Wednesday, 27 January 2016

ജിനോമിക്സ് – ജീവശാസ്ത്രത്തിലെ ഒരു അതി നൂതന പഠന മേഖല



ഗവേഷണ കുതുകികളായവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഒന്നാണ് ജിനോമിക്സ് പഠനം. ഒരു കാലത്തെ ജനറ്റിക്സ് എഞ്ചിനിയറിങ്ങിന്‍റെ പരിഷ്കരിച്ച രൂപമാണ് ഈ പഠന ശാഖ.  ജീവശാസ്ത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഒരു പഠന ശാഖയാണിതെന്ന് പറയാം. 

എന്താണ് പഠിക്കുവാനുള്ളത്?

ജീനുകളെ വേര്‍തിരിക്കല്‍, തരം തിരിക്കല്‍, സൂക്ഷ്മാണു നിരീക്ഷണം, ഡി എന്‍ എ പരിശോധന തുടങ്ങിയവയൊക്കെ ഇവിടെ പഠന വിഷയങ്ങളാണ്. മോളിക്യുലാര്‍ സയന്‍സും, പ്രോട്ടോമിറ്റ്സും, ബയോഇന്‍ഫോര്‍മാര്റിക്സും, സെല്‍ ബയോളജിയുമെല്ലാം ചേര്‍ന്ന ഒരു ഇന്‍റര്‍ ഡിസിപ്ലിനറി പഠന ശാഖയാണിത്. 

ഗവേഷണ, ജോലി സാധ്യതകള്‍ എവിടെയെല്ലാം?

ഫോറന്‍സിക് ഗവേഷണം, രോഗപ്രതിരോധം, ഫാര്‍മസി എന്നീ മേഖലകളിലെല്ലാം തന്നെ ജിനോമിക് സയന്‍റിസ്റ്റുകളെ ആവശ്യമുണ്ടിന്ന്. സി എസ് ഐ ആര്‍ ഗവേഷണ കേന്ദ്രങ്ങള്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസേര്‍ച്ച്, ബ്രയിന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെല്ലുലാര്‍ ആന്‍റ് മോളിക്യുലാര്‍ ബയോളജി തുടങ്ങി രാജ്യത്തിനകത്തെ നിരവധി കേന്ദ്രങ്ങളില്‍ ഗവേഷണം നടത്താമിന്ന്. സര്‍വകലാശാലകളിലും ഗവേഷണ സൌകര്യമിന്നുണ്ട്. 

എങ്ങനെ പഠിക്കാം?

ബി എസ് സി സൂവോളജി, ബോട്ടണി, ബയോകെമിസ്ട്രി, ജെനറ്റിക്സ്, കെമിസ്ട്രി, ബയോടെക്നോളജി എന്നിവ കഴിഞ്ഞവര്‍ക്ക് ജിനോസിക്സില്‍ എം എസ് സിക്ക് ചേരാം. തുടര്‍ന്ന് ഗവേഷണവും നടത്താം.

എവിടെ പഠിക്കാം?

1.       കേരളത്തിലെ കാസര്‍കോടിലുള്ള കേന്ദ്ര സര്‍വ്വകലാശാലയില്‍ എം എസ് സിക്ക് ചേരാം (http://cukerala.ac.in). എന്‍ട്രന്‍സ് ഉണ്ടാവും. 

2. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ Integrated M.Sc-Ph.D കോഴ്സുണ്ട്. (http://mkuniversity.org)

3.      ജിവാലി യൂണിവേഴ്സിറ്റി ഗ്വാളിയാര്‍ (http://www.jiwaji.edu)

4. മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ ജെനറ്റിക്സ് (http://www.chg.res.in)

5.        CSIR-Institute of Genomics and Integrative Biology, Delhi (https://www.igib.res.in/)

6.      കര്‍പ്പാഗം യൂണിവേഴ്സിറ്റി കോയമ്പത്തൂര്‍ (http://www.karpagamuniversity.edu.in)

7.        കുരുക്ഷേത്ര യൂണിവേഴ്സിറ്റി ഹരിയാന (http://www.kuk.ac.in/)

8.  ഇന്‍സ്റ്റിറ്റ്യൂട്ട് ജെനറ്റിക് മെഡിസിന്‍ ആന്‍റ് ജിനോമിക് സയന്‍സ്, കൊല്‍ക്കത്ത (http://www.igmgs-india.com/)

