Saturday, 11 October 2014

നാവിക സേനയിലേക്കൊരു കവാടം – ഏഴിമല നാവിക അക്കാദമി



ഇന്ത്യയുടെ പ്രധിരോധ വിഭാഗത്തിൽ നാവിക സേനക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യൻ നാവിക സേനയുടെ അഭിമാന സ്തംഭമായ ഒരു സ്ഥാപനം കേരളത്തിലെ വടക്കൻ ജില്ലയായ കണ്ണൂരിലുണ്ട്.  ഏഴിമല നാവിക അക്കാദമി.  നേവൽഹെഡ് ക്വാർട്ടേഴ്സിലൂടെ സേനയിൽ ചേർന്നവർക്കുള്ള വിവിധ കോഴ്സുകൾക്ക് പുറമേ നാവികർക്കുള്ള പരിശീലനവും ഇവിടെ നടത്തപ്പെടുന്നു.

ബി ടെക് പഠനം

+2 സയൻസ് പാസായവർക്കാണു നാലു വർഷത്തെ ബി ടെക് ബിരുദത്തിനു കമ്മീഷൻഡ് റാങ്കിൽ സെലക്ഷൻ ലഭിക്കുക.  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷയും സർവീസ് സെലക്ഷൻ ബോർഡിൻറ്റെ അഭിമുഖവും വൈദ്യ പരിശോധനയുമുണ്ടാവും.  ജവഹർ ലാൽ നെഹൃ സർവ്വകലാശാലയുടേയും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻറ്റേയും അംഗീകാരമുള്ള ഈ കോഴ്സിൻറ്റെ വിജ്ഞാപനം സാധാരണയായി എല്ലാ വർഷവും ഡിസംബറിൽ ഉണ്ടാവും. സെലക്ഷൻ ലഭിക്കുന്നവരെ ഓഫീസർ റാങ്കിൽ പ്രവേശനം നൽകി നാലു വർഷത്തെ എഞ്ചിനിയറിങ്ങ് ബിരുദ കോഴ്സിലൂടെ മികച്ച നാവികനാക്കി മാറ്റുകയാണു അക്കാദമിയുടെ മുഖ്യ ലക്ഷ്യം.

ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ശാഖകളിലാണു പ്രവേശനം.  750 കേഡറ്റുകൾക്ക് ഒരേ സമയം പരിശീലിക്കാനുള്ള സൗകര്യം അക്കാദമിയിലുണ്ട്.  കോഴ്സിനോടനുബണ്ഡിച്ച് നീന്തൽ, വിവിധ സ്പോർട്സ് ഇനങ്ങൾ എന്നിവയിലും പരിശീലനം നൽകും. മികച്ച കമ്പ്യൂട്ടർ ലാബും, നീന്തൽ കുളവും, ഇ-ലൈബ്രറിയും ഏഴിമല നാവിക അക്കാദമിയുടെ പ്രത്യേകതയാണു. ഇവിടെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് തുടർന്ന് ‘ഐ എൻ എസ് ശിവജി’യിൽ കൂടുതൽ പരിശീലനം നൽകും.

മറ്റു പരിശീലനങ്ങൾ


3 വർഷത്തെ ബി എസ് സി കഴിഞ്ഞ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിനു ചേരുന്നവർക്ക് നാവിക പരിശീലനം നൽകുന്നതും ഇവിടെയാണു. ഇവർക്ക് പരിശീലനത്തിനു ശേഷം എം എസ് സിയും ലഭിക്കും. ഇതിനു പുറമേ നേവിയിൽ ഡോക്ടർമാരായും ദന്തിസ്റ്റുകളായും നേഴ്സുമാരായും നിയമനം ലഭിക്കുന്നവർക്കള്ള പരിശീലനവും ഇവിടെ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് http://indiannavy.nic.in/ina/ സന്ദർശിക്കുക. 

Monday, 6 October 2014

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ - കേന്ദ്ര സർക്കാർ ജോലിക്ക് ഒരു കവാടം


കേന്ദ്ര ഗവണ്മെൻറ്റിൻറ്റെ വിവിധ തസ്തികകളിൽ ജോലി ചെയ്യുവാൻ വ്യത്യസ്ത ഏജൻസികൾ വഴി പ്രവേശിക്കുവാൻ കഴിയും.  ഇതിൽ പ്രധാനപ്പെട്ട ഒന്നാണു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. സർക്കാരിൻറ്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വിഭാഗങ്ങളിലേക്കുമുള്ള ഗ്രൂപ്പ് ‘B’, ‘C’ തസ്തികകളിലേക്കാണു നിയമനങ്ങളാണു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി നടത്തുന്നത്.  ന്യൂഡൽഹിയാണു ആസ്ഥാനം. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ബാംഗ്ലൂരും റീജിയണൽ ഓഫീസുകളുണ്ട്. കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിലേക്ക് ഒരെത്തി നോട്ടം.

