കരിയറിൽ അതിൻറ്റെ ഉന്നത തലത്തിലേക്കെത്തുവാൻ
പ്രാപ്തരാക്കുന്ന കോഴ്സുകളാണു മാനേജ്മെൻറ്റ് കോഴ്സുകൾ. ഇന്ന് ഡിഗ്രി തലത്തിൽ തന്നെ
നിരവധി മാനേജ്മെൻറ്റ് കോഴ്സുകളുണ്ടെങ്കിലും പി ജി കോഴ്സുകളായ എം ബി എ അല്ലെങ്കിൽ പോസ്റ്റ്
ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ്റ് (PGDIM) എന്നിവക്കാണു തൊഴിൽ വിപണിയിൽ ഏറെ ഡിമാൻറ്റുള്ളത്. ഇന്ന് ഇന്ത്യയിൽ വിവിധ സ്ഥാപനങ്ങളുടെ എം ബി എ കോഴ്സുകൾ
നിലവിലുണ്ട്. അതു കൊണ്ട് തന്നെ വ്യത്യസ്തമായ
പ്രവേശന പരീക്ഷകളുമുണ്ട്. മാനേമെൻറ് പി ജി
പ്രവേശന പരീക്ഷകൾക്കുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും ബിരുദമാണു. സാധാരണയായി പ്രവേശന പരീക്ഷകൾക്ക് പുറമേ ഗ്രൂപ്പ്
ഡിസ്കഷൻ ഇൻറ്റർവ്യൂ എന്നീ കടമ്പകളും കടക്കേണ്ടതുണ്ട് പ്രവേശനത്തിനു. വ്യത്യസ്തമായ പ്രവേശന
പരീക്ഷകളുണ്ടെന്നതിനാൽ തന്നെ ഏത് തിരഞ്ഞെടുക്കണമെന്നതിൽ വ്യക്തമായ അവബോധം ആവശ്യമാണു.
ആയതിനാൽ വിവിധങ്ങളായ പ്രവേശന പരീക്ഷകളെപ്പറ്റിയാവട്ടെ ഈ ലേഖനം.
കോമൺ
അഡ്മിഷൻ ടെസ്റ്റ് (CAT)
മാനേജ്മെൻറ്റ് പഠന സ്ഥാപനങ്ങളിൽ ലോകോത്തര
നിലവാരം പുലർത്തുന്നവയാണു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റുകൾ (IIM). IIM
അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയാണു കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT). രാജ്യത്തെ 13 IIM കളെ കൂടാതെ 120 ഓളം മുൻനിര ബിസിനസ്സ്
സ്കൂളുകളിൽ CAT സ്കോർ കൂടി പരിഗണിച്ചാണു പ്രവേശനം. CAT സ്കോർ പരിഗണിക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ
ഉയർന്ന നിലവാരം പുലർത്തുന്നവയായി കണക്കാക്കാവുന്നതാണു. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും
പരീക്ഷ എഴുതാവുന്നതാണു. ഓരോ വർഷവും ഏതെങ്കിലുമൊരു ഐ ഐ മ്മിനാണു പരീക്ഷാ നടത്തിപ്പിൻറ്റെ
ചുമതല. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് ഡാറ്റാ ഇൻറ്റർപ്രെട്ടേഷൻ, ലോജിക്കൽ
ആൻഡ് അനലിറ്റിക്കൽ റീസണിങ്ങ്, ഇംഗ്ലീഷ്, ആഗോള ബിസിൻസ്, സാമ്പത്തിക വിഷയങ്ങളിലധിഷ്ടിതമായ
പൊതു വിജ്ഞാനം എന്നിവയാണു വിഷയങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് https://iimcat.ac.in
സേവ്യർ
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (XAT)
നിലവാരത്തിൽ ഐ ഐ എം മുകളോട് കിട പിടിക്കുന്ന
സ്ഥാപനമാണു ജാം ഷെഡ് പൂരിലെ സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് (XLRI). ആദ്യത്തെ പത്ത് റാങ്കിനുള്ളിൽ എന്നും വരുന്ന സ്ഥാപനം.
XLRI നടത്തുന്ന ഈ ടെസ്റ്റിൽ നിന്നും മറ്റു നാൽപ്പതോളം സ്ഥാപനങ്ങൾ അഡ്മിഷൻ നടത്തുന്നു.
ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ് ആൻഡ് ലോജിക്കൽ റീസണിങ്ങ്, ഡിസിഷൻ മേക്കിങ്ങ്,
ജനറൽ നോളഡ്ജ് ആൻഡ് എസ്സേ എന്നിവയാണു വിഷയങ്ങൾ. പേപ്പർ ബേസഡ് പരീക്ഷയായിരിക്കും. കൂടുതൽ
വിവരങ്ങൾക്ക് www.xatonline.net.in/ സന്ദർശിക്കുക.