9.        മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റി ഹരിയാന (http://www.mdurohtak.ac.in/)

Tuesday, 19 January 2016

നികുതിയെക്കുറിച്ചറിയാനൊരു കോഴ്സ് – ടാക്സേഷന്‍

നിത്യ ജീവിതത്തില്‍ നിരവധി നികുതികളുമായിട്ടിടപെടുന്നവരാണ് നാമെല്ലാവരും. എന്നാല്‍ ആധികാരികമായി ഇതിനെപ്പറ്റി അറിയാവുന്നവരാകട്ടെ ചുരുക്കവും. ഇവിടെയാണ് ഈ രംഗത്തെ പ്രഫഷണലുകളുടെ സാധ്യതയും. ഇന്ന് ബിസിനസ്സുകള്‍ ഏറിയതിനാല്‍ ഈ മേഖലയില്‍ അവസരങ്ങള്‍ക്ക് കുറവ് വരില്ല. സ്വന്തമായി കണ്‍സള്‍ട്ടന്‍സി നടത്തുകയുമാവാം.

എന്താണ് പഠന വിഷയങ്ങള്‍

ഇന്‍കം ടാക്സ്, സെയില്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ്, സര്‍വീസ് ടാക്സ, വാറ്റ് നിയമങ്ങള്‍, പ്രോപര്‍ട്ടി ടാക്സ് എന്നിവയുടെ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് പ്രധാന പഠന വിഷയങ്ങള്‍.  ഹെല്‍ത്ത് മാനേജ്മെന്‍റ്, ബിസിനസ്സ് എന്‍വിയോണ്‍മെന്‍റ്, കോസ്റ്റ് അനാലിസിസ്സ് ആന്‍റ് കണ്‍ട്രോള്‍, അഡ്വാന്‍സഡ് സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്, മാനേജേരിയല്‍ ഇക്കണോമിക്സ്, എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍റ് സ്കില്‍ ഡവലപ്മെന്‍റ്, ഡയറക്ട് ആന്‍റ് ഇന്‍ഡയറക്ട് ടാക്സ് എന്നിവയും പഠന വിഷയങ്ങളാണ്.

എങ്ങനെ പഠിക്കാം

എം കോമിനാണ് ഈ വിഷയം പഠിക്കുവാനുള്ളത്. ചില സ്ഥാപനങ്ങള്‍ അഡ്വാന്‍സഡ് ടാക്സേഷന്‍ വിത്ത് അക്കൌണ്ടിങ്ങ് എന്ന പേരിലും കോഴ്സ് നടത്തുന്നുണ്ട്. എന്നാല്‍ പഠിക്കുന്ന സ്ഥാപനത്തില്‍ പ്ലേസ്മെന്‍റ് ഉണ്ടോയെന്ന് നോക്കേണ്ടതത്ത്യാവശ്യമാണ്. എം ഫില്‍, പി എച്ച് ഡി പഠന സൌകര്യങ്ങളുണ്ട്.

ജോലി സാധ്യതകള്‍

കയറ്റ്മതി ഇറക്ക്മതി കമ്പനികളില്‍ ടാക്സ് കണ്‍സള്‍ട്ടന്‍റ്, ടാക്സ് എക്സ്പേര്‍ട്ട്, എംപ്ലോയ്മെന്‍റ് ടാക്സ് സ്പെഷ്യലിസ്റ്റ്, ഓഡിറ്റര്‍, ടാക്സ് അസ്സോസിയേറ്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും. കെ പി എം ജി, ഏണസ്റ്റ് ആന്‍റ് യങ്ങ്, പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സ്, ഔട്ട് സോഴ്സിങ്ങ് കമ്പനികള്‍ എന്നിവയിലെല്ലാം അവസരങ്ങളുണ്ട്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും സാധ്യതകളുണ്ട്.

പ്രധാന സ്ഥാപനങ്ങള്‍

നിരവധി സ്ഥാപനങ്ങള്‍ ടാക്സേഷന്‍ പഠനത്തിന് അവസരമൊരുക്കുന്നുണ്ടെങ്കിലും പ്രധാന സ്ഥാപനങ്ങള്‍ താഴെപ്പറയുന്നു. 