കംബൈൻഡ് ഗ്രാജ്വേറ്റ് ലവൽ പരീക്ഷ

കംബൈൻഡ് ഗ്രാജ്വേറ്റ് ലവൽ പരീക്ഷ, ടാക്സ് അസിസ്റ്റൻറ്റ് പരീക്ഷ, സെൻട്രൽ പോലീസിലെ സബ് ഇൻസ്പെക്ട്രർ പരീക്ഷ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗേഡ് – 2 പരീക്ഷ, കംപൈലർ പരീക്ഷ എന്നീ 5 പരീക്ഷകൾ ചേർത്ത് കംബൈൻഡ് ഗ്രാജ്വേറ്റ് ലവൽ പരീക്ഷ എന്ന പേരിൽ ഒറ്റ പരീക്ഷയായാണു നടത്തുന്നത്. ഈ പരീക്ഷയ്ക്ക് ഓൺ ലൈനായി അപേക്ഷിക്കുവാൻ മാർഗ്ഗമുണ്ട്.

യോഗ്യതകളും തസ്തികകളും

 സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് – 2 – സ്റ്റാറ്റിസ്റ്റ്ക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നിവയിലൊന്നിൽ ബിരുദം. 

കംപൈലർ - ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലൊന്ന് നിർബണ്ഡ വിഷയമായോ ഇലക്ടീവ് വിഷയമായോ നേടിയ ബിരുദം.
 
മറ്റു തസ്തികകളിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതിയാകും. അസിസ്റ്റൻറ്റ് തസ്തികകൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബണ്ഡമാണു.

പരീക്ഷാ രീതി: ത്രീ ടയർ രീതിയിലാണു പരീക്ഷ.  ആദ്യ രണ്ട് ഘട്ടങ്ങൾ ഒബ്ജക്ടീവ് മൾട്ടിപ്പ്ൾ ചോയ്സ് രീതിയിലുള്ള എഴുത്ത് പരീക്ഷയും മൂന്നാം ഇൻറ്റർവൂവുമാണു.  ഇൻസ്പെക്ടർ, സി ബി ഐ സബ് ഇൻസ്പെക്ടർ തസ്തികകളിൽ ശാരിരിക ക്ഷമതാ പരീക്ഷയും മെഡിക്കൽ ടെസ്റ്റുമുണ്ടാവും. പേപ്പർ I. അരിത്തമെറ്റിക്കൽ എബിലിറ്റി. പേപ്പർ II. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോപ്രിഹെൻഷൻ. പേപ്പർ III. കൊമേഴ്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്.  ഓരോ ഘട്ടത്തിലും ജയിക്കുന്നവർ മാത്രമേ അടുത്ത ഘട്ട പരീക്ഷക്ക് യോഗ്യത നേടു.

കംബൈൻഡ് മെട്രിക് ലെവൽ

പത്താം ക്ലാസ് വിജയമാണു യോഗ്യത.  തെരഞ്ഞെടുപ്പ് കമ്മീഷൻ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, വിദേശ കാര്യ മന്ത്രാലയം, ആംഡ് ഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സ്, ടൂറിസം എന്നിവിടങ്ങളിലാണു നിയമനം.

പരീക്ഷാ രീതി: പ്രിലിമിനറി, മെയിൻ, സ്കിൽ ടെസ്റ്റ് എന്നിങ്ങനെ മൂന്ന് തലങ്ങളിലായിട്ടാണു പരീക്ഷ.  പ്രീലിമിനറി ഒബ്ജക്ടീവ് മാതൃകയിലും മെയിൻ ഡിസ്ക്രിപ്ടീവ് മാതൃകയിലുമാണു.
 
ജൂനിയർ എഞ്ചിനിയർ (സിവിൽ/ഇലക്ട്രിക്കൽ) 

കേന്ദ്ര പൊതു മരാമത്ത് വകുപ്പ് (CPWD), മിലിട്ടറി എഞ്ചിനിയർ സർവീസ് (MES), ഡിപ്പാർട്ട്മെൻറ്റ് ഓഫ് പോസ്റ്റ് തുടങ്ങിയ കേന്ദ്ര ഗവണ്മെൻറ്റ് തസ്തികകളിൽ ജൂനിയർ എഞ്ചിനിയറായി നിയമനം ലഭിക്കുന്നത് ഈ പരീക്ഷ വഴിയാണു.

