Sunday, 14 September 2014

ഔഷധ നിർമ്മാണ ഗവേഷണ രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ - NIPER


ആധുനിക കാലഘട്ടത്തിൽ മനുഷ്യനു അവശ്യ വസ്തുവായി മാറിയിട്ടുണ്ട് മരുന്നുകൾ. മാറിയ ജീവിത ശൈലി ഇതിനു ആക്കം കൂട്ടിയിട്ടുണ്ട്.  എന്നാൽ ഏറെ തട്ടിപ്പുകൾ നടക്കുന്ന ഒരു രംഗമായി മാറിയിട്ടുണ്ട് ഇവിടം.  മാത്രവുമല്ല ജീവൻ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യം നില നിൽക്കുന്നു. അവശ്യ മരുന്നുകൾ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന രീതിയിലേക്ക് നാം മാറിയെങ്കിലേ ഇനിയുള്ള കാലഘട്ടത്തിൽ ഇതിനു കടിഞ്ഞാണിടുവാൻ കഴിയുകയുള്ളു.
 
ഇവിടെയാണു കേന്ദ്ര സർക്കാരിൻറ്റെ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പിൻറ്റെ തണലിൽ ഒരു സ്വയം ഭരണ സ്ഥാപനമായി ആരംഭിച്ച ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാരമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസേർച്ച്’ (NATIONAL INSTITUTE OF PHARMASEUTICAL EDUCATION AND RESEARCH) എന്ന സ്ഥാപനത്തിൻറ്റെ പ്രസക്തി.  1998 ൽ പാർലമെൻറ്റ് അംഗീകരിച്ച നിയമം വഴി ‘ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി’ (CENTRE OF NATIONAL EXCELLENCE) ഇത് മാറി. ഇന്ത്യക്ക് മാത്രമല്ല ദക്ഷിണ – ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങൾക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇത് സേവനം പ്രദാനം ചെയ്യുന്നു. രാഷ്ട്രപതിയാണു ഇതിൻറ്റെ വിസിറ്റർ, അഥവാ പരമാധികാരി. 
  
ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ അകലെ പഞ്ചാബിലെ മൊഹാലിയിലാണു ആരംഭിച്ചത്. ഇന്നിപ്പോൾ അഹമ്മദാബാദ്, ഹാജിപ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത, ഗുവാഹത്തി, റായ്ബെറേലി എന്നിവിടങ്ങളിലും ശാഖകളുണ്ട്.  അഹമ്മദാബാദിൽ ബി വി പട്ടേൽ ഫാരമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസേർച്ചും, ഹാജിപ്പൂരിൽ രാജേന്ദ്ര മെമ്മോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, ഹൈദരാബാദിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയും കൊൽക്കത്തയിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയും താൽക്കാലിക വേദി നൽകുന്നു.  ഗുവാഹത്തിയിൽ മെഡിക്കൽ കോളേജും റായ്ബെറേലിയിൽ സെൻട്രൽ ഡ്രഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണു സൗകര്യം നൽകിയിട്ടുള്ളത്. സ്വന്തം കാമ്പസുകൾ തയ്യാറായി വരുന്നു.  ഔഷധ മേഖലയിലെ നായക സ്ഥാനങ്ങളിലേക്ക് ഗവേഷകരേയും ഉൽപ്പാദന വിദഗ്ദരേയും അധ്യാപകരേയും എത്തിക്കുകയാണു ലക്ഷ്യം.  ലോകത്തിലെ മറ്റ് ഔഷധ ഗവേഷണ സ്ഥാപനങ്ങളുമായും ഇന്ത്യയിലെ ഔഷധ വ്യവസായികളുമായും നല്ല സമ്പർക്കമുണ്ട്.  ഔഷധ ദുരുപയോഗം നിരീക്ഷിക്കാനുള്ള സ്ഥാപനവും ഇത് തന്നെ.

ഡിപ്പാർട്ട്മെൻറ്റുകൾ

10 ഡിപ്പാർട്ട്മെൻറ്റുകളുണ്ട്. ബയോടെക്നോളജി, മെഡിസിനൽ കെമിസ്ട്രി, നാച്ച്വറൽ പ്രോഡക്ട്സ്, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമസ്യൂട്ടിക്കൽ മാനേജ്മെൻറ്റ്, ഫാർമസ്യൂട്ടിക്കൽ ടെക്നോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോളജി & ടോക്സിക്കോളജി, ഫാർമസി പ്രാക്ടീസ്, ഫാർമകോ ഇൻഫോർമാറ്റിക്സ് എന്നിങ്ങനെയാണു ഡിപ്പാർട്ട്മെൻറ്റുകൾ. ഇതിൽ ഫാർമസ്യൂട്ടിക്കൽ ടെക്നോളജി പ്രോസസ് കെമിസ്ട്രി, ഫോർമുലേഷൻസ്, ബയോടെക്നോളജി എന്നീ 3 ഉപ വകുപ്പുകളായിട്ട് പ്രവർത്തിക്കുന്നു.