1.      AISECT  University Bhopal  (www.aisectuniversity.ac.in)
2.      IIS University Jaipur  (www.iisuniv.ac.in/)
3.      M S University Vadodara  (www.msubaroda.ac.in/)
4.      St. Xaviers College Calcutta  (www.sxccal.edu)
5.      Aligarh Muslim University   (www.amu.ac.in)
6.      Jiwaji University Gwalliar  (www.jiwaji.edu/)

7.      Symbiosis International University Pune  (www.siu.edu.in)

Sunday, 17 January 2016

പ്ലാന്‍റ് ജെനറ്റിക്സ് – ആധുനിക കാലഘട്ടത്തിന്‍റെ കരിയര്‍

കൃഷിക്ക് എറ്റവും അധികം പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍ ഗവേഷണാഭിരുചിയുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രൊഫഷനാണ് പ്ലാന്‍റ് ജനറ്റിക്സിന്‍റേത്. 

 പഠന വിഷയങ്ങള്‍

കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള വിത്തിനങ്ങള്‍ കണ്ടെത്തുക, ,ചെടികള്‍ വികസിപ്പിക്കുക, പ്രതിരോധശേഷിയുള്ള ചെടികളേയും വിത്തുകളേയും വികസിപ്പിക്കുക, സംരക്ഷിക്കുക ഇവയെല്ലാം ഇതില്‍ പഠന വിധേയമാക്കുന്നു,

എങ്ങനെ പഠിക്കാം

രണ്ട് രീതിയില്‍ ഈ മേഖലയിലേക്ക് കടക്കാം.  അഗ്രിക്കള്‍ച്ചര്‍മേഖലയിലെ ബിരുദ കോഴ്സുകള്‍ വഴിയെ ബയോളജിക്കല്‍ സയന്‍സിലെ പൊതുവായ ബിരുദം വഴിയോ ഈ മേഖലയിലെ ഉപരി പഠനത്തിലേക്ക് തിരിയാം. ബിരുദതലത്തില്‍ പ്ലാന്‍റ് ജനറ്റിക്സ് പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളെങ്കിലുമുണ്ട്. എന്നാല്‍ ബിരുട തലത്തില്‍ അഗ്രിക്കള്‍ച്ചറിന് ശേഷം പ്ലാന്‍റ് ജനറ്റിക്സ് എടുക്കുന്നതാണ് അഭികാമ്യം.  ബി എസ് സി അഗ്രിക്കള്‍ച്ചര്‍, ബി എസ് സി ബോട്ടണി, ബി എസ് സി ജെനറ്റിക്സ്, ബി എസ് സി ബയോടെക്നോളജി എന്നിവയാണ് മിക്ക കോഴ്സുകളുടേയും പഠന യോഗ്യത. പ്ലാന്‍റ് ജെനറ്റിക്സിന് ശേഷം പ്ലാന്‍റ് ബ്രീഡിങ്ങ്, മെഡിസിനല്‍ പ്ലാന്‍റ് ബയോടെക്നോളജി, അരോമാറ്റിക് പ്ലാന്‍റ് പ്ലാന്‍റ്സ് ബയോടെക്നോളജി പോലുള്ള മേഖലകളിലേക്കും മാറാവുന്നതാണ്. ഒട്ടേറെ വിദേശ പഠന ഗവേഷണ സ്കോളര്‍ഷിപ്പുകളും ലഭ്യമാണ്.

തൊഴിലസരങ്ങള്‍ എവിടെയെല്ലാം

വിത്തുല്‍പ്പാദന സംരംഭങ്ങള്‍, കാര്‍ഷികാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍, ജൈവ സാങ്കേതിക സ്ഥാപനങ്ങള്‍, ഔഷധ നിര്‍മ്മാണ ഉല്‍പ്പാദന സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഭക്ഷ്യോല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്.

സ്ഥാപനങ്ങളും കോഴ്സുകളും

1.       കേരള യൂണിവേഴ്സിറ്റി – എം എസ് സി പ്ലാന്‍റ് ബ്രീഡിങ്ങ് ആന്‍ഡ് പ്ലാന്‍റ് ജെനറ്റിക്സ് (http://www.keralauniversity.ac.in/)

2.       ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി – എം എസ് സി ജെനറ്റിക്സ് ആന്‍ഡ് പ്ലാന്‍റ് ബ്രീഡിങ്ങ്  (http://www.iari.res.in/)

3
  സാം ഹിഗ്ഗിന്‍ബോട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍, ടെക്നോളജി ആന്‍ഡ് സയന്‍സ്, അലഹബാദ് (http://www.shiats.edu.in/)


4.       യൂണിവേഴ്സിറ്റി ഓഫ് കൊല്‍ക്കത്ത  (http://www.caluniv.ac.in/)

5.       ചൌധരി ചരണ്‍സിങ്ങ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി,

           ഹരിയാന  (http://hau.ernet.in/)

1.       

