Sunday, 16 October 2016

ഉഴിച്ചിലിനൊരു പ്രത്യേക കോഴ്സ് - സ്പാ മാനേജ്മെന്‍റ്


മുന്‍കാലങ്ങളിലേക്കാളേറെ ആയുര്‍വേദത്തിന് പ്രാമുഖ്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആയതിനാല്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളുടലെടുക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സയില്‍ പ്രധാനപ്പെട്ടയൊന്നാണ് ഉഴിച്ചില്‍. ഇന്ന് ഈ വിഷയത്തില്‍ സ്പെഷ്യലൈസ് ചെയ്യുവാനൊരു കോഴ്സുണ്ട്. സ്പാ മാനേജ്മെന്‍റ്. ആയുര്‍വേദ മസ്സാജ് പാര്‍ലറുകള്‍ ഏറെയുള്ള കേരളത്തില്‍ ഏറെ തൊഴില്‍ സാധ്യതയിതിനുണ്ട്. സ്പാ മാനേജ്മെന്‍റില്‍ ഡിഗ്രിയും പരിചയവുമുള്ളവര്‍ക്ക് ഈ മേഖലയില്‍ വരുമാനം ഏറെയാണ്.

എവിടെ പഠിക്കാം


കേരളത്തില്‍ എറണാകുളത്തെ അന്നാബെല്‍ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.annabelspa.com/) സ്പാ മാനേജ്മെന്‍റില്‍ വിവിധ കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സാണിത്. ഹൈദരാബാദിലെ ആനന്ദ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.anandaspainstitute.com/), ജെയ്പൂരിലെ ഓറിയന്‍റ് സ്പാ അക്കാദമി (http://www.orientspaacademy.com/) തുടങ്ങിയവയും ഈ രംഗത്തെ പ്രമുഖ സ്പാപനങ്ങളാണ്. ഓറിയന്‍റിന് അഹമ്മദാബാദിലും കാമ്പസുണ്ട്. 

പാവ കളി പഠിക്കാം


മുന്‍കാലങ്ങളില്‍ ആളുകളെ രസിപ്പിക്കുന്നതിന് ഉത്സവപ്പറമ്പുകളില്‍ ഉപയോഗിച്ചിരുന്നയൊന്നാണ് പാവ കളി. ഇന്നിപ്പോഴത് വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൊച്ചു കുട്ടികള്‍ക്ക് പാവ കളിയിലൂടെ അറിവ് പകര്‍ന്ന് കൊടുക്കുന്നതിനാണിത്. അതിനാല്‍ത്തന്നെ പപ്പറ്റ്ട്രി ഒരു കോഴ്സായി പഠിക്കാവുന്ന സൌകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

എവിടെ പഠിക്കാം


മുബൈ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുണ്ട്. കൊല്‍ക്കത്ത പപ്പറ്റ് തീയേറ്ററും (http://www.calcuttapuppettheatre.org/)  നല്ല ഓപ്ഷനാണ്. 

Friday, 14 October 2016

കലകള്‍ പഠിക്കുവാന്‍ മലയാള കലാഗ്രാമം


മയ്യഴിപ്പുഴയുടെ തീരത്ത് കലാ പഠനത്തിന് വഴിയൊരുക്കുന്നയൊരു സ്ഥാപനമുണ്ട്, മലയാള കലാഗ്രാമം. 1994 ല്‍ ന്യൂ മാഹിയിലാണിതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. മദ്രാസിലെ എ പി കുഞ്ഞിക്കണ്ണന്‍ ട്രസ്റ്റിന്‍റെ സഹായത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. സര്‍ട്ടിഫിക്കറ്റ്. ഡിപ്ലോമ കോഴ്സുകളാണിവിടെ നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് കലാഗ്രാമം തന്നെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഗ്രാഫിക് ആന്‍ഡ് പ്ലാസ്റ്റിക് ആര്‍ട്സ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് എന്നിവയാണ് കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കോഴ്സുകള്‍

1.       പെയിന്‍റിങ്ങ്

പെയിന്‍റിങ്ങില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും മൂന്ന് വര്‍ഷത്തെ ഡിപ്ലോമാ കോഴ്സും കലാഗ്രാമത്തില്‍ നടക്കുന്നുണ്ട്. ഡ്രോയിങ്ങ്, പെയിന്‍റിങ്ങ്, ഗ്രാഫിക്സ്, അനുബന്ധ ക്രാഫ്റ്റ് എന്നിവയാണ് പ്രധാന വിഷയങ്ങള്‍.

2.       മ്യൂറല്‍ പെയിന്‍റിങ്ങ്

രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്. കേരള പാരമ്പര്യമുള്ള മ്യൂറല്‍ പെയിന്‍റിങ്ങാണ് പഠിപ്പിക്കുന്നത്.