പ്രോഗ്രാമുകളും യോഗ്യതയും

പി എച്ച് ഡി, എം ബി എ, മാസ്റ്റേഴ്സ് എന്നിങ്ങനെയാണു പ്രോഗ്രാമുകൾ.  MS (Pharma),  M.Pharm, M.Tech (Pharma) എന്നിവയാണു മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ. യോഗ്യതാ പരീക്ഷക്ക് 60 ശതമാനം മാർക്ക് വേണം.

M S (Pharma) Specializations
Basic Qualification
Centers
1.      Biotechnology
B.Pharm.; M.Sc. (Biological Sciences)
Guwhati; Hajipur; Mohali
   2. Medicinal Chemistry
B.Pharm.; M.Sc.(Organic Chemistry)
Ahmedabad; Hyderabad; Kolkata; Rae Barelli; Mohali
3.      Medical Devices
B.Pharm
Ahmedabad; Kolkata; Mohali
4.      Natural Products
B.Pharm.; M.Sc.(Organic Chemistry)
Ahmedabad; Kolkata; Mohali
5.      Pharmaceutical Analysis
B.Pharm, M.Sc.(Organic/Analytical Chemistry)
Ahmedabad; Hyderabad; Mohali
6.      Pharmaceutics
B.Pharm.
Ahmedabad; Hyderabad; Rae Barelli; Mohali
7.      Pharmacology and Toxicology
B.Pharm.; B.V.Sc.; M.B.B.S.
Ahmedabad; Guwahati; Hyderabad; Rae Barelli; Mohali
  8. Traditional Medicine
B.Pharm; B.A.M.S.; M.Sc. (Botany)
Mohali
   9.Regulatory Toxicology
B. Pharm.; B.V.Sc.; M.Sc.(Pharmacology/ Toxicology/LifeSciences/Biochemistry/
Medical Biotechnology/Zoology); M.B.B.S


Hyderabad; Mohali

10.  Pharmacoinformatics
B. Pharm M.Sc.(Organic/Physical/Pharmaceutical Chemistry); M.Sc./B.Tech. (Bioinformatics);
M.Sc. (Biochemistry/Biotechnology/Molecular Biology/Microbiology)



Hajipur; Kolkata; Mohali

M.Pharm Specializations
Basic Qualification
Centers
1.      Clinical Research
B. Pharm
Mohali
2.      Pharmaceutical Technology
B. Pharm
Mohali
3.      Pharmacy Practice:
B. Pharm
Guwahati; Hajipur; Mohali

M.Tech (Pharma) Specializations
Basic Qualification
Centers
1.      Pharmaceutical Technology  (Process Chemistry)
B.Pharm.; M.Sc. (Organic Chemistry); B.Tech. (Chemical Engineering) or equivalent
Hyderabad; Mohali
2.      Pharmaceutical Technology (Biotechnology)
B.Pharm./M.Sc. (Life Sciences)
Mohali

M.B.A (Pharm)
Basic Qualification
Centers
Pharmaceutical Management
B.Tech (Chemical Engg. or equivalent); M.Sc. (Chemical/Life Sciences)
Hyderabad; Mohali

കൂടാതെ ഫാർമസിയുടെ വിവിധ വിഭാഗങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത് പി എച്ച് ഡി എടുക്കുവാനും സൗകര്യമുണ്ട്. സാധുവായ NET/GATE സ്കോർ ആവശ്യമാണു. 
മാർച്ചിലാണു സാധാരണ പ്രവേശന വിജ്ഞാപനം വരാറുള്ളത്. ഏപ്രിൽ അവസാന വാരം വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുണ്ട്. NIPER Joint Entrance Exam എന്നാണു പരീക്ഷയുടെ പേരു.  ജൂൺ മൂന്നാം വാരത്തിലാണു പരീക്ഷ. ജൂലൈയിൽ കൗൺസിലിങ്ങ് നടത്തി അവസാന വാരത്തിൽ ക്ലാസ് ആരംഭിക്കും.  തിരുവനന്തപുരം ഒരു പരീക്ഷാ കേന്ദ്രമാണു. പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത സംവരണമുണ്ട്.


പാഠ്യ പദ്ധതി വർഷം തോറും നവീകരിക്കുന്നയിവിടെ കാമ്പസ് റിക്രൂട്ട്മെൻറ്റിനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും സ്ഥാപനങ്ങൾ വരാറുണ്ട്. ഇതിനിടെ ഒട്ടേറെ പേറ്റൻറ്റുകൾ നേടിക്കഴിഞ്ഞ NIPER ഫാർമസിയിൽ നല്ലയൊരു കരിയർ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥാപനങ്ങളിലൊന്നാണു. കൂടുതൽ വിവരങ്ങൾക്ക് http://www.niper.ac.in/ സന്ദർശിക്കുക. 

