നിത്യ ജീവിതത്തില്‍ നിരവധി നികുതികളുമായിട്ടിടപെടുന്നവരാണ്
നാമെല്ലാവരും. എന്നാല്‍ ആധികാരികമായി ഇതിനെപ്പറ്റി അറിയാവുന്നവരാകട്ടെ ചുരുക്കവും.
ഇവിടെയാണ് ഈ രംഗത്തെ പ്രഫഷണലുകളുടെ സാധ്യതയും. ഇന്ന് ബിസിനസ്സുകള്‍ ഏറിയതിനാല്‍ ഈ
മേഖലയില്‍ അവസരങ്ങള്‍ക്ക് കുറവ് വരില്ല. സ്വന്തമായി കണ്‍സള്‍ട്ടന്‍സി
നടത്തുകയുമാവാം.
എന്താണ് പഠന വിഷയങ്ങള്‍
ഇന്‍കം ടാക്സ്, സെയില്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ്, സര്‍വീസ് ടാക്സ,
വാറ്റ് നിയമങ്ങള്‍, പ്രോപര്‍ട്ടി ടാക്സ് എന്നിവയുടെ നിയമങ്ങളും നിയന്ത്രണങ്ങളുമാണ്
പ്രധാന പഠന വിഷയങ്ങള്‍. ഹെല്‍ത്ത്
മാനേജ്മെന്‍റ്, ബിസിനസ്സ് എന്‍വിയോണ്‍മെന്‍റ്, കോസ്റ്റ് അനാലിസിസ്സ് ആന്‍റ് കണ്‍ട്രോള്‍,
അഡ്വാന്‍സഡ് സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്, മാനേജേരിയല്‍ ഇക്കണോമിക്സ്, എന്‍ട്രപ്രണര്‍ഷിപ്പ്
ആന്‍റ് സ്കില്‍ ഡവലപ്മെന്‍റ്, ഡയറക്ട് ആന്‍റ് ഇന്‍ഡയറക്ട് ടാക്സ് എന്നിവയും പഠന
വിഷയങ്ങളാണ്.
എങ്ങനെ പഠിക്കാം
എം കോമിനാണ് ഈ വിഷയം പഠിക്കുവാനുള്ളത്. ചില സ്ഥാപനങ്ങള്‍ അഡ്വാന്‍സഡ്
ടാക്സേഷന്‍ വിത്ത് അക്കൌണ്ടിങ്ങ് എന്ന പേരിലും കോഴ്സ് നടത്തുന്നുണ്ട്. എന്നാല്‍
പഠിക്കുന്ന സ്ഥാപനത്തില്‍ പ്ലേസ്മെന്‍റ് ഉണ്ടോയെന്ന് നോക്കേണ്ടതത്ത്യാവശ്യമാണ്. എം
ഫില്‍, പി എച്ച് ഡി പഠന സൌകര്യങ്ങളുണ്ട്.
ജോലി സാധ്യതകള്‍
കയറ്റ്മതി ഇറക്ക്മതി കമ്പനികളില്‍ ടാക്സ് കണ്‍സള്‍ട്ടന്‍റ്, ടാക്സ്
എക്സ്പേര്‍ട്ട്, എംപ്ലോയ്മെന്‍റ് ടാക്സ് സ്പെഷ്യലിസ്റ്റ്, ഓഡിറ്റര്‍, ടാക്സ്
അസ്സോസിയേറ്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും. കെ പി എം ജി,
ഏണസ്റ്റ് ആന്‍റ് യങ്ങ്, പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സ്, ഔട്ട് സോഴ്സിങ്ങ്
കമ്പനികള്‍ എന്നിവയിലെല്ലാം അവസരങ്ങളുണ്ട്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും
സാധ്യതകളുണ്ട്.
പ്രധാന സ്ഥാപനങ്ങള്‍
No comments:
Post a Comment