മയ്യഴിപ്പുഴയുടെ തീരത്ത് കലാ പഠനത്തിന് വഴിയൊരുക്കുന്നയൊരു
സ്ഥാപനമുണ്ട്, മലയാള കലാഗ്രാമം. 1994 ല്‍ ന്യൂ മാഹിയിലാണിതിന്‍റെ
പ്രവര്‍ത്തനം തുടങ്ങിയത്. മദ്രാസിലെ എ പി കുഞ്ഞിക്കണ്ണന്‍ ട്രസ്റ്റിന്‍റെ
സഹായത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. സര്‍ട്ടിഫിക്കറ്റ്. ഡിപ്ലോമ
കോഴ്സുകളാണിവിടെ നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. കോഴ്സുകള്‍
പൂര്‍ത്തിയാക്കുന്നവര്‍ക്ക് കലാഗ്രാമം തന്നെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഡിപ്പാര്‍ട്ട്മെന്‍റ്
ഓഫ് ഗ്രാഫിക് ആന്‍ഡ് പ്ലാസ്റ്റിക് ആര്‍ട്സ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡാന്‍സ് ആന്‍ഡ്
മ്യൂസിക് എന്നിവയാണ് കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോഴ്സുകള്‍
1.
പെയിന്‍റിങ്ങ്
പെയിന്‍റിങ്ങില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്
കോഴ്സും മൂന്ന് വര്‍ഷത്തെ ഡിപ്ലോമാ കോഴ്സും കലാഗ്രാമത്തില്‍ നടക്കുന്നുണ്ട്. ഡ്രോയിങ്ങ്,
പെയിന്‍റിങ്ങ്, ഗ്രാഫിക്സ്, അനുബന്ധ ക്രാഫ്റ്റ് എന്നിവയാണ് പ്രധാന വിഷയങ്ങള്‍.
2.
മ്യൂറല്‍
പെയിന്‍റിങ്ങ്
രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്. കേരള
പാരമ്പര്യമുള്ള മ്യൂറല്‍ പെയിന്‍റിങ്ങാണ് പഠിപ്പിക്കുന്നത്.
3.
സ്കള്‍പ്ചര്‍
രണ്ട് വര്‍ഷത്തെ ഫൌണ്ടേഷന്‍ കോഴ്സും മൂന്ന് വര്‍ഷത്തെ
ഡിപ്ലോമാ കോഴ്സുമാണ് നടത്തുന്നത്.
4.
നൃത്തം
ഭരത നാട്യം, കുച്ചിപ്പുടി എന്നിവയിലുള്ള
ഫൌണ്ടേഷന്‍ കോഴ്സാണിത്. രണ്ട് വര്‍ഷത്തെ ഫൌണ്ടേഷന്‍ കോഴ്സും മൂന്ന് വര്‍ഷത്തെ
ഡിപ്ലോമാ കോഴ്സുമാണ് നടത്തുന്നത്.
5.
വോക്കല്‍
മ്യൂസിക്
രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്.
കര്‍ണാടിക്, ഫൌണ്ടേഷന്‍ കോഴ്സ്, മൃദംഗം, വയലിന്‍ എന്നിവ ഈ കോഴ്സില്‍ പഠിക്കാം.
6.
കര്‍ണാടിക്
സംഗീതം
മൂന്ന് വര്‍ഷത്തെ ഡിപ്ലോമാ കോഴ്സാണിത്.
വിലാസം:
Malayala
Kalagramam
Cochin
House
New
Mahe– 673311
Kerala
Phone:
0490 2332961
കലയിലൂടെയൊരു കരിയർ കെട്ടിപ്പടുക്കുവാൻ
സർട്ടിഫിക്കറ്റുകളുടെ പിൻബലത്തേക്കാളേറെ നൈസർഗ്ഗീകമായ കഴിവിനാണു പ്രാമുഖ്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. സർഗ്ഗ ശേഷിയുള്ളവർക്ക് മുൻപിൽ കലാപഠനം ഇന്ന് പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു.
No comments:
Post a Comment