Sunday, 23 February 2014

ലിംഗ്വിസ്റ്റിക് – ഒരു വ്യത്യസ്തമായ കരിയർ




         ഫോറൻസിക് സയൻസ്, കംബ്യൂട്ടർ പ്രോഗ്രാമിങ്, സ്പീച്ച് ലാംഗേജ് പാത്തോളജി, അധ്യാപനം, ഗവേഷണം, വിവർത്തനം, ടെക്നിക്കൽ റൈറ്റർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ തുടങ്ങി ആകർഷകവും സമൂഹത്തിനു ഒട്ടേറെ ഗുണം ചെയ്യുന്നതുമായ അനേകം തൊഴിലവസരങ്ങളുള്ള ഒരു മേഖലയാണു ലിംഗ്വിസ്റ്റിക്. ലിപി ഇല്ലാത്ത ഭാഷകൾക്ക് ലിപിയുണ്ടാക്കി നിഘണ്ടുവുണ്ടാക്കുന്നതും ഇവർ തന്നെയാണു.
ഭാഷയുടെ ശാസ്ത്രീയ പടനമാണു ഇതു കൊണ്ടർത്ഥമാക്കുന്നത്. 

പ്രധാനമായും മൂന്ന് വിഭാഗങ്ങളായി ഈ പഠന മേഖലയെ തിരിക്കാം. 

1.   സിങ്ക്രോണികും ഡയക്രോണിക്കും: ഭാഷയുടെ ഇപ്പോഴത്തെ അവസ്ഥയെ സിങ്ക്രോണിക് പടന വിധേയമാക്കുമ്പോൾ ഡയക്രോണിക്കാകട്ടെ അതിന്റെ വികാസ പരിണാമത്തിനു ഊന്നൽ നൽകുന്നു.

2.   തിയററ്റിക്കലും പ്രായോഗികവും: തിയററ്റിക്കൽ ലിംഗ്വിസ്റ്റിക് ഭാഷയുടെ ഘടന പടിക്കുമ്പോൾ പ്രായോഗിക ലിംഗ്വിസ്റ്റിക് അതിന്റെ ആപ്ലിക്കേഷനു പ്രാധാന്യം നൽകുന്നു.

തിയററ്റിക്കൽ ലിംഗ്വിസ്റ്റികിനു ഫൊണറ്റിക്സ്, ഫൊണോളജി, മോർഫോളജി, സിൻറ്റാക്സ്, സെമാൻറ്റിക്സ്, സ്റ്റൈലിസ്റ്റിക്സ്, പ്രൊഗ്രാമിറ്റിക്സ് തുടങ്ങിയ ഉപ വിഭാഗങ്ങളുണ്ട്.

3. കോൺടെക്സ്റ്റൽ ലിംഗ്വിസ്റ്റിക്: ഭാഷ എങ്ങനെയാണു ആന്ത്രപ്പോളജി, മനശാസ്ത്രം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയുമായിയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പടിക്കുന്നു.  

കോഴ്സുകൾ: ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങിയവ ലഭ്യമാണു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് ബിരുദത്തിനും ബിരുദദാരികൾക്ക് എം എ ക്കും ചേരാം.

സ്ഥാപനങ്ങൾ:

1.   ഈഫൽ: രണ്ടു വർഷത്തെ എം. എ ലിംഗ്വിസ്റ്റിക്, ലിംഗ്വിസ്റ്റിക് സ്പെഷ്യലൈസേഷനോടു കൂടിയ എം. എ ഇംഗ്ലീഷ്
2.   ഡെൽഹി സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, ഡിപ്ലോമ, അഡ്വാൻസഡ് ഡിപ്ലോമ
3.   ജവഹർലാൽ നെഹ്രു  സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്
4.   അലിഗഡ് മുസ്ലീം സർവകലാശാല: ബി എ (ഓണേഴ്സ്), ഡിപ്ലോമ, സർട്ടിഫിക്കേറ്റ് കോഴ്സ്
5.   കേരള സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, എം. എ അപ്ലൈഡ് ലിംഗ്വിസ്റ്റിക്
6.   അണ്ണാമല സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക് (വിദൂര പടനം)


അധ്യാപനത്തിലും, കുറ്റാന്വേഷണത്തിലും, കംബ്യൂട്ടർ സയൻസിലും, ന്യൂറോ സയൻസിലും തുടങ്ങി വൈവിധ്യമാർന്ന നിരവധി രംഗങ്ങളിൽ പ്രവർത്തിക്കുവാൻ കഴിയുന്ന ഈ പ്രൊഫഷനു ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ അവസരങ്ങളുണ്ട്.  

2 comments:

  1. ഇതു വളരെ ഉപകാരപ്രദമായ ഒരു വിവരമാണു. കൂടുതൽ എഴുതുക...

    ReplyDelete
    Replies
    1. വളരെ നന്ദി പ്രവീൺ..

      Delete