എല്ലാ ശാസ്ത്ര ശാഖകളോടും കിട പിടിക്കുന്നതും ഇഴ പിരിഞ്ഞു കിടക്കുന്ന രീതിയിലുള്ള ഒരു വിഷയമായി കായിക വിദ്യാഭ്യാസ രംഗം ഉയർന്ന് കഴിഞ്ഞു. ശാസ്ത്ര വിഷയമായ ഫിസിക്സുമായി ബണ്ഡപ്പെട്ട് ബയോ മെക്കാനിക്സ്, ഫിസിയോളജിയുമായി ബണ്ഡപ്പെട്ട് എക്സർസൈസ് ഫിസിയോളജി എന്നിവയും സ്പോർട്സ് സൈക്കോളജി, സ്പോർട്സ് സോഷ്യോളജി, സ്പോർട്സ് ബയോകെമിസ്ട്രി, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെൻറ്റ്, സ്പോർട്സ് ഹിസ്റ്ററി ഇങ്ങനെ ഒട്ടനവധി ശാസ്ത്ര വിഷയങ്ങൾ കായിക മേഘലയുമായി ബണ്ഡപ്പെട്ടുണ്ട്. കായിക സാക്ഷരത എന്ന മുദ്രാവാക്യം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയർന്ന് വന്നു കഴിഞ്ഞു. ഇന്ത്യയിൽ സെൻട്രൽ അഡ്വൈസറി ബോർഡ് ഓൺ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഈ ലക്ഷ്യത്തിലെത്തുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. അതിൻറ്റെ ഭാഗമായി സി ബി എസ് സി സ്കൂളുകളിലും കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുവാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും അതിനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. അതു കൊണ്ട് തന്നെ കായിക വിദ്യാഭ്യാസം മികച്ച ഒരു കരിയർ ആയി വരും കാലങ്ങളിൽ ഉയരുമെന്നതിനു പക്ഷാന്തരമില്ല.
കോഴ്സുകളും സ്ഥാപനങ്ങളും
ഏതു വിഷയത്തിൽ പ്ല സ് ടു പാസാകുന്ന വിദ്യാർത്ഥിക്കും നാലു വർഷം ദൈർഖ്യമുള്ള ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി പി ഇ) കോഴ്സിനു ചേരാം. ബി പി ഇ ഉള്ളവർക്കു രണ്ട് വർഷത്തെ എം പി എ കോഴ്സിനു ചേരാം. 25 വയസിൽ താഴെയായിരിക്കണം. ഒരു വർഷത്തെ എം ഫിൽ കോഴ്സിനു 55 ശതമാനത്തോടെയുള്ള എം പി ഇ ആണു യോഗ്യത. ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് ഒരു വർഷത്തെ പി ജി ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്നെസ്സ് മാനേജ്മെൻറ്റ് കോഴ്സിനു ചേരുവാൻ കഴിയും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് സ്പോർട്സ് കോച്ചിങ്ങിൽ മാസ്റ്റർ ഡിഗ്രിക്ക് ചേരുവാൻ കഴിയും. സ്പോർട്സ് മെഡിസിനിൽ പി ജി ഡിപ്ലോമ, വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയവ ഈ രംഗത്തുണ്ട്.
മെഡിക്കൽ ബിരുദവും ഇൻറ്റേൺഷിപ്പും പൂർത്തിയാക്കിയവർക്ക് സ്പോർട്സ് മെഡിസിനിൽ പി ജി ഡിപ്ലോമക്ക് ചേരാം. മിക്കവാറും എല്ലാ കായിക ഇനങ്ങളിലും ഡിപ്ലോമ നേടുവാനും അവസരങ്ങളുണ്ട്. കായിക വിദ്യാഭ്യാസത്തിലും സ്പോർട്സ് സയൻസിലും ഗവേഷണം (പി എച്ച് ഡി) നടത്തുവാനുള്ള അവസരങ്ങളുമുണ്ട്.
തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് തുടങ്ങിയവ ഈ രംഗത്തെ പ്രശസ്തമായ സ്ഥാപനങ്ങളാണു. ചെന്നയിലെ ശ്രീ രാമചന്ദ്രാ യൂണിവേഴ്സിറ്റി നടത്തുന്ന സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ഇൻറ്റേഷിപ്പുൾപ്പെടെ നാലു വർഷമാണു കാലാവുധി.
തൊഴിൽ അവസരങ്ങൾ
കായിക രംഗത്ത് ഉന്നത ബിരുദങ്ങളും മികച്ച പരിശീലനവും നേടിയവർക്ക് മികച്ച അവസരങ്ങളാണിന്നുള്ളത്. സ്കൂൾ, കോളേജ് തലങ്ങളിലെ കായിക അധ്യാപകർ, കായിക വിദ്യാലയങ്ങളിലേയും സർവകലാശാലകളിലേയും ഡയറക്ടർ, സൂപ്പർവൈസർമാർ, ഫിറ്റ്നസ് ട്രെയിനർമാർ, സയൻറ്റിഫിക് ഓഫീസർമാർ തുടങ്ങി വിപുലമായ അവസരങ്ങൾ ഇന്നുണ്ട്.
No comments:
Post a Comment