊക്കെ കഴിവുകള്‍
ആവശ്യമാണ്? ആ ഫീല്‍ഡിലെ
ഉയര്‍ന്നു വരുന്ന വളര്‍ച്ചാ സാധ്യതകള്‍ എന്തൊക്കെ? തുടങ്ങി
നിരവധി കാര്യങ്ങള്‍ നാം പഠന വിധേയമാക്കേണ്‍തുണ്ട് . Threat
അഥവാ ഭീഷണി എന്നതാണ് T എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാം തിരഞ്ഞെടുക്കുന്ന കരിയറിൽ നമുക്കു മുൻപിൽ
വരുവാൻ സാധ്യതയുള്ളതായ എല്ലാ തടസ്സങ്ങളും പരിശോധിക്കേണ്ടതുണ്ട്.
വായനയിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും
കരിയര്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത് വഴിയും ആര്‍ജ്ജിക്കാവുന്നതാണിതെല്ലാം.
No comments:
Post a Comment