Friday, 15 January 2016

ബയോണിക്സ് – പ്രകൃതിയില്‍ നിന്നൊരു എഞ്ചിനിയറിങ്ങ് പഠന ശാഖ



പൌരാണിക കാലഘട്ടം മുതലേ പ്രകൃതി മനുഷ്യനെ വിസ്മയിപ്പിച്ചിട്ടുണ്ട്. മനുഷ്യന്‍റെ പല കണ്ടുപിടുത്തങ്ങള്‍ക്കും പ്രകൃതി മാതൃകയായിട്ടുമുണ്ട്. വിമാനത്തിന്‍റെ രൂപം തന്നെ ഉദാഹരണം. എന്നാലിന്ന് മനുഷ്യരാശിയുടെ ഗവേഷണം മറ്റൊരു തലത്തിലെത്തി നില്‍ക്കുന്നു.  രൂപത്തില്‍ മാത്രമല്ല പ്രവര്‍ത്തനങ്ങളിലും പ്രകൃതിയെയും ജീവജാലങ്ങളേയും ഉള്‍ക്കൊള്ളുവാന്‍ കഴിയുമോയെന്നെ ചിന്ത മനുഷ്യനെ കൊണ്ടെത്തിച്ചത് ബയോണിക്സ് എന്ന പുത്തന്‍ സാങ്കേതിക വിദ്യയിലേക്കാണ്. നാളെയുടെ വ്യാവസായിക മുന്നേറ്റത്തില്‍ ശ്രദ്ധേയമായ ഒരു പിടി മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ളയൊരു സാങ്കേതിക വിദ്യയാണിത്.

എന്താണ് ബയോണിക്സ്

പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും സൂക്ഷ്മമായി പഠിച്ച് അവയുടെ അതി സൂക്ഷ്മ ശാരിരിക ആന്തിക ഘടനകളേയും പ്രവര്‍ത്തനങ്ങളേയും പോലും സാങ്കേതികമായി ഉപയോഗപ്പെടുത്തുന്നതാണ് ബയോണിക്സ് എന്ന് പറയാം. ബയോണിക്കല്‍ ക്രിയേറ്റീവ് എഞ്ചിനിയറിങ്ങ് എന്നും ഇതിനെ പറയാറുണ്ട്. ഇന്നിത് ഒരു ഗവേഷണാത്മക പഠന മേഖലയാണ്. എന്നാല്‍ നാളെ ഇതുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളുടലെടുക്കുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ഗവേഷണത്തിന് ഏറെ ഊന്നല്‍ കൊടുക്കുന്ന പാശ്ചാത്യ ലോകം വളരെ പ്രതീക്ഷയോട് കൂടിയാണ് ഈ രംഗത്തെ ചലനങ്ങള്‍ നോക്കിക്കാണുന്നത്. കാരണം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, മെഡിക്കല്‍ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്ങ്, ബയോമെഡിക്കല്‍ എഞ്ചിനിയറിങ്ങ് തുടങ്ങിയവയുടെയൊക്കെ ഉപരിപഠന മേഖലയായി കണക്കാക്കപ്പെടുന്നയൊന്നാണിതെന്നതിനാല്‍ ഈ രംഗത്തുണ്ടാവുന്ന ചലനങ്ങള്‍ മേല്‍പ്പറഞ്ഞവയിലെല്ലാം മാറ്റം വരുത്തുവാന്‍ പര്യാപ്തമാണ്.