Tuesday, 9 September 2014

NISER – ഗവേഷണ തൽപ്പരർക്കൊരു പുത്തൻ കവാടം


കേരളത്തിലെ കുട്ടികളുടെ മനസ്സിൽ +2 കഴിയുന്നതിനു മുൻപേ ഉയരുന്ന ചോദ്യമാണു എഞ്ചിനിയറിങ്ങോ അതോ മെഡിസിനോ എന്നത്. ബഹു ഭൂരിപക്ഷവും ഈ വഴി തന്നെ തിരഞ്ഞെടുക്കുന്നുണ്ട് താനും.  എഞ്ചിനിയറിങ്ങിനു തന്നെ പോകുന്നതെന്തിനെന്ന ചോദ്യത്തിനു ജോലി കിട്ടുന്ന മറ്റെന്തുണ്ടുവെന്ന മറു ചോദ്യമെറിഞ്ഞ എൻട്രൻസ് വിദ്യാർഥിയെ ഓർത്ത് പോകുന്നു. ഏതെങ്കിലുമൊരു എഞ്ചിനിയറിങ്ങ് കോളേജിൽ ഏതെങ്കിലുമൊരു ബ്രാഞ്ചിൽ അഡ്മിഷൻ കിട്ടിയാൽ മതിയെന്ന രീതിയിൽ നെട്ടോട്ടമോടുന്നത് കാണുമ്പോൾ മറ്റൊരു പ്രൊഫഷനും ജോലി കിട്ടില്ലായെന്നാണോ അതോ മറ്റൊരു ജോലിക്കും സമൂഹത്തിൽ വിലയില്ലായെന്നാണോ പലരുടേയും ചിന്തയെന്ന് മനസിലാകുന്നില്ല. എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള വ്യക്തിയെന്ന നിലക്ക് എഞ്ചിനിയറിങ്ങ് വിരുദ്ധനല്ലായെന്ന് ഓർപ്പിക്കട്ടെ. മറ്റു പ്രൊഫഷനുകൾക്കും മാന്യതയുണ്ടെന്നും ആരോഗ്യപരമായൊരു സാമൂഹ്യ വ്യവസ്ഥിതിക്ക് എല്ലാത്തരം ജോലി ചെയ്യുന്നവരും ഇവിടെ ആവശ്യമാണെന്ന ചിന്ത ഭരിക്കുന്നുവെന്ന് മാത്രം.
 
സത്യത്തിൽ അസാമാന്യ മേധാ ശക്തിയുള്ളവരാണു നിങ്ങളെങ്കിൽ പോകേണ്ടത് അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിനാണു. അടിസ്ഥാന ശാസ്ത്ര ഗവേഷണ രംഗത്ത് അതിൻറ്റെ ഉന്നതിയിൽ നിൽക്കുന്ന സ്ഥാപനമാണു ഒറീസയിലെ ഭൂവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് (NISER). 2006 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലെ ഇൻറ്റഗ്രേറ്റഡ് MSc യ്ക്കുള്ള എൻട്രൻസ് ടെസ്റ്റ് ആണു NEST (നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ്). 60 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയങ്ങളിലെ +2 ആണു അടിസ്ഥാന യോഗ്യത. കേന്ദ്ര ആണവ ഊർജ്ജ ഡയറക്ട്രേറ്റിൻറ്റെ (Department of Atomic Energy) കീഴിലുള്ള പഠന ഗവേഷണ കേന്ദ്രമാണിത്. ഗണിത ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഗവേഷണം നടത്തുവാൻ യുവാക്കളെ പ്രാപ്തരാക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണം ആലോചനയിലാണു. തികച്ചും വ്യത്യസ്തമായൊരു സ്ഥാപനം. പഠനത്തിനും ഗവേഷണത്തിനും മാത്രമായി സമർപ്പിച്ച കേന്ദ്രം. 

പരീക്ഷാ രീതി

നെസ്റ്റിനു 4 പേപ്പറുകളുണ്ട്.  ആദ്യത്തേത് 50 മാർക്കിൻറ്റെ ജനറൽ പേപ്പർ.  മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയാണു അടുത്ത 4 പേപ്പറുകൾ. 50 മാർക്ക് വീതം. 3 എണ്ണം തിരഞ്ഞെടുക്കാം. ആകെ 200 ൽ ലഭിച്ച മാർക്കിൻറ്റെ അടിസ്ഥാനത്തിലാണു പ്രവേശനം. 3 മണിക്കൂറാണു സമയ ദൈർഖ്യം.
 
സ്കൂളുകൾ

ആകെ 5 സ്കൂളുകളാണുള്ളത്. സ്കൂൾ ഓഫ് മാത്തമാറ്റിക്കൽ സയൻസ്, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസ്, സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസ്, സ്കൂൾ ഓഫ് ഹ്യുമാനിറ്റിക്സ് ആൻഡ് സോഷ്യൽ സയൻസ് എന്നിങ്ങനെയാണു സ്കൂളുകൾ.

