Sunday, 5 March 2017

ഫാഷന്‍ പഠിക്കാന്‍ പ്രതിരോധ സേനയുടെ സ്ഥാപനം – ആര്‍മി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍



ഡിസൈന്‍ കോഴ്സുകള്‍ അനവധിയുണ്ടുവെങ്കിലും ഡിസൈന്‍ എന്ന് പറഞ്ഞാല്‍ ഫാഷന്‍ ഡിസൈന്‍ ആണ് ഭൂരിഭാഗം കുട്ടികളുടേയും മനസ്സിലേക്കെത്തുക. ഇത് പഠിക്കുവാന്‍ നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ആര്‍മിയില്‍ ജോലി ചെയ്യുന്നവരുടേയോ വിരമിച്ചവരുടേയോ മക്കള്‍ക്ക് പഠിക്കുവാനുള്ള സ്ഥാപനമാണ് ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍. 1983 ല്‍ സ്ഥാപിതമായ ആര്‍മി വെല്‍ഫയര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം. 2004 ലാണ് ഇത് സ്ഥാപിതമായത്.

കോഴ്സുകള്‍

1. B.Sc. Fashion and Apparel Design

മൂന്ന് വര്‍ഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് വേണ്ടത്. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 60 സീറ്റാണുള്ളത്. 10 ശതമാനം സീറ്റുകള് കര്‍ണാടകക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.

2.      M.Sc. Fashion and Apparel Design 
  
രണ്ട് വര്‍ഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് വേണ്ടത്. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 20 സീറ്റാണുള്ളത്. 

വിലാസം
  
ARMY INSTITUTE OF FASHION & DESIGN 
Kothanur Post, Nagareshwara 
Nagenahalli Tirumanahalli 
Devin Paradise Enclave, Tirumanahalli 
Bengaluru,  Karnataka 560077

വെബ്സൈറ്റ് - http://www.aifdonline.in/

No comments:

Post a Comment