അവസരങ്ങള്‍ എവിടെയെല്ലാം

സൈനിക പ്രതിരോധ മേഖലകള്‍, ബയോമെഡിക്കല്‍ എഞ്ചിനിയറിങ്ങ്, വ്യവസായ രംഗം എന്നിവയിലൊക്കെ ബയോണിക് എഞ്ചിനിയറിങ്ങ് ഉപയോഗിക്കുന്നുണ്ട്. ബോക്സ് ഫിഷിന്‍റെ ജൈവഘടനയെ മാതൃകയാക്കി പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡന്‍സ് ബെന്‍സ് പുതിയ കാര്.ഇറക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാരക്കുറവും ബലവുമാണിതിന്‍റെ പ്രത്യേകത. ഡോള്‍ഫിന്‍റെ തൊലിയുടെ പ്രവര്‍ത്തനങ്ങളേയും ഘടനയെയും മാതൃകയാക്കി കപ്പലിന്‍റെ പുറം കവചം നിര്‍മ്മിക്കുവാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു.

വൈദ്യശാസ്ത്ര രംഗത്ത് ഈ സാങ്കേതിക വിദ്യക്ക് ഏറെ മാറ്റങ്ങള്‍ വരുത്തുവാനാകും. മനുഷ്യന്‍റെ ശരീരാവയവയങ്ങളുടെ ഘടനയിലെയും പ്രവര്‍ത്തനങ്ങളിലെയും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെ അനുകരിക്കുന്ന സാങ്കേതിക മെഡിക്കല്‍ മേഖലയായ ബയോമിമെറ്റിക്സ് ബയോണിക്സിന്‍റെ ഒരു വക ഭേദമാണ്. കൃത്രിമ അവയവ നിര്‍മ്മാണത്തിലും കൃത്രിമ ഹൃദയത്തിന്‍റെ നിര്‍മ്മാണത്തിലുമെല്ലാം വന്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ സാങ്കേതിക വിദ്യക്കാകും. മനുഷ്യരുടെ തൊലിയുടെ സ്പര്‍ശന സവിശേഷതകളോട് കൂടിയ കൃത്രിമ ഇലക്ട്രോണിക് തൊലിയുടെ നിര്‍മ്മാണത്തിലാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍.

താമരയിതളുകളുടെ പ്രത്യേകത പഠിച്ച് അതിനെ ആധാരമാക്കി കറയും അഴുക്കുകളും പറ്റിപ്പിടിക്കാത്ത പെയിന്‍റുകളുടെ നിര്‍മ്മാണമാണിനി വരുന്നത്. ഭാവിയില്‍ നമ്മുടെ വീടുകളുടെ ചുവരുകള്‍ മഴവെള്ളം വീണാല്‍ തനിയെ വൃത്തിയാകുന്ന സ്ഥിതിയിലേക്കെത്തിക്കുവാന്‍ ഇത്തരം പെയിന്‍റിന് കഴിയും.  

നമ്മുടെ ശരീരത്തില്‍ ഒരു ചെറിയ മുറിവ് പറ്റിയാല്‍ അത് സ്വാഭാവികമായിത്തന്നെ ഉണങ്ങുന്ന രീതിയിലാണ് ഞരമ്പുകളുടെ പ്രവര്‍ത്തനം. മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയേഴ്സ് ശരീരത്തിന്‍റെ ഈ പ്രത്യേകതയുള്ള ഒരു കോണ്‍ക്രീറ്റ് ഉണ്ടാക്കിയിരിക്കുന്നു. ചെറിയ വിള്ളലുകള്‍ വന്നാല്‍ അത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഉപയോഗിച്ച് മൃദുവാകുകയും തനിയെ വിള്ളലടക്കുകയും ചെയ്യുന്നു. മണലിനും മെറ്റലിനും പകരം പ്രത്യേക തരം ഫൈബറുകളാണിവിടെ ഉപയോഗിക്കുന്നത്.