യോഗ്യത: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.  എഴുത്ത് പരീക്ഷ, ഇൻറ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷക്ക് 500 മാർക്കും ഇൻറ്റർവ്യൂവിനു 100 മാർക്കും ഉണ്ടാവും.

എഴുത്ത് പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലാണു.

Paper I: General Intelligence and Reasoning
II: General Awareness
III: Part A-General Engineering (Civil & Structural)
Part B-General Engineering (Electrical & Mechanical)
Paper II: Part A-General Engineering (Civil & Structural)
Part BA- General Engineering (Electrical & Mechanical)

ട്രാൻസലേറ്റർ

യോഗ്യത: ഇംഗ്ലീഷ്/ഹിന്ദി ബിരുദ തലത്തിൽ ഒരു വിഷയമായി പഠിച്ച് നേടിയ ഇംഗ്ലീഷ്/ഹിന്ദി ബിരുദാനന്തര ബിരുദം.  അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി വിഷയമായി ഇംഗ്ലീഷ്/ഹിന്ദി മാധ്യമത്തിൽ പഠിച്ച് ഏതെങ്കിലും ബിരുദം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത: പ്ലസ്ടുവും  ഡാറ്റാ എൻട്രിയിൽ മണിക്കൂറിൽ 8000 കീ ഡിപ്രഷനും.

സെക്ഷൻ ഓഫീസർ (ഓഡിറ്റ്)

യോഗ്യത: ബിരുദം

ഇതു കൂടാതെ സെക്ഷൻ ഓഫീസർ (അക്കൗണ്ട്സ്), സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, ഡെപ്യൂട്ടി ഫീൽഡ് ഓഫീസർ, ജൂനിയർ ഓഫീസർ (കൊമേഴ്സ്യൽ ഓഡിറ്റ്), ടാക്സ് അസിസ്റ്റൻറ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്താറുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://ssc.nic.in/ സന്ദർശിക്കുക.

ബാംഗ്ലൂർ റീജിയണൽ ഓഫീസ്

Kendriya Sadan, 1st Floor E, Wing 2nd Block
Koramnagala, Bangalore – 560034

ചെന്നൈ റീജിയണൽ ഓഫീസ്

Tamilnadu Text Book Society Building (EVK Sampath Building)
2nd Floor, College Road, Chennai – 600006

കമ്പ്യൂട്ടർ മേഖലയിൽ തൊഴിലധിഷ്ടിത കോഴ്സുകളുമായി സി ഡിറ്റ്


കമ്പ്യൂട്ടർ അനുബണ്ഡ കോഴ്സുകൾ വ്യാപകമായതോട് കൂടി അവ നടത്തുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത സംബണ്ഡിച്ചുള്ള കാര്യങ്ങൾക്ക് പ്രസക്തിയേറി.  മികവുറ്റ തൊഴിലധിഷ്ടിത കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത് ഈ രംഗത്ത് ഏറെ ആവശ്യമായ ഒന്നാണു. ഇവിടെയാണു സംസ്ഥാന സർക്കാരിൻറ്റെ കീഴിൽ പ്രവർത്തിക്കുന്ന സി ഡിറ്റിൻറ്റെ (CENTRE FOR DEVELOPMENT IN IMAGING TECHNOLOGY) പ്രസക്തി.  തിരുവനന്തപുരത്തെ ആസ്ഥാനത്തും ഓഫ് കാമ്പസ് സെൻറ്ററുകളിലും സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന സി ഇ പി (സി ഡിറ്റ് എഡ്യുക്കേഷൻ പാർട്ണർ) സെൻറ്ററുകളിലും കമ്യൂണിക്കേഷൻ ഐ ടി രംഗത്ത് പി ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലായി മികവാർന്ന കോഴ്സുകൾ നടത്തുന്നുണ്ട്.

കോഴ്സുകളും യോഗ്യതയും

സർട്ടിഫിക്കറ്റ് കോഴ്സുകൾ

1.        Certificate Course In Non-Linear Editing:  വീഡിയോ എഡിറ്റിങ്ങ് ചെയ്യുവാൻ പ്രാപ്തരാക്കുന്ന ഈ കോഴ്സിൻറ്റെ യോഗ്യത എസ് എസ് എൽ സിയാണു.  റഗുലർ കോഴ്സിനു 3 മാസവും വീക്കെൻഡ്, ഈവനിങ്ങ് പ്രോഗ്രാമുകൾക്ക് 5 മാസവുമാണു കാലാവുധി. 12 പേർക്കാണു പ്രവേശനം.
2. 
 Certificate Course in Videography:  ഷൂട്ടിങ്ങ് ഒരു കരിയറായി എടുക്കുവാൻ താല്പര്യമുള്ളവർക്കാണു ഈ കോഴ്സിണങ്ങുക.  3 മാസം ദൈർഖ്യമുള്ള ഇതിൻറ്റെ യോഗ്യത എസ് എസ് എൽ സി യാണു. 15 സീറ്റാണുള്ളത്.

3.        Certificate Course in digital still photography: സ്റ്റിൽ ഫോട്ടാഗ്രാഫിയിലെ നൂതന സങ്കേതങ്ങൾ പഠന വിധേയമാക്കുന്ന ഈ കോഴ്സിനും എസ് എസ് എൽ സി മതിയാകും.  റഗുലർ കോഴ്സിനു 5 ആഴ്ചയും ഈവനിങ്ങ് കോഴ്സിനു 8 ആഴ്ചയുമാണു കാലാവുധി. 15 സീറ്റുണ്ട്.

4.        P G Certificate Course in Photo Journalism:  ഫോട്ടോ ജേർണലിസത്തിൻറ്റെ അടിസ്ഥാന തത്വങ്ങൾ ഉൾപ്പെടുന്ന ഈ 3 മാസ കോഴ്സിനു ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി മതിയാകും. 15 പേർക്കാണു പ്രവേശനം.

ഡിപ്ലോമ കോഴ്സുകൾ

1.        Diploma in Graphic Design for Print & Publishing Media: 6 മാസം ദൈർഖ്യമുള്ള ഈ കോഴ്സിൻറ്റെ അടിസ്ഥാന യോഗ്യത +2 ആണു.

2.        Diploma in Digital Media Production: +2 അടിസ്ഥാന യോഗ്യതയായ ഈ കോഴ്സിൽ ഫിലിം/സീരിയൽ/ഡോക്യുമെൻറ്ററി തുടങ്ങിയവയുടെ അടിസ്ഥാന തത്വങ്ങൾ പഠിക്കാവുന്നതാണു. 6 മാസമാണു കാലാവുധി. 20 പേർക്കാണു പ്രവേശനം

3.        Diploma in Web Design & Development: 6 മാസം ദൈർഖ്യമുള്ള ഈ വീക്കെൻഡ് പ്രോഗ്രാമിൻ റ്റെ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള +2 ആണു. 20 പേർക്കാണു പ്രവേശനം

4.        Diploma in Sound Design & Engineering:  +2 അടിസ്ഥാന യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധി 1 വർഷമാണു. 15 സീറ്റുകളുള്ള ഇതിലേക്കുള്ള പ്രവേശനം എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിൻറ്റേയും അടിസ്ഥാനത്തിലാണു.

ഓഫ് കാമ്പസായി മാത്രമുള്ള കോഴ്സുകൾ

1.      Diploma in 3 D Animation: 6 മാസം ദൈർഖ്യമുള്ള ഈ കോഴ്സിനു +2 പാസായവർക്ക് അപേക്ഷിക്കാം.

2.       Diploma in 3 Television Production Management & Marketing: 6 മാസം ദൈർഖ്യമുള്ള ഈ കോഴ്സിനു +2 പാസായവർക്ക് അപേക്ഷിക്കാം.

3.      Diploma in Multimedia & Animation: 1 വർഷം കാലാവുധിയുള്ള ഈ കോഴ്സിനു എസ് എസ് എൽ സിയാണു യോഗ്യത.

4.      Diploma in Advertising & Graphic Design: 6 മാസം കാലാവുധിയുള്ള ഈ കോഴ്സിനു എസ് എസ് എൽ സിയാണു യോഗ്യത.

  
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ

1.  PG Diploma in Science & Development Communication: ഈ ഒരു വർഷം ദൈർഖ്യമുള്ള പ്രോഗ്രാമിനു ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.  സയൻസ് ബിരുദക്കാർക്ക് മുൻ തൂക്കമുണ്ട്. 15 സീറ്റുണ്ട്.

2.  PG Diploma in Multimedia Designing: ഈ ഒരു വർഷം ദൈർഖ്യമുള്ള പ്രോഗ്രാമിനു ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.  ബിടെക്/ബിഎഫ്എ ബിരുദക്കാർക്ക് മുൻ തൂക്കമുണ്ട്. 15 സീറ്റുണ്ട്.

3.  PG Diploma in Animation Film Designing: ഈ ഒരു വർഷം ദൈർഖ്യമുള്ള പ്രോഗ്രാമിനു ഏത് ഡിഗ്രിക്കാർക്കും അപേക്ഷിക്കാം.  ബിഎഫ്എ ബിരുദക്കാർക്ക് മുൻ തൂക്കമുണ്ട്. 15 സീറ്റുണ്ട്.

4.  PG Diploma in Technical Writing: മൾട്ടി നാഷണൽ കമ്പനികളുടെ വ്യാപനം നൽകിയ ഒരു പ്രൊഫഷനാണു ടെക്നിക്കൽ റൈറ്റിങ്ങ്.  അധികം പഠനാവസരങ്ങളില്ലാത്ത ഈ പാർട് ടൈം കോഴ്സിനു ഏതെങ്കിലും ഡിഗ്രി മതിയാകും. 20 സീറ്റാണുള്ളത്.

 ഇത് കൂടാതെ സി ഇ പി പ്രോഗ്രാമായും ചില കോഴ്സുകൾ നടത്തപ്പെടുന്നു.

Sl. No
Name of the course
Duration
Eligibility
1
Post Graduate Diploma in Computer Application (PGDCA)
One Year
Any Degree
2
Post Graduate Diploma in Information Technology and Management ( PGDITM) 
One Year
Any Degree
3
Post Graduate Diploma in Open Source Technology ( PGDOST) 
One Year
Any Degree
4
Post Graduate Diploma in Computer Application in Teaching ( PGDCAT)
One Year
Any Degree
5
Advanced Diploma in Computer Hardware and Network Engineering ( ADCHNE)
One Year
SSLC
6
Advanced Diploma in Computer Training for Teachers (ADCTT)
One Year
SSLC
7
Diploma in Wireless Technology ( DWT)
6 Months
SSLC
8
Diploma in Computer Application (DCA)  
6 Months
SSLC
9
Diploma in Office Automation ( DOA)
6 Months
SSLC
10
Diploma in Computerized Financial Management ( DCFM)
6 Months
SSLC
11
Diploma in Desktop Publishing ( DDTP)
6 Months
SSLC
12
Diploma in Multimedia ( DIM)
6 Months
SSLC
13
Certificate in Web Design ( CWD)
3 Months
SSLC
14
Certificate in Desktop Publishing (CDTP)
3 Months
SSLC
15
Certificate in Electronic Office ( CEO)
3 Months
SSLC
16
Certificate in Data Entry and Console Operation ( CDECO)
3 Months
SSLC
17
Certificate in CAD Technology (CCAD)
3 Months
SSLC
18
Certificate in Computerized Accounting ( CCA) 
3 Months
SSLC


സി ഡിറ്റിനേക്കുറിച്ചും സി ഇ പി പ്രോഗ്രാം, ഓഫ് ക്യാമ്പസുകൾ, ഫീസ് നിലവാരം തുടങ്ങിയവയെക്കുറിച്ചുമെല്ലാമറിയുവാൻ www.cdit.org സന്ദർശിക്കുക


Thursday, 2 October 2014

കരിയറിൻറ്റെ ഉന്നതിയിലേക്കെത്താൻ സ്പെഷ്യലൈസഡ് കേന്ദ്ര സർവീസുകൾ


കേന്ദ്ര സർവീസുകളേപ്പറ്റി പറയുമ്പോൾ സിവിൽ സർവീസ് മാത്രമേ പലപ്പോഴും നമ്മുടെ ചിന്താധാരയിൽ മരാറുള്ളു.  എന്നാൽ പ്രധാനപ്പെട്ട മറ്റു ചില സർവീസുകളും കൂടിയുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണു (UPSC) ഈ സർവീസുകളിലേക്കും നിയമനങ്ങൾ നടത്തുന്നത്.

1.    ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

ഇന്ത്യയുടെ അമൂല്യ സമ്പത്തായ വനത്തെ സംരക്ഷിക്കുവാൻ പ്രാപ്തരായ ഉദ്യോഗസ്ഥ വൃന്ദത്തെ കണ്ടെത്തുന്നത് ഈ സർവീസിലേക്കു നടത്തുന്ന പരീക്ഷയിലൂടെയാണു.

യോഗ്യത

താഴെപ്പറയുന്ന ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണു യോഗ്യത.

Animal Husbandry & Veterinary Science, Botany, Chemistry, Geology, Mathematics, physics, Statistics and Zoology or a Bachelor's degree in Agriculture, Forestry or in Engineering. 

2 പാർട്ടായിട്ടാണു പരീക്ഷ നടത്തുക. പ്രിലിമിനറിയും മെയിനും.  പ്രിലിമിനറി പരീക്ഷയ്ക്ക് 2 പേപ്പറുകളാണുള്ളത്. ജനറൽ സ്റ്റഡീസും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും.  200 മാർക്ക് വീതം. വിജയികൾക്ക് മെയിൻ പരീക്ഷയ്ക്ക് ഇരിക്കാം. മെയിൻ പരീക്ഷയ്ക്ക് 6 പേപ്പറുകളുണ്ട്.

1.    Paper I General English                                       300 marks
2.    Paper II General Knowledge                                300 marks
3.    Paper III Optional Subject 1 (Paper 1)                 200 marks
4.    Paper IV Optional Subject 1 (Paper 2)                 200 marks
5.    Paper V Optional Subject 2 (Paper 1)                  200 marks
6.    Paper VI Optional Subject 2 (Paper 2)                 200 marks


Agriculture
Agricultural Engineering
Animal Husbandry and Veterinary Science
Botany
Chemistry
Chemical Engineering
Civil Engineering
Forestry
Geology
Mathematics
Mechanical Engineering
Physics
Statistics
Zoology

എന്നിവയാണു ഓപ്ഷണൽ സബ്ജക്ടുകൾ. എന്നാൽ താഴെപ്പറയുന്ന സബ്ജക്ടുകൾ കോമ്പിനേഷനായി എടുക്കുവാൻ പാടില്ല. 

      I.    Agriculture and Agricultural Engineering
      II.    Agriculture and Animal Husbandry and Veterinary Science
     III.    Chemistry and Chemical Engineering
     IV.    Mathematics and Statistics
     V.    Of the Engineering subjects viz. Agricultural Engineering, Chemical Engineering, Civil Engineering, and Mechanical Engineering- not more than one subject

തുടർന്ന് 300 മാർക്കിൻറ്റെ ഒരു അഭിമുഖം, കായികക്ഷമതാ പരീക്ഷ ഇവയുണ്ടാവും.
അസിസ്റ്റൻറ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുതൽ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് വരെ എത്താവുന്ന ഒരു കരിയറാണിത്. വിശദ വിവരങ്ങൾക്ക് www.civilserviceindia.com/, http://ifs.nic.in/  എന്നിവയിലേതെങ്കിലും സന്ദർശിക്കുക.

2.    ഇൻഡ്യൻ ഇക്കണോമിക്സ് സർവീസ്

ഗ്രൂപ്പ് A സെൻട്രൽ സർവീസായ ഇത് 1961 ലാണു നിലവിൽ വന്നത്.  സാമ്പത്തിക അവലോകനം, വികസന പദ്ധതികളുടെ രൂപകൽപ്പന തുടങ്ങിയവയ്ക്കാവശ്യമായ കഴിവുറ്റ ഒരു പറ്റം ഉദ്യോഗസ്ഥ വൃന്ദത്തെ വാർത്തെടുക്കുകയാണു ഉദ്ദേശം. 30 വയസിൽ താഴെയുള്ള ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിൻസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിലേതെങ്കിലും ബിരുദാനന്തരബിരുദമുള്ളവർക്കാണു അപേക്ഷിക്കാനാവുക.

General English                                                         100 marks
General Studies                                                    100 marks
Gener Economics I                                                     200 marks
Gener Economics II                                                    200 marks
Gener Economics III                                                   200 marks
Gener Economics IV                                                  200 marks

എന്നിങ്ങനെയാണു എഴുത്ത് പരീക്ഷയുടെ വിവരം. എല്ലാ പരീക്ഷയും 3 മണിക്കൂറാണു. തുടർന്ന് അഭിമുഖവുമുണ്ടാവും.  Finance, social sector, rural development, education, health, agriculture, industry, trade, transport, and information technology തുടങ്ങി ഗവണ്മെൻറ്റിൻറ്റെ ഏതാണ്ടെല്ലാ ഡിപ്പാർട്ട്മെൻറ്റുകളിലും നിർണ്ണായക സ്ഥാനമാണിവർക്കുള്ളത്. കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകളുടേയും വിവിധ വകുപ്പുകളുടേയും ബഡ്ജറ്റ് രൂപീകരണത്തിൽ വലിയ പങ്ക് വഹിക്കുന്നവരാണു IES ഓഫീസേഴ്സ്. അസിസ്റ്റൻറ്റ് ഡയറക്ടർ മുതൽ ഗവണ്മെൻറ്റ് സെക്രട്ടറിക്ക് തുല്യമായ ചീഫ് ഇക്കണോമിക്സ് അഡ്വൈസർ വരെ എത്താവുന്ന തസ്തികയാണിത്. വിശദ വിവരങ്ങൾക്ക്. http://upsc.gov.in/general/ies-iss.htm സന്ദർശിക്കുക.

3.    ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്

സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 

     1. General English                                            100 Marks
     2. General Studies                                             100 Marks
     3. Statistics I                                                     200 Marks
     4. Statistics II                                                   200 Marks
     5. Statistics III                                                  200 Marks
     6. Statistics IV                                                   200 Marks
  എന്നിങ്ങനെയാണു ടെസ്റ്റിൻറ്റെ ഘടന.  200 മാർക്കിൻറ്റെ ഇൻറ്റർവ്യൂവും      പേഴ്സണാലിറ്റി ടെസ്റ്റുമുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in/ കാണുക.

4.    ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്

എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് എത്താവുന്ന ഏറ്റവും തിളക്കമാർന്ന ഒരു അഖിലേന്ത്യാ സർവീസാണു ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണു പരീക്ഷ നടത്തുന്നത്.  ഗ്രൂപ്പ് എ, ബി ടെക്നിക്കൽ തസ്തികകളിലേക്കാണു നിയമനം.  പൊതു മേഖല സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുവാനുള്ള അവസരമാണിത് നൽകുന്നതു.  പ്രായവും അവസരങ്ങളും സിവിൽ സർവീസിനു തത്തുല്യമാണു.

യോഗ്യത: എഞ്ചിനിയറിങ്ങ് ബിരുദമാണു യോഗ്യത.  എ എം ഐ ഇ യുടെ സെക്ഷൻ എ, ബി എന്നിവ പാസായവരും അപേക്ഷിക്കാൻ യോഗ്യരാണു. അല്ലെങ്കിൽ വയർലെസ്സ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/റേഡിയോ ഫിസിക്സിൽ എം എസ് സി അല്ലെങ്കിൽ റേഡിയോ എഞ്ചിനിയറിങ്ങ് വിജയിച്ചവർക്കും അപേക്ഷിക്കാവുന്നതാണു.

പ്രായം: 21 വയസിനും 30 വയസിനും ഇടയിൽ.  ജനുവരി ഒന്നു വച്ചാണു പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും.

നാലു വിഭാഗത്തിലാണു ഒഴിവുകൾ

Category I: Civil Engineering (Group A Posts/Services)
1.      Indian Railway Stores Service
2.      Central Engineering Service
3.      Indian Railway Service of Engineers
4.      Military Engineer Service (Roads Cadre and Building)
5.      Assistant Executive Engineer  (in Boarder Roads Engineering Service)
6.      Central Water Engineering
7.      Survey of India Service

Category II: Mechanical Engineering (Group A & B Posts/Services)
1.      Indian Railway Stores Service
2.      Central Water Engineering Service
3.      Assistant Executive Engineer (in Ministry of Defence)
4.      Indian Railway Service of Mechanical Engineers
5.      Indian Ordnance Factories Service
6.      Assistant Naval Store officer Grade I in Indian Navy
7.      Indian Naval Armament Service
8.      Mechanical Engineer (in Geological Survey of India)
9.      Assistant Executive Engineer (in Boarder Roads Engineering Service)
10.  Central Electrical & Mechanical Engineering Service

Category III: Electrical Engineering (Group A & B Posts/Services)
1.      Indian Railway Stores Service
2.      Indian Naval Armament Service
3.      Assistant Naval Store (in Indian Navy)
4.      Military Engineer Service
5.      Assistant Executive Engineer (in Ministry of Defence)
6.      Central Electrical & Mechanical Engineering Service
7.      Indian Railway Service of Electrical Engineers

Category IV: Electronic and Telecommunication Engineering (Group A & B Posts/Services)

1.      Indian Naval Armament Service
2.      Indian Railway Service of Signal Engineers
3.      Indian Ordnance Factories Service
4.      Assistant Naval Stores officer (in Indian Navy)
5.      Assistant Executive Engineer (in Ministry of Defence)
6.      Indian Railway Stores Service
7.      Survey of India Service
8.      Engineer in Wireless Planning and Coordination Wing/Monitoring Organisation

ഒബ്ജക്ടീവ് രീതിയിലും വിവരാണാത്മക രീതിയിലുമാണു പരീക്ഷ.  ഒബ്ജക്ടീവ് ചോദ്യങ്ങളെല്ലാം 2 മണിക്കൂർ വീതമാണു.  ജനറൽ ഇംഗ്ലീഷും ജനറൽ സ്റ്റഡീസുമാണു ആദ്യപേപ്പർ. 200 മാർക്ക്.  പിന്നീട് ഓരോ വിഭാഗത്തിലുമുള്ള 2 ഒബ്ജക്ടീവ് പരീക്ഷകൾ. 200 മാർക്ക് വീതം. ഒബ്ജക്ടീവ് പരീക്ഷക്ക് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. തുടർന്ന് ഓരോ വിഭാഗത്തിലും 3 മണിക്കൂർ വീതമുള്ള 2 വിവരണാത്മക പരീക്ഷകൾ.  200 മാർക്ക് വീതം.  ആകെ 1000 മാർക്ക്.  പിന്നീട് 200 മാർക്കിൻറ്റെ അഭിമുഖ പരീക്ഷ. അഭിമുഖത്തിൽ ഉദ്യോഗാർത്ഥിയുടെ സമഗ്രമായ വ്യക്തിത്വം, നേതൃ പാടവം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയവ വിലയിരുത്തപ്പെടും.  നന്നായി തയ്യാറെടുപ്പ് വേണമെന്നർത്ഥം.

 ശരാശരി 500 എഞ്ചിനിയർമാരാണു ഓരോ വർഷവും നിയമിതരാവുന്നത്.  ഇതിൽ തന്നെ 100 ഓളം ഒഴിവുകൾ ടെലകോം വിഭാഗത്തിലാണു. അസിസ്റ്റൻറ്റ് എക്സിക്യുട്ടീവ് എഞ്ചിനിയറിൽ  തുടങ്ങി ഗവണ്മെൻറ്റ് സെക്രട്ടറിക്ക് തുല്യമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ വരെ എത്താവുന്ന കരിയറാണിതിനുള്ളതു.  അപേക്ഷകൾ ഓൺലൈനായിട്ടാണു അയക്കേണ്ടത്.   വിലാസം www.upsconline.nic.in.  കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക. 

5.    ജിയോളജിസ്റ്റ് എക്സാമിനേഷൻ

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേയും ഗ്രൗണ്ട് വാട്ടർ ബോർഡിലേയും നിയമനത്തിനായിട്ടാണു ഈ എക്സാം നടത്തുന്നത്. 21 നും 32 ഇടയിൽ പ്രായമുള്ളവരാവണം. 

ജിയോളജി/അപ്ലൈഡ് ജിയോളജി/മറൈൻ ജിയോളജി/മിനറല് എക്സ്പ്ലൊറേഷൻ/ഹൈഡ്രോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കോ അല്ലെങ്കിൽ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് നൽകുന്ന ഡിപ്ലോമ ഓഫ് അസോസിയേറ്റ്ഷിപ് ഇൻ അപ്ലൈഡ് ജിയോളജി യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. എഴുത്ത് പരീക്ഷയും ഇൻറ്റർവ്യൂവും ഉണ്ടാവും. 

1.     General English                                                           100 മാർക്ക്
2.     Geology Paper I                      200 മാർക്ക്
3.     Geology Paper II                      200 മാർക്ക്
4.     Geology Paper III                     200 മാർക്ക്
5.     Hydrology                           200 മാർക്ക്


ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലേക്കുള്ളത് ആയിട്ടും ഗ്രൗണ്ട് വാട്ടർ ബോർഡിലേക്കുള്ള ടെസ്റ്റ് കാറ്റഗറി 2 ആയിട്ടും കണക്കാക്കപ്പെടുന്നു.  കാറ്റഗറി 1 തിരഞ്ഞെടുക്കുന്നവർ 1, 4 പേപ്പറുകളും കാറ്റഗറി 2 തിരഞ്ഞെടുക്കുന്നവർ 1,2,3,5 പേപ്പറുകളും മാത്രം എഴുതിയാൽ മതിയാകും. 200 മാർക്കിൻറ്റെ ഇൻറ്റർവ്യൂവും പേഴ്സണാലിറ്റി ടെസ്റ്റുമുണ്ടാവും. 

സാധാരണയായി ജൂണിൽ അറിയിപ്പുണ്ടായി നവംബറിൽ പരീക്ഷ നടത്തുകയാണു ചെയ്യാറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in/ സന്ദർശിക്കുക.