3.       സ്കള്‍പ്ചര്‍

രണ്ട് വര്‍ഷത്തെ ഫൌണ്ടേഷന്‍ കോഴ്സും മൂന്ന് വര്‍ഷത്തെ ഡിപ്ലോമാ കോഴ്സുമാണ് നടത്തുന്നത്.

4.       നൃത്തം

ഭരത നാട്യം, കുച്ചിപ്പുടി എന്നിവയിലുള്ള ഫൌണ്ടേഷന്‍ കോഴ്സാണിത്. രണ്ട് വര്‍ഷത്തെ ഫൌണ്ടേഷന്‍ കോഴ്സും മൂന്ന് വര്‍ഷത്തെ ഡിപ്ലോമാ കോഴ്സുമാണ് നടത്തുന്നത്.

5.       വോക്കല്‍ മ്യൂസിക്

രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്. കര്‍ണാടിക്, ഫൌണ്ടേഷന്‍ കോഴ്സ്, മൃദംഗം, വയലിന്‍ എന്നിവ ഈ കോഴ്സില്‍ പഠിക്കാം.

6.       കര്‍ണാടിക് സംഗീതം

മൂന്ന് വര്‍ഷത്തെ ഡിപ്ലോമാ കോഴ്സാണിത്.


വിലാസം:

Malayala Kalagramam
Cochin House
New Mahe– 673311
Kerala
Phone: 0490 2332961

കലയിലൂടെയൊരു കരിയർ കെട്ടിപ്പടുക്കുവാൻ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തേക്കാളേറെ നൈസർഗ്ഗീകമായ കഴിവിനാണു പ്രാമുഖ്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. സർഗ്ഗ ശേഷിയുള്ളവർക്ക് മുൻപിൽ കലാപഠനം ഇന്ന് പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു.


മികവിന്‍റെ കേന്ദ്രമായി ബിറ്റ്സ് ക്യാമ്പസുകള്‍


ആരും പഠിക്കുവാന്‍ മോഹിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ആ കൂട്ടത്തില്‍ മുന്‍ നിരയിലാണ് ബിറ്റ്സ് ക്യാമ്പസുകള്‍. ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  ആന്‍ഡ് സയന്‍സ് എന്നാണ് പൂര്‍ണ്ണ രൂപം. ബി ഇ (ഹോണേഴ്സ്), ബി ഫാം (ഹോണേഴ്സ്), എം എസ് സി, എം എസ് സി (ടെക്), എം ബി എ, എം ഇ, എം ഫാം, എം ഫില്‍, ഡോക്ടറേറ്റ് പ്രോഗ്രാമുകള്‍ എന്നിവയാണിവിടെയുള്ളത്. രാജസ്ഥാനിലെ പിലാനിയിലാണ് മുഖ്യ കാമ്പസ്. ഗോവ, ദുബായ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പസുകള്‍.
എല്ലാ പ്രോഗ്രാമുകളും എല്ലാ ക്യാമ്പസുകളിലും ലഭ്യമല്ല. കോഴ്സുകളുടെ വിവരങ്ങള്‍.
ബി ഇ (ഹോണേഴ്സ്) പ്രോഗ്രാമുകള്‍
Pilani Campus
·         B.E.(Hons.) Mechanical Engineering
·         B.E.(Hons.) Manufacturing Engineering
·         B.E.(Hons.) Civil Engineering
·         B.E.(Hons.) Electrical and Electronics Engineering
·         B.E.(Hons.) Electronics and Instrumentation Engineering
·         B.E.(Hons.) Chemical Engineering
·         B.E.(Hons.) Computer Science

K K Birla Goa Campus

·         B.E.(Hons.) Mechanical Engineering
·         B.E.(Hons.) Manufacturing Engineering
·         B.E.(Hons.) Electrical and Electronics Engineering
·         B.E.(Hons.) Electronics and Instrumentation Engineering
·         B.E.(Hons.) Chemical Engineering
·         B.E.(Hons.) Computer Science

Hyderabad Campus

·         B.E.(Hons.) Mechanical Engineering
·         B.E.(Hons.) Manufacturing Engineering
·         B.E.(Hons.) Civil Engineering
·         B.E.(Hons.) Electrical and Electronics Engineering
·         B.E.(Hons.) Chemical Engineering
·         B.E.(Hons.) Computer Science

Dubai Campus 

·         B.E. (Hons.) Computer Science
·         B.E. (Hons.) Electrical & Electronics Engineering
·         B.E. (Hons.) Electronics & Communication Engineering
·         B.E. (Hons.) Electronics & Instrumentation Engineering
·         B.E. (Hons.) Mechanical Engineering
·         B.E. (Hons.) Chemical Engineering
·         B.E. (Hons.) Biotechnology 

ബി ഫാം (ഹോണേഴ്സ്) പ്രോഗ്രാമുകള്‍

Pilani Campus

B.Pharm (Hons.)

