Tuesday, 7 March 2017

ശാസ്ത്രീയമായി യോഗ പഠിക്കാം




അന്താരാഷ്ട്ര തലത്തില്‍ത്തന്നെ യോഗക്ക് പ്രാധാന്യം വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് യോഗ അഭ്യസിക്കുവാനും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുവാനും താല്‍പ്പര്യമുള്ളവര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മേഖലയിലും ചില കോഴ്സുകള്‍ സര്‍ക്കാര്‍ തലത്തിലുണ്ട്.

സ്ഥാപനങ്ങളും കോഴ്സുകളും

1.       Morarji Desai National Institute of Yoga (MDNIY), New Delhi

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ സ്ഥാപനം.

1.    B.Sc. (Yoga Science) – 50 ശതമാനം മാര്‍ക്കോടെ ബയോളജിയുള്ള പ്ലസ്ടുവാണ് യോഗ്യത. 21 വയസ്സാണ് പ്രായ പരിധി. 60 സീറ്റുണ്ട്. 3 വര്‍ഷമാണ് കാലാവധി.

2.    Diploma in Yoga Science (D.Y.Sc) - 50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രിയാണ് യോഗ്യത. 30 വയസ്സാണ് പ്രായ പരിധി. 115 സീറ്റുണ്ട്. ഒരു വര്‍ഷമാണ് കാലാവധി.

3.    Certificate in Yoga Science (C.Y.Sc) – മൂന്ന് മാസമാണ് കാലാവധി.പ്ലസ് ടുവാണ് .യോഗ്യത.

4.    Certificate Course in Yogasana (CCY) for Health Promotion – പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.

5.    Certificate Course in Pranayama and Meditation (CCPM) for Health Promotion - പ്ലസ് ടുവും യോഗയിലെ ഫൌണ്ടേഷന്‍ കോഴ്സുമാണ് യോഗ്യത. 3 മാസത്തെ ഈ പാര്‍ട്ട് ടൈം കോഴ്സിന് 50 സീറ്റാണുള്ളത്.

6.    Foundation Course in Yoga Science for Wellness (FCYScW) – 50 മണിക്കൂറിലെ ഈ പാര്‍ട്ട് ടൈം കോഴ്സിന് പത്താം ക്ലാസാണ് യോഗ്യത. 50 സീറ്റാണുള്ളത്.

ഇത് കൂടാതെ യോഗയില്‍ ഹ്രസ്വകാല കോഴ്സുകളും ഇവിടെയുണ്ട്.

വിലാസം –
The Course Coordinator
MDNIY, 68, Ashoka Road, New Delhi-110001
Phone: 011-23714733, 011-23721472

2.      National Institute of Naturopathy

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റേതാണ് ഈ സ്ഥാപനവും.

1.        Treatment Assistant Training Course – ഇത് ഒരു വര്‍ഷത്തെ കോഴ്സാണ്.

2. Two Years Nursing Diploma in Naturopathy & Yoga Therapy – ബയോളജിയുള്ള പ്ലസ് ടുവാണ് യോഗ്യത.

വിലാസം –

Bapu Bhavan,
Matoshree Ramabai Ambedkar Rd (Tadiwala Road),
Pune – 411 001
Maharasthra
Website: www.punenin.org

No comments:

Post a Comment