Tuesday, 7 March 2017

ശാസ്ത്രീയമായി യോഗ പഠിക്കാം




അന്താരാഷ്ട്ര തലത്തില്‍ത്തന്നെ യോഗക്ക് പ്രാധാന്യം വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് യോഗ അഭ്യസിക്കുവാനും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുവാനും താല്‍പ്പര്യമുള്ളവര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മേഖലയിലും ചില കോഴ്സുകള്‍ സര്‍ക്കാര്‍ തലത്തിലുണ്ട്.

സ്ഥാപനങ്ങളും കോഴ്സുകളും

1.       Morarji Desai National Institute of Yoga (MDNIY), New Delhi

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ സ്ഥാപനം.

1.    B.Sc. (Yoga Science) 50 ശതമാനം മാര്‍ക്കോടെ ബയോളജിയുള്ള പ്ലസ്ടുവാണ് യോഗ്യത. 21 വയസ്സാണ് പ്രായ പരിധി. 60 സീറ്റുണ്ട്. 3 വര്‍ഷമാണ് കാലാവധി.

2.    Diploma in Yoga Science (D.Y.Sc) - 50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രിയാണ് യോഗ്യത. 30 വയസ്സാണ് പ്രായ പരിധി. 115 സീറ്റുണ്ട്. ഒരു വര്‍ഷമാണ് കാലാവധി.

3.    Certificate in Yoga Science (C.Y.Sc) മൂന്ന് മാസമാണ് കാലാവധി.പ്ലസ് ടുവാണ് .യോഗ്യത.

4.    Certificate Course in Yogasana (CCY) for Health Promotion – പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.

5.    Certificate Course in Pranayama and Meditation (CCPM) for Health Promotion - പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.

6.    Foundation Course in Yoga Science for Wellness (FCYScW) – 50 മണിക്കൂറിലെ ഈ പാര്‍ട്ട് ടൈം കോഴ്സിന് പത്താം ക്ലാസാണ് യോഗ്യത. 50 സീറ്റാണുള്ളത്.

ഇത് കൂടാതെ യോഗയില്‍ ഹ്രസ്വകാല കോഴ്സുകളും ഇവിടെയുണ്ട്.

വിലാസം –
The Course Coordinator
MDNIY, 68, Ashoka Road, New Delhi-110001
Phone: 011-23714733, 011-23721472

2.      National Institute of Naturopathy

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റേതാണ് ഈ സ്ഥാപനവും.

1.        Treatment Assistant Training Course – ഇത് ഒരു വര്‍ഷത്തെ കോഴ്സാണ്.

2. Two Years Nursing Diploma in Naturopathy & Yoga Therapyബയോളജിയുള്ള പ്ലസ് ടുവാണ് യോഗ്യത.

വിലാസം –

Bapu Bhavan,
Matoshree Ramabai Ambedkar Rd (Tadiwala Road),
Pune – 411 001
Maharasthra
Website: www.punenin.org

Monday, 6 March 2017

യുനാനി – ഒരു വ്യത്യസ്തമായ ചികിത്സാ രീതി



വ്യത്യസ്തമായ നിരവധി ചികിത്സാ രീതികള്‍ ലോകത്തില്‍ നിലവിലുണ്ട്. അതിലൊന്നാണ് ഗ്രീസില്‍ നിന്നും അറബികള്‍ വഴി ഇന്ത്യയിലെത്തിയ യുനാനി എന്ന ചികിത്സാ സബ്രദായം. ഇത് പഠിക്കുവാനിന്ന് മികച്ച സ്ഥാപനങ്ങളുണ്ട്. ബയോളജി അടങ്ങിയ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചലര്‍ ഓഫ് യുനാനി മെഡിസിന്‍ () കോഴ്സിന് ചേരാം. എം ഡി, എം എസ് ബിരുദങ്ങളും പി ജി ഡിപ്ലോമയും ബിരുദാനന്തര ബിരുദ തലത്തിണ്ട്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ Pre – Tb Course  ഉം ഉണ്ട്.

എവിടെ പഠിക്കാം

1.       National Institute of  Unani Medicine Bangalore (http://www.nium.in/)

ഇത് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ്. എട്ട് പി ജി കോഴ്സുകളിവിടെയുണ്ട്.

2.       Government Unani Medical College, Arumbakkam, Chennai

Sunday, 5 March 2017

ഫാഷന്‍ പഠിക്കാന്‍ പ്രതിരോധ സേനയുടെ സ്ഥാപനം – ആര്‍മി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍



ഡിസൈന്‍ കോഴ്സുകള്‍ അനവധിയുണ്ടുവെങ്കിലും ഡിസൈന്‍ എന്ന് പറഞ്ഞാല്‍ ഫാഷന്‍ ഡിസൈന്‍ ആണ് ഭൂരിഭാഗം കുട്ടികളുടേയും മനസ്സിലേക്കെത്തുക. ഇത് പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ആര്‍മിയില്‍ ജോലി ചെയ്യുന്നവരുടേയോ വിരമിച്ചവരുടേയോ മക്കള്‍ക്ക് പഠിക്കുവാനുള്ള സ്ഥാപനമാണ് ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍. 1983 ല്‍ സ്ഥാപിതമായ ആര്‍മി വെല്‍ഫയര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം. 2004 ലാണ് ഇത് സ്ഥാപിതമായത്.

കോഴ്സുകള്‍

1. B.Sc. Fashion and Apparel Design

മൂന്ന് വര്‍ഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് വേണ്ടത്. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 60 സീറ്റാണുള്ളത്. 10 ശതമാനം സീറ്റുകള് കര്‍ണാടകക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.

2.      M.Sc. Fashion and Apparel Design 
  
രണ്ട് വര്‍ഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 20 സീറ്റാണുള്ളത്. 

വിലാസം
  
ARMY INSTITUTE OF FASHION & DESIGN 
Kothanur Post, Nagareshwara 
Nagenahalli Tirumanahalli 
Devin Paradise Enclave, Tirumanahalli 
Bengaluru,  Karnataka 560077

വെബ്സൈറ്റ് - http://www.aifdonline.in/