പ്രോഗ്രാമുകൾ

ഇൻറ്റഗ്രേറ്റഡ് എം എസ് സി യാണു പ്രധാന ആകർഷണീയത. 5 വർഷത്തെ ഈ കോഴ്സിൽ +2 കഴിഞ്ഞ് ചേരാം.  ഒന്നാം വർഷം കഴിഞ്ഞാണു സ്പെഷ്യലൈസേഷൻ.  ഇടക്ക് വിഷയം മാറാം. ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി എന്നീ മാനവിക വിഷയങ്ങളും ശാസ്ത്ര ചരിത്രം, പരിസ്ഥിതി, ഊർജ്ജം, സാങ്കേതിക ആശയ വിനിമയം (Technical Communication) തുടങ്ങിയവയും പഠിക്കേണ്ടതുണ്ട്.

ഇൻറ്റഗ്രേറ്റഡ് എം എസ് സി – പി എച്ച് ഡി യാണു മറ്റൊരു പ്രോഗ്രാം.  ബി ടെക്കോ, ബി എസ് സിയോ വിജയിച്ചവർക്ക് ഈ പ്രോഗ്രാമിനു ചേരാം.

ശാസ്ത്ര വിഷയങ്ങളിലൊ എഞ്ചിനിയറിങ്ങിലോ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് പി എച്ച് ഡിക്ക് നേരിട്ട് ചേരാം. പി എച്ച് ഡി ക്കും ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്കുമുള്ള എൻട്രൻസ് ആണു JEST (Joint Entrance Screening Test). 

NEST ലൂടെ തന്നെയാണു മുംബൈ സർവകലാശാലയിൽ ആണവോർജ്ജ വകുപ്പ് നടത്തുന്ന സെൻറ്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസിലെ (UMDAE CBS) (http://cbs.ac.in/) പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം എസ് സിയിലേക്കുള്ള പ്രവേശനവും.


നൈസറിനെ കൂടുതൽ അറിയുവാൻ സന്ദർശിക്കുക www.niser.ac.in/.  തിളക്കമാർന്ന ഒരു കരിയറിനു വഴി തെളിക്കുന്നതാണു അടിസ്ഥാന ശാസ്ത്ര ഗവേഷണം.  ഒപ്പം മാനവ രാശിക്കൊരു മുതൽക്കൂട്ടും. 

Sunday, 7 September 2014

എൻറ്റർപ്രേണർഷിപ് മാനേജ്മെൻറ്റ് – സംരംഭകരാക്കാൻ ഒരു മാനേജ്മെൻറ്റ് പഠന ശാഖ


പരമ്പരാഗത മാനേജ്മെൻറ്റ് പഠന ശാഖകളിൽ നിന്നും വ്യത്യസ്തമായൊരു പഠന മേഖല, ഒപ്പം സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുന്ന നിലയിലുള്ള സിലബസ്.  ഇതാണു ഈ അടുത്ത കാലത്തായി പ്രചാരമേറി വരുന്ന എൻറ്റർപ്രേണർഷിപ് ആൻഡ് ഫാമിലി ബിസിനസ്സ് മാനേജ്മെൻറ്റ്. മാനുഫാച്വറിങ്ങ്, ഭഷ്യസംസ്കരണം, സുഗന്ധവ്യജ്ഞനം, സമുദ്രോത്പന്ന വ്യവസായം തുടങ്ങിയവയോടൊപ്പം തന്നെ ഐ ടി, ഇലക്ട്രോണിക്സ് വ്യവസായങ്ങൾ വളർന്ന് വരുന്നത് വ്യവസായ ശാലകളുടെ ചിത്രം തന്നെ മാറ്റുന്നുണ്ട്. യുവ തലമുറ കൂടുതലായി ഈ മേഖലയിലേക്ക് ചുവട് വെക്കുന്നുണ്ട് എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ആശ്വാസം നൽകുന്നയൊന്നാണു. കോളേജ് വിദ്യാർഥികളുടെ പല സംരംഭങ്ങളും ഇന്ന് വളർന്ന് പന്തലിച്ചതിൻറ്റെ വർത്തമാന കാല ഉദാഹരണങ്ങൾ ധാരാളം നമുക്കു മുൻപിലുണ്ട്. മാത്രവുമല്ല കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകൾ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ചില പദ്ധതികൾ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം  ടെക്നോ പാർക്ക് ടെക്നോ ബിസിനസ് ഇൻക്യുബേറ്റർ (ടി ബി ഐ), എറണാകുളത്തെ സ്റ്റാർട്ട് അപ് വില്ലേജ്, കോഴിക്കൊട് എൻ ഐ ടി യിലെ ഇൻക്യുബേറ്റർ എന്നിവ ഏതാനും ഉദാഹരണങ്ങളാണു. മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെൻറ്റ്, ഐ ടി അനുബന്ധ വ്യവസായങ്ങൾ തുടങ്ങി സാധ്യതകൾ ഏറെയാണു. അതിനാൽ തന്നെ എങ്ങനെ സംരംഭകരാവാം എന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ പഠന ശാഖക്ക് പ്രസക്തിയേറുന്നു. 

പഠന വിഷയങ്ങൾ

സാധാരണ എം ബി എ ക്കുള്ള പഠന വിഷയങ്ങളായ മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റംസ്, ഫിനാൻസ്, ഓപ്പറേഷൻസ് റിസേർച്ച് തുടങ്ങിയവയുണ്ടാവും. ഒപ്പം
·  നിലവിലുള്ള വ്യവസായത്തെ വിപുലീകരിക്കുവാനും വൈവിധ്യവൽക്കരിക്കാനുമുള്ള പ്രായോഗിയതയിലൂന്നിയ പാഠങ്ങൾ.
·         പുതുതായി വ്യവസായ രംഗത്തെന്നുന്നവർക്ക് ഉണ്ടാവാനിടയുള്ള വെല്ലുവിളികൾ തരണം ചെയ്യുവാനുതകുന്ന പരിശീലനം.
·         നിലവിലുള്ള വിപണി വിപുലീകരിക്കുവാനും പുത്തൻ വിപണി കണ്ടെത്തുവാനുമുള്ള പരിശീലനം
·         വിദേശ രാജ്യങ്ങളിലെ സാധ്യതകൾ കണ്ടെത്തുവാനും പ്രയോജനപ്പെടുത്തുവാമുള്ള പാഠങ്ങൾ
·         സ്വന്തം സംരംഭം ആരംഭിക്കുവാനുള്ള വിഭവ സമാഹരണം നടത്തുവാനുള്ള പരിശീലനം

സംരംഭകത്വ മനോഭാവം വളർത്തുവാനുതകുന്ന ക്ലാസുകൾ, നിക്ഷേപകരെ കണ്ടെത്തുവാനുള്ള വഴികൾ, വിജയം വരിച്ച സംരംഭകരുമായുള്ള നേരിട്ടുള്ള സമ്പർക്കം, സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ യൂണിറ്റുകളിലേക്കുള്ള പഠന യാത്രകൾ, വ്യവസായ അസോസിയേഷനുമായി ബണ്ഡപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സുകൾ തുടങ്ങിയവയും പാഠ്യ പദ്ധതിയുടെ ഭാഗമാണു.

യോഗ്യതയെന്ത്?

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എടുത്തവർക്കാണു സാധാരണയായി എം ബി എ ക്ക് ചേരവാൻ കഴിയുക. എന്നാൽ ചില സ്ഥാപനങ്ങളിൽ പത്താം ക്ലാസ് കഴിഞ്ഞ സംരംഭകത്വ മനോഭാവമുള്ളവർക്കായി ഹ്രസ്വ കാല കോഴ്സുകളും നടത്തുന്നുണ്ട്. 

എവിടെ പഠിക്കാം?

ഈ മേഖലയിലെ ഏറ്റവും കീർത്തി കേട്ട സ്ഥാപനമാണു ഗുജറാത്ത് ഗാന്ധിനഗറിലെ Entrepreneurship Development Institute of India (www.ediindia.org/).  Post Graduate Diploma in Management - Business Entrepreneurship (PGDM-BE) ആണു ഇവിടുത്തെ കോഴ്സ്. 120 സീറ്റുണ്ട്. 

സംരംഭക വിദ്യാഭ്യാസം നൽകുന്ന മറ്റു  പ്രമുഖ സ്ഥാപനങ്ങൾ

സ്ഥാപനം
കോഴ്സ്
സീറ്റ്
1.      എം ബാംഗ്ലൂർ (എൻ എസ് രാഘവ സെൻ റ്റർ ഫോർ എൻറ്റർപ്രേണർഷിപ് സ്റ്റഡീസ്)    (www.nsrcel.org/)
Management Programme for Entrepreneurs and Family Business 

45
2.      നാർസീ മോൻജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് (www.nmims.edu/)
MBA Entrepreneurship and Family Business Management

3.      നിർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് അഹമ്മദാബാദ് (www.imnu.ac.in/)
MBA (Family Business & Entrepreneurship)
  120
4.      എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് ആൻഡ് റിസേർച്ച് (www.spjimr.org/)
Post Graduate Program in Family Managed Business


5.      ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ഹൈദരാബാദ്
Management Programme For Family Business

6.      അമൃത് മോഡി സ്കൂൾ ഓഫ് മാനേജ്മെൻറ്റ്
അഹമ്മദാബാദ് (www.ahduni.edu.in/)
Entrepreneurial - MBA
40
7.      പ്രിൻ. എൽ എൻ വെലിങ്കാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെൻറ്റ് ഡവലപ്മെൻറ്റ് റിസേർച്ച് മുംബൈ (www.welingkar.org/)
Post Graduate Program in Entrepreneurship
30
8.      സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട്
ജാംഷെഡ്പൂർ (www.xlri.ac.in/)
Post Graduate Programme for Certificate in Entrepreneurship Management


9.      എൻറ്റർപ്രൈസസ് ഡവലപ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
കൊൽക്കത്ത
Executive Masters of Business Creation & Administration (EMBCA)




10.  സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് പൂനൈ (www.sibm.edu)
MBA in Innovation & Intrapreneurship
Postgraduate Diploma in Innovation and Corporate Entrepreneurship (PGDICE)
Programme Structure for Postgraduate Diploma in Family Business (PGDFB)


കൂടാതെ ഐ ഐ എം പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ ഹൃസ്വ കാല പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഐ ഐ എം ബാംഗ്ലൂരിലെ Post Graduate Certificate Program In Family Owned Business And Entrepreneurship (PGCFOBE) ഉദാഹരണമാണു. ഏതാനും ആഴ്ചകൾ മാത്രം ദൈർഖ്യമുള്ള സംരംഭക വിദ്യാഭ്യാസ പദ്ധതികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ നടത്തുന്നുണ്ട്. വിശദ വിവരങ്ങൾക്ക് (www.msmedibangalore.gov.in/) സന്ദർശിക്കുക. 

ഇന്ന് മൂലധന സമാഹാരം സംരഭകർക്ക് മുൻപിൽ ഒരു വെല്ലുവിളിയല്ല. വെഞ്ച്വൽ ക്യാപിറ്റേഴ്സ്, എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ്…. ഇങ്ങനെ സാധ്യതകൾ നിരവധിയുണ്ട്. ഇതൊന്നും പറ്റിയില്ലെങ്കിൽ മാത്രം ബാങ്കുകളേയോ സിഡ്ബി/കെ എസ് ഐ ഡി സി/കെ എഫ് സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളേയോ സമീപിച്ചാൽ മതിയാകും. സത്യത്തിൽ മൂലധനമല്ല ക്രിയേറ്റീവ് ആയ ആശയങ്ങളുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം

Saturday, 6 September 2014

മാനേജ്മെന്‍റ് പഠിക്കാന്‍ പ്രവേശന പരീക്ഷകള്‍ അനവധി


കരിയറിൽ അതിൻറ്റെ ഉന്നത തലത്തിലേക്കെത്തുവാൻ പ്രാപ്തരാക്കുന്ന കോഴ്സുകളാണു മാനേജ്മെൻറ്റ് കോഴ്സുകൾ. ഇന്ന് ഡിഗ്രി തലത്തിൽ തന്നെ നിരവധി മാനേജ്മെൻറ്റ് കോഴ്സുകളുണ്ടെങ്കിലും പി ജി കോഴ്സുകളായ എം ബി എ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ്റ് (PGDIM) എന്നിവക്കാണു തൊഴിൽ വിപണിയിൽ ഏറെ ഡിമാൻറ്റുള്ളത്.  ഇന്ന് ഇന്ത്യയിൽ വിവിധ സ്ഥാപനങ്ങളുടെ എം ബി എ കോഴ്സുകൾ നിലവിലുണ്ട്.  അതു കൊണ്ട് തന്നെ വ്യത്യസ്തമായ പ്രവേശന പരീക്ഷകളുമുണ്ട്.  മാനേമെൻറ് പി ജി പ്രവേശന പരീക്ഷകൾക്കുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും ബിരുദമാണു.  സാധാരണയായി പ്രവേശന പരീക്ഷകൾക്ക് പുറമേ ഗ്രൂപ്പ് ഡിസ്കഷൻ ഇൻറ്റർവ്യൂ എന്നീ കടമ്പകളും കടക്കേണ്ടതുണ്ട് പ്രവേശനത്തിനു. വ്യത്യസ്തമായ പ്രവേശന പരീക്ഷകളുണ്ടെന്നതിനാൽ തന്നെ ഏത് തിരഞ്ഞെടുക്കണമെന്നതിൽ വ്യക്തമായ അവബോധം ആവശ്യമാണു. ആയതിനാൽ വിവിധങ്ങളായ പ്രവേശന പരീക്ഷകളെപ്പറ്റിയാവട്ടെ ഈ ലേഖനം.

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT)

മാനേജ്മെൻറ്റ് പഠന സ്ഥാപനങ്ങളിൽ ലോകോത്തര നിലവാരം പുലർത്തുന്നവയാണു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റുകൾ (IIM). IIM അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയാണു കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT).  രാജ്യത്തെ 13 IIM കളെ കൂടാതെ 120 ഓളം മുൻനിര ബിസിനസ്സ് സ്കൂളുകളിൽ CAT സ്കോർ കൂടി പരിഗണിച്ചാണു പ്രവേശനം.  CAT സ്കോർ പരിഗണിക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ ഉയർന്ന നിലവാരം പുലർത്തുന്നവയായി കണക്കാക്കാവുന്നതാണു. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷ എഴുതാവുന്നതാണു. ഓരോ വർഷവും ഏതെങ്കിലുമൊരു ഐ ഐ മ്മിനാണു പരീക്ഷാ നടത്തിപ്പിൻറ്റെ ചുമതല. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് ഡാറ്റാ ഇൻറ്റർപ്രെട്ടേഷൻ, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റീസണിങ്ങ്, ഇംഗ്ലീഷ്, ആഗോള ബിസിൻസ്, സാമ്പത്തിക വിഷയങ്ങളിലധിഷ്ടിതമായ പൊതു വിജ്ഞാനം എന്നിവയാണു വിഷയങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് https://iimcat.ac.in

സേവ്യർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (XAT)

നിലവാരത്തിൽ ഐ ഐ എം മുകളോട് കിട പിടിക്കുന്ന സ്ഥാപനമാണു ജാം ഷെഡ് പൂരിലെ സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് (XLRI).  ആദ്യത്തെ പത്ത് റാങ്കിനുള്ളിൽ എന്നും വരുന്ന സ്ഥാപനം. XLRI നടത്തുന്ന ഈ ടെസ്റ്റിൽ നിന്നും മറ്റു നാൽപ്പതോളം സ്ഥാപനങ്ങൾ അഡ്മിഷൻ നടത്തുന്നു. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ് ആൻഡ് ലോജിക്കൽ റീസണിങ്ങ്, ഡിസിഷൻ മേക്കിങ്ങ്, ജനറൽ നോളഡ്ജ് ആൻഡ് എസ്സേ എന്നിവയാണു വിഷയങ്ങൾ. പേപ്പർ ബേസഡ് പരീക്ഷയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.xatonline.net.in/ സന്ദർശിക്കുക.

കോമൺ മാനേജ്മെൻറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT)

2012 മുതൽ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ (AICTE) അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയാണിത്. AICTE അംഗീകാരത്തോടെ മാനേജ്മെൻറ്റ് കോഴ്സ് നടത്തുന്ന എല്ലാ സ്ഥാപനങ്ങളും CMAT സ്കോർ പരിഗണിക്കുവാൻ ബാധ്യസ്ഥരാണെങ്കിലും CAT നിർബന്ധമാക്കിയ എല്ലാ സ്ഥാപനങ്ങളും ഈ നില തുടരുകയും ചെയ്യുന്നുണ്ട്.  ബിരുദ പരീക്ഷ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ ആർക്കും CMAT എഴുതാം. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാവുന്നതാണു.  മികച്ച സ്ഥാപനങ്ങളിലെ എക്സിക്യുട്ടീവ് മാനേജ്മെൻറ്റ് പ്രോഗ്രാമുകൾക്കും CMAT പരിഗണിക്കും. അഞ്ച് വർഷത്തെ സൂപ്പർവൈസറി തസ്തികയിലിരുന്നവർക്കാണു എക്സിക്യുട്ടീവ് എം ബി എ യ്ക്ക് ചേരാവുന്നത്.

CMAT പരീക്ഷ ആകെ 400 മാർക്കിലാണു.  ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് ഡാറ്റാ ഇൻറ്റർപ്രെട്ടേഷൻ, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റീസണിങ്ങ്, ലാംഗ്വേജ് കോബ്രിഹെൻഷൻ, ജനറൽ അവയർനെസ് എന്നിവയാണു വിഷയങ്ങൾ. 25 ചോദ്യങ്ങൾ ഓരോ വിഭാഗത്തിലുമുണ്ട്. നെഗറ്റീവ് മാർക്കുണ്ടാവും. 3 മണിക്കൂറാണു പരീക്ഷ സമയം. ഒരു വർഷം 2 ടെസ്റ്റുകളെഴുതാം. ഉയർന്ന സ്കോറാണു പരിഗണിക്കുക. വിശദ വിവരങ്ങൾക്ക് www.aicte-cmat.in/

മാനേജ്മെൻറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (MAT)

ഓൾ ഇന്ത്യ മാനേജ്മെൻറ്റ് അസ്സൊസിയേഷൻ (AIMA) 1988 മുതൽ നടത്തുന്ന ഈ പരീക്ഷയിൽ നിന്നും 600 നു മുകളിൽ സ്ഥാപനങ്ങൾ പ്രവേശനം നടത്തുന്നുണ്ട്. ബിരുദദാരികൾക്കോ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കോ അപേക്ഷിക്കാവുന്നതാണു. ഓൺ ലൈനായോ ഓഫ് ലൈനായോ പരീക്ഷയെഴുതാം. രണ്ടര മണിക്കൂറാണു പരീക്ഷാ സമയം. വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇൻറ്റർപ്രെട്ടേഷൻ ആൻഡ് ഡാറ്റാ സഫിഷ്യൻസി, റീസണിങ്ങ് എബിലിറ്റി, ജനറൽ അവയർനെസ്സ് എന്നിവയാണു വിഷയങ്ങൾ. കൂടുതൽ അറിയുവാൻ www.aima.in/

ഗ്രാജ്വേറ്റ് മാനേജ്മെൻറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GMAT)

അന്തർദേശീയ തലത്തിൽ 1500 സർവ കലാശാലകൾ അംഗീകരിച്ച മാനേജ്മെൻറ്റ് പ്രവേശന പരീക്ഷയാണിത്. 83 രാജ്യങ്ങളിൽ ഈ മികച്ച പ്രവേശന പരീക്ഷക്ക് അംഗീകാരമുണ്ട്. TAPMI പോലുള്ള ഇന്ത്യയിലെ പല ഇൻസ്റ്റിറ്റ്യൂട്ടുകളും തങ്ങളുടെ പ്രോഗ്രാമുകൾക്ക് GMAT  സ്കോർ പരിഗണിക്കാറുണ്ട്.  ജിമാറ്റിനും 4 പാർട്ടുണ്ട്. ക്വാണ്ടിറ്റേറ്റീവ് സെക്ഷൻ, ഇൻറ്റഗ്രേറ്റഡ് റീസണിങ്ങ്, വെർബൽ സെക്ഷൻ, അനലറ്റിക്കൽ റൈറ്റിങ്ങ് അസ്സസ്മെൻറ്റ് എന്നിവയാണവ. മൂന്നര മണിക്കൂറാണു പരീക്ഷാ സമയം. വിശദ വിവരങ്ങൾക്ക് www.mba.com/ സന്ദർശിക്കുക.

തമിഴ്നാട് കോമൺ എൻട്രൻസ് ടെസ്റ്റ് (TANCET)

തമിഴ് നാട്ടിലെ  പല യൂണിവേഴ്സിറ്റികളും ചില സ്വാശ്രയ സ്ഥാപനങ്ങളും ഈ സ്കോർ പരിഗണിക്കുന്നുണ്ട്. 50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയായവർക്ക് അപേക്ഷിക്കാം. നിയമാനുസൃത സംവരണമുണ്ട്. Reading Comprehension, English Grammar & Usage, Analysis of Business Situation, Quantitative Ability and Data Sufficiency എന്നിവയാണു വിഷയങ്ങൾ.  100 മാർക്കിലാണു പരീക്ഷ. അണ്ണാ യൂണിവേഴ്സിറ്റിയാണു ഇപ്പോൾ ഇത് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് www.annauniv.edu/tancet2014/ സന്ദർശിക്കുക.

സിംബിയോസിസ് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SNAPTEST)

സിംബിയോസിസ് ഇൻറ്റർനാഷണൽ യൂണിവേഴ്സിറ്റി അവരുടെ എം ബി എ പ്രോഗ്രാമിനായി നടത്തുന്ന എൻട്രൻസ് ആണു സ്നാപ്ടെസ്റ്റ്.  യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 13 സ്ഥാപനങ്ങളിലേക്കാണു പ്രവേശനം. 2 മണിക്കൂറാണു പ്രവേശന പരീക്ഷയുടെ സമയം. General English, Reading Comprehension, Verbal Reasoning, Verbal Ability (40 മാർക്ക്), Quantitative, Data Interpretation & Data Sufficiency (40 മാർക്ക്), General Awareness: General Knowledge, Current Affairs, Business Scenario (40 മാർക്ക്), Analytical & Logical Reasoning (60 മാർക്ക്) എന്നിങ്ങനെയാണു സിലബസ്. ആകെ 180 മാർക്ക്. ഒബ്ജക്ടീവ് ടെപ്പ് ടെസ്റ്റ് ആണു. ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യാം. കേരളത്തിൽ കൊച്ചിയിലാണു പരീക്ഷാ കേന്ദ്രം.  50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയായവർക്ക് അപേക്ഷിക്കാം. നിയമാനുസൃത സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://snaptest.org/

കർണാടക് പോസ്റ്റ് ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് (PGCET)

കർണാടകയിലെ കോളേജുകളിലെ എം ബി എ അഡിമിഷനായി നടത്തുന്ന ടെസ്റ്റാണു PGCET.  കർണാടക എക്സാമിനേഷൻ അട്ടോറിറ്റിക് വേണ്ടി ഓൺ ലൈൻ ആയി അപേക്ഷിക്കാം. റാണി ചിന്മയ യൂണിവേഴ്സിറ്റിയാണു ഇപ്പോൾ ഇത് നടത്തുന്നത്. 50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയായവർക്ക് അപേക്ഷിക്കാം. നിയമാനുസൃത സംവരണമുണ്ട്. 2 മണിക്കൂറാണു പരീക്ഷാ സമയ. 100 മാർക്കിൻറ്റെ 75 ചോദ്യങ്ങളുണ്ടാവും. വിശദ വിവരങ്ങൾക്ക് http://kea.kar.nic.in/ സന്ദർശിക്കുക

AIMS ടെസ്റ്റ് ഫോർ മാനേജ്മെൻറ്റ് അഡ്മിഷൻസ് (ATMA)

അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്മെൻറ്റ് സ്കൂൾസ് പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെൻറ്റ് പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയാണു ATMA. 2000 ലാണു ആദ്യത്തെ ടെസ്റ്റ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.atmaaims.com/ സന്ദർശിക്കുക.

ബിരുദ സിലബസിൽ നിന്നും വ്യത്യസ്തമായതിനാൽ തന്നെ നല്ല തയ്യാറെടുപ്പ് വേണ്ടി വരും എല്ലാ പരീക്ഷകൾക്കും.  ഡിഗ്രി പഠനത്തോടൊപ്പം പരിശീലനം നടത്തുന്നത് ഉത്തമമായിരിക്കും.