ചിപ്പുകളുടെ നിര്‍മ്മാണത്തിലും മറ്റു സൂക്ഷ്മമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും ബയോണിക്സിന് റോളുണ്ട്. അതിലൊന്നാണ് റേഡിയോ ഫ്രീക്വന്‍സി ഐഡല്‍റിഫിക്കേഷന്‍ എന്ന സാങ്കേതിക വിദ്യയിലുള്ള മോഡിഫിക്കേഷന്‍. നീലക്കളറുള്ള മോര്‍ഫോ ബട്ടര്‍ഫ്ലൈ പ്രകാശം പ്രതിഫലിപ്പിക്കുന്നതിന്‍റെ പിറകിലുള്ള തീയറി പഠിച്ചിട്ട് അതിന്‍റെ അനുകരണമെന്നോണമായി വെള്ളത്തില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‍സി ഐഡല്‍റിഫിക്കേഷന്‍ ടാഗ് രൂപപ്പെടുത്തിയിട്ടുണ്ട്. സ്പോടക വസ്തുക്കള്‍ കണ്ട് പിടിക്കുവാനുതകുന്ന പുതിയ നാനോ സെന്‍സറുകളുടെ നിര്‍മ്മാണത്തിലും മോര്‍ഫോ ബട്ടര്‍ഫ്ലൈ പ്രകാശം പ്രതിഫലിപ്പിക്കുന്നതിന്‍റെ പിറകിലുള്ള തീയറി ഉപയോഗിക്കുന്നുണ്ട്. ഏത് പ്രകാശത്തിലും മങ്ങാതെ ഒരു പോലെ പ്രകാശിക്കുന്ന മിറാസോള്‍ ഡിസ്പ്ലേകളുടെ (Mirasol Display) നിര്‍മ്മാണവും ഈ സാങ്കേതിക വിദ്യയിലധിഷ്ടിതമാണ്.  

പുറത്തെ അന്തരീക്ഷം എന്തായിരുന്നാലും ഒരു ചിതല്‍പ്പുറ്റിന്‍റെ അകത്തെ താപ നിലക്ക് വലിയ വ്യത്യാസം ഒന്നും വരാറില്ല. ചിതലുകള്‍ ദിവസം മുഴുവന്‍ സൂക്ഷ്മ സുഷിരങ്ങള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നതാണിതിന് കാരണം. ഈ പ്രവര്‍ത്തനം വിശദമായി പഠിച്ചിട്ട് അന്തരീക്ഷത്തിലെ താപനിലയനുസരിച്ച് ഉള്ളിലെ ചൂട് ക്രമീകരിക്കുന്ന തരത്തിലുള്ള ഒരു നിര്‍മ്മാണ രീതിയാണ് സിംബാവെയിലെ ഈസ്റ്റ് ഗേറ്റ് ഷോപ്പിങ്ങ് സെന്‍ററിന്‍റേത്.  ഇത്തരത്തിലുള്ള മറ്റു ബില്‍ഡിങ്ങുമായി താരതമ്യം ചെയ്താല്‍ 10 ശതമാനം ഊര്‍ജ്ജം മാത്രമേ ഇതിനുപയോഗിക്കുന്നുള്ളു.  

വവ്വാലുകളുടെ പ്രവര്‍ത്തന രീതി അടിസ്ഥാനമാക്കി റഡാര്‍ സാങ്കേതിക വിദ്യയും റോബോട്ടുകളെ വികസിപ്പിക്കുന്നതുമൊക്കെ ബയോണിക്സ് എന്ന സാങ്കേതിക മേഖലയുടെ ആവിഷ്കാരമാണ്.

എങ്ങനെ പഠിക്കാം

ഒരു ഗവേഷണാത്മക പഠന മേഖലയാണ് ബയോണിക്സ് എന്നതിനാല്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ഫിസിയോ തെറാപ്പി, ബയോ മെഡിക്കല്‍ എഞ്ചിനിയറിങ്ങ് പോലുള്ള കോഴ്സുകള്‍ക്ക് ശേഷമോ കെമിസ്ട്രി, ഫിസിക്സ് മുതലായ കോഴ്സുകള്‍ക്ക് ശേഷമോ ഉള്ള ഗവേഷണ പഠന മേഖല എന്ന നിലക്ക് മാത്രം ഈ പഠന ശാഖയെ സമീപിക്കുന്നതാണുത്തമം.

എവിടെ പഠിക്കാം

ഇന്ത്യയില്‍ ഇന്ന് ഫിസിയോ തെറാപ്പി കോഴ്സിന്‍റെ മാസ്റ്റര്‍ ഡിഗ്രി കോഴ്സായി ബയോമിമെറ്റിക്സ് പഠിപ്പിക്കുന്നുണ്ട്. ചില വിദേശ സര്‍വകലാശാലകള്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ബയോ മെഡിക്കല്‍ എഞ്ചിനിയറിങ്ങ് കോഴ്സുകളുടെ അവാന്തര വിഭാഗമായി ബയോണിക്സ് എഞ്ചിനിയറിങ്ങ് പഠിപ്പിക്കുന്നുണ്ട്.