കോമൺ
മാനേജ്മെൻറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT)
2012 മുതൽ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ
എഡ്യുക്കേഷൻ (AICTE) അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയാണിത്. AICTE അംഗീകാരത്തോടെ
മാനേജ്മെൻറ്റ് കോഴ്സ് നടത്തുന്ന എല്ലാ സ്ഥാപനങ്ങളും CMAT സ്കോർ പരിഗണിക്കുവാൻ ബാധ്യസ്ഥരാണെങ്കിലും
CAT നിർബന്ധമാക്കിയ എല്ലാ സ്ഥാപനങ്ങളും ഈ നില തുടരുകയും ചെയ്യുന്നുണ്ട്. ബിരുദ പരീക്ഷ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ
ആർക്കും CMAT എഴുതാം. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാവുന്നതാണു. മികച്ച സ്ഥാപനങ്ങളിലെ എക്സിക്യുട്ടീവ് മാനേജ്മെൻറ്റ്
പ്രോഗ്രാമുകൾക്കും CMAT പരിഗണിക്കും. അഞ്ച് വർഷത്തെ സൂപ്പർവൈസറി തസ്തികയിലിരുന്നവർക്കാണു
എക്സിക്യുട്ടീവ് എം ബി എ യ്ക്ക് ചേരാവുന്നത്.
CMAT പരീക്ഷ ആകെ 400 മാർക്കിലാണു. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് ഡാറ്റാ
ഇൻറ്റർപ്രെട്ടേഷൻ, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റീസണിങ്ങ്, ലാംഗ്വേജ് കോബ്രിഹെൻഷൻ, ജനറൽ
അവയർനെസ് എന്നിവയാണു വിഷയങ്ങൾ. 25 ചോദ്യങ്ങൾ ഓരോ വിഭാഗത്തിലുമുണ്ട്. നെഗറ്റീവ് മാർക്കുണ്ടാവും.
3 മണിക്കൂറാണു പരീക്ഷ സമയം. ഒരു വർഷം 2 ടെസ്റ്റുകളെഴുതാം. ഉയർന്ന സ്കോറാണു പരിഗണിക്കുക.
വിശദ വിവരങ്ങൾക്ക് www.aicte-cmat.in/
മാനേജ്മെൻറ്റ്
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (MAT)
ഓൾ ഇന്ത്യ മാനേജ്മെൻറ്റ് അസ്സൊസിയേഷൻ
(AIMA) 1988 മുതൽ നടത്തുന്ന ഈ പരീക്ഷയിൽ നിന്നും 600 നു മുകളിൽ സ്ഥാപനങ്ങൾ പ്രവേശനം
നടത്തുന്നുണ്ട്. ബിരുദദാരികൾക്കോ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കോ അപേക്ഷിക്കാവുന്നതാണു.
ഓൺ ലൈനായോ ഓഫ് ലൈനായോ പരീക്ഷയെഴുതാം. രണ്ടര മണിക്കൂറാണു പരീക്ഷാ സമയം. വെർബൽ എബിലിറ്റി,
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇൻറ്റർപ്രെട്ടേഷൻ ആൻഡ് ഡാറ്റാ സഫിഷ്യൻസി,
റീസണിങ്ങ് എബിലിറ്റി, ജനറൽ അവയർനെസ്സ് എന്നിവയാണു വിഷയങ്ങൾ. കൂടുതൽ അറിയുവാൻ www.aima.in/
ഗ്രാജ്വേറ്റ്
മാനേജ്മെൻറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GMAT)
അന്തർദേശീയ തലത്തിൽ 1500 സർവ കലാശാലകൾ
അംഗീകരിച്ച മാനേജ്മെൻറ്റ് പ്രവേശന പരീക്ഷയാണിത്. 83 രാജ്യങ്ങളിൽ ഈ മികച്ച പ്രവേശന പരീക്ഷക്ക്
അംഗീകാരമുണ്ട്. TAPMI പോലുള്ള ഇന്ത്യയിലെ പല ഇൻസ്റ്റിറ്റ്യൂട്ടുകളും തങ്ങളുടെ പ്രോഗ്രാമുകൾക്ക്
GMAT സ്കോർ പരിഗണിക്കാറുണ്ട്. ജിമാറ്റിനും 4 പാർട്ടുണ്ട്. ക്വാണ്ടിറ്റേറ്റീവ്
സെക്ഷൻ, ഇൻറ്റഗ്രേറ്റഡ് റീസണിങ്ങ്, വെർബൽ സെക്ഷൻ, അനലറ്റിക്കൽ റൈറ്റിങ്ങ് അസ്സസ്മെൻറ്റ്
എന്നിവയാണവ. മൂന്നര മണിക്കൂറാണു പരീക്ഷാ സമയം. വിശദ വിവരങ്ങൾക്ക് www.mba.com/ സന്ദർശിക്കുക.
തമിഴ്നാട്
കോമൺ എൻട്രൻസ് ടെസ്റ്റ് (TANCET)
തമിഴ് നാട്ടിലെ പല യൂണിവേഴ്സിറ്റികളും ചില സ്വാശ്രയ സ്ഥാപനങ്ങളും
ഈ സ്കോർ പരിഗണിക്കുന്നുണ്ട്. 50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയായവർക്ക് അപേക്