Hyderabad Campus

B.Pharm (Hons.)

എം എസ് സി പ്രോഗ്രാമുകള്‍

Pilani Campus

·         M.Sc.(Hons.) Biological Sciences
·         M.Sc.(Hons.) Chemistry
·         M.Sc.(Hons.) Economics
·         M.Sc.(Hons.) Mathematics
·         M.Sc.(Hons.) Physics
·         M.Sc.(Hons.) Finance

Goa Campus

·         M.Sc.(Hons.) Economics

Hyderabad Campus

·         M.Sc.(Hons.) Economics

എം എസ് സി (ടെക്) പ്രോഗ്രാമുകള്‍

Pilani Campus

·         M.Sc.(Tech.) Finance
·         M.Sc.(Tech.) Engineering Technology
·         M.Sc.(Tech.) General Studies
·         M.Sc.(Tech.) Information Systems

Goa Campus

·         M.Sc.(Tech.) Information Systems 

Hyderabad Campus

·         M.Sc.(Tech.) Information Systems  

എം ഇ പ്രോഗ്രാമുകള്‍

Pilani Campus
·         M.E.(Biotechnology)
·         M.E. Chemical (with specialization in Petroleum Engineering)
·         M.E.(Civil - Structural Engineering)
·         M.E.(Civil - Infrastructure Systems)
·         M.E.(Civil - Transportation Engineering)
·         M.E. (Communication Engineering)
·         M.E. (Computer Science)
·         M.E. (Embedded Systems)
·         M.E. (Microelectronics)
·         M.E. Electrical (Power Electronics and Drives)
·         M.E. (Mechanical Engineering)
·         M.E. (Manufacturing Systems Engineering)
·         M.E. (Design Engineering)
·         M.E. (Mechanical Engineering)
·         M.E. (Software Systems)
·         M.E. (Manufacturing Systems Engineering)


K K Birla Goa Campus

·         M.E.(Biotechnology)
·         M.E.(Chemical)
·         M.E. (Embedded Systems)
·         M.E. (Design Engineering)
·         M.E. (Software Systems)


Hyderabad Campus

·         M.E.(Biotechnology)
·         M.E. (Micro Electronics)
·         M.E. (Embedded Systems)

Dubai Campus

·         M.E. Design Engineering
·         M.E. Microelectronics
·         M.E. Software Systems
·         M.E. Biotechnology

എം ബി എ പ്രോഗ്രാമുകള്‍

Dubai Campus

M.B.A. Engineering and Technology Management
M.B.A. IT Enabled Services Management
Pilani Campus

M.B.A
എം ഫാം പ്രോഗ്രാമുകള്‍
Pilani Campus

·         M. Pharm.(with specialization in Pharmaceutical Chemistry/Pharmaceutics)

Hyderabad Campus

·         M.Pharm.(with specialization in Pharmac

എം ഫില്‍ പ്രോഗ്രാമുകള്‍
Hyderabad Campus

M.Phil. (Chemistry)

എല്ലാ ക്യാമ്പസുകളിലും Ph D പ്രോഗ്രാമുകളുണ്ട്. ഫുള്‍ ടൈം ആയും പാര്‍ട് ടൈം ആയും Ph D ചെയ്യാം.

പ്രവേശനം എങ്ങനെ?


BITSAT  എന്നാണ് പൊതു പ്രവേശന പരീക്ഷയുടെ പേര്. B.E., B.Pharm., M.Sc.  degrees. എന്നിവ Integrated First Degree Programmes എന്നാണ് ആറിയപ്പെടുന്നത്. M.E./ M.Pharm./MBA എന്നിവ Higher Degree Programmes എന്നും അറിയപ്പെടുന്നു. ബി ഫാം ഒഴികെയുള്ള Integrated First Degree പ്രോഗ്രാമുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് അഗ്രിഗേറ്റ് 75 ശതമാനവും ഓരോന്നിനും 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടു വും ഇംഗ്ലീഷിലുള്ള പ്രാവിണ്യവും വേണം. ബി ഫാ മിന് ബയോളജിക്ക് 60 ശതമാനം മാര്‍ക്ക് വേണം. Higher Degree, Ph.D പ്രോഗ്രാമുകള്‍ക്ക് അതത് വിഷയത്തിലുള്ള യോഗ്യതാ ഡിഗ്രിക്ക് 60 ശതമാനം മാര്‍ക്ക് വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.bits-pilani.ac.in/, http://www.bitsadmission.com/ എന്നിവ സന്ദര്‍ശിക്കുക.