Monday, 6 October 2014

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ - കേന്ദ്ര സർക്കാർ ജോലിക്ക് ഒരു കവാടം


കേന്ദ്ര ഗവണ്മെൻറ്റിൻറ്റെ വിവിധ തസ്തികകളിൽ ജോലി ചെയ്യുവാൻ വ്യത്യസ്ത ഏജൻസികൾ വഴി പ്രവേശിക്കുവാൻ കഴിയും.  ഇതിൽ പ്രധാനപ്പെട്ട ഒന്നാണു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. സർക്കാരിൻറ്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വിഭാഗങ്ങളിലേക്കുമുള്ള ഗ്രൂപ്പ് ‘B’, ‘C’ തസ്തികകളിലേക്കാണു നിയമനങ്ങളാണു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി നടത്തുന്നത്.  ന്യൂഡൽഹിയാണു ആസ്ഥാനം. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ബാംഗ്ലൂരും റീജിയണൽ ഓഫീസുകളുണ്ട്. കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിലേക്ക് ഒരെത്തി നോട്ടം.

കംബൈൻഡ് ഗ്രാജ്വേറ്റ് ലവൽ പരീക്ഷ

കംബൈൻഡ് ഗ്രാജ്വേറ്റ് ലവൽ പരീക്ഷ, ടാക്സ് അസിസ്റ്റൻറ്റ് പരീക്ഷ, സെൻട്രൽ പോലീസിലെ സബ് ഇൻസ്പെക്ട്രർ പരീക്ഷ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗേഡ് – 2 പരീക്ഷ, കംപൈലർ പരീക്ഷ എന്നീ 5 പരീക്ഷകൾ ചേർത്ത് കംബൈൻഡ് ഗ്രാജ്വേറ്റ് ലവൽ പരീക്ഷ എന്ന പേരിൽ ഒറ്റ പരീക്ഷയായാണു നടത്തുന്നത്. ഈ പരീക്ഷയ്ക്ക് ഓൺ ലൈനായി അപേക്ഷിക്കുവാൻ മാർഗ്ഗമുണ്ട്.

യോഗ്യതകളും തസ്തികകളും

 സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് – 2 – സ്റ്റാറ്റിസ്റ്റ്ക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നിവയിലൊന്നിൽ ബിരുദം. 

കംപൈലർ - ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലൊന്ന് നിർബണ്ഡ വിഷയമായോ ഇലക്ടീവ് വിഷയമായോ നേടിയ ബിരുദം.
 
മറ്റു തസ്തികകളിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതിയാകും. അസിസ്റ്റൻറ്റ് തസ്തികകൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബണ്ഡമാണു.

പരീക്ഷാ രീതി: ത്രീ ടയർ രീതിയിലാണു പരീക്ഷ.  ആദ്യ രണ്ട് ഘട്ടങ്ങൾ ഒബ്ജക്ടീവ് മൾട്ടിപ്പ്ൾ ചോയ്സ് രീതിയിലുള്ള എഴുത്ത് പരീക്ഷയും മൂന്നാം ഇൻറ്റർവൂവുമാണു.  ഇൻസ്പെക്ടർ, സി ബി ഐ സബ് ഇൻസ്പെക്ടർ തസ്തികകളിൽ ശാരിരിക ക്ഷമതാ പരീക്ഷയും മെഡിക്കൽ ടെസ്റ്റുമുണ്ടാവും. പേപ്പർ I. അരിത്തമെറ്റിക്കൽ എബിലിറ്റി. പേപ്പർ II. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോപ്രിഹെൻഷൻ. പേപ്പർ III. കൊമേഴ്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്.  ഓരോ ഘട്ടത്തിലും ജയിക്കുന്നവർ മാത്രമേ അടുത്ത ഘട്ട പരീക്ഷക്ക് യോഗ്യത നേടു.

കംബൈൻഡ് മെട്രിക് ലെവൽ

പത്താം ക്ലാസ് വിജയമാണു യോഗ്യത.  തെരഞ്ഞെടുപ്പ് കമ്മീഷൻ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, വിദേശ കാര്യ മന്ത്രാലയം, ആംഡ് ഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സ്, ടൂറിസം എന്നിവിടങ്ങളിലാണു നിയമനം.

പരീക്ഷാ രീതി: പ്രിലിമിനറി, മെയിൻ, സ്കിൽ ടെസ്റ്റ് എന്നിങ്ങനെ മൂന്ന് തലങ്ങളിലായിട്ടാണു പരീക്ഷ.  പ്രീലിമിനറി ഒബ്ജക്ടീവ് മാതൃകയിലും മെയിൻ ഡിസ്ക്രിപ്ടീവ് മാതൃകയിലുമാണു.
 
ജൂനിയർ എഞ്ചിനിയർ (സിവിൽ/ഇലക്ട്രിക്കൽ) 

കേന്ദ്ര പൊതു മരാമത്ത് വകുപ്പ് (CPWD), മിലിട്ടറി എഞ്ചിനിയർ സർവീസ് (MES), ഡിപ്പാർട്ട്മെൻറ്റ് ഓഫ് പോസ്റ്റ് തുടങ്ങിയ കേന്ദ്ര ഗവണ്മെൻറ്റ് തസ്തികകളിൽ ജൂനിയർ എഞ്ചിനിയറായി നിയമനം ലഭിക്കുന്നത് ഈ പരീക്ഷ വഴിയാണു.

യോഗ്യത: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.  എഴുത്ത് പരീക്ഷ, ഇൻറ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷക്ക് 500 മാർക്കും ഇൻറ്റർവ്യൂവിനു 100 മാർക്കും ഉണ്ടാവും.

എഴുത്ത് പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലാണു.

Paper I: General Intelligence and Reasoning
II: General Awareness
III: Part A-General Engineering (Civil & Structural)
Part B-General Engineering (Electrical & Mechanical)
Paper II: Part A-General Engineering (Civil & Structural)
Part BA- General Engineering (Electrical & Mechanical)

ട്രാൻസലേറ്റർ

യോഗ്യത: ഇംഗ്ലീഷ്/ഹിന്ദി ബിരുദ തലത്തിൽ ഒരു വിഷയമായി പഠിച്ച് നേടിയ ഇംഗ്ലീഷ്/ഹിന്ദി ബിരുദാനന്തര ബിരുദം.  അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി വിഷയമായി ഇംഗ്ലീഷ്/ഹിന്ദി മാധ്യമത്തിൽ പഠിച്ച് ഏതെങ്കിലും ബിരുദം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത: പ്ലസ്ടുവും  ഡാറ്റാ എൻട്രിയിൽ മണിക്കൂറിൽ 8000 കീ ഡിപ്രഷനും.

സെക്ഷൻ ഓഫീസർ (ഓഡിറ്റ്)

യോഗ്യത: ബിരുദം

ഇതു കൂടാതെ സെക്ഷൻ ഓഫീസർ (അക്കൗണ്ട്സ്), സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, ഡെപ്യൂട്ടി ഫീൽഡ് ഓഫീസർ, ജൂനിയർ ഓഫീസർ (കൊമേഴ്സ്യൽ ഓഡിറ്റ്), ടാക്സ് അസിസ്റ്റൻറ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്താറുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://ssc.nic.in/ സന്ദർശിക്കുക.

ബാംഗ്ലൂർ റീജിയണൽ ഓഫീസ്

Kendriya Sadan, 1st Floor E, Wing 2nd Block
Koramnagala, Bangalore – 560034

ചെന്നൈ റീജിയണൽ ഓഫീസ്

Tamilnadu Text Book Society Building (EVK Sampath Building)
2nd Floor, College Road, Chennai – 600006

No comments:

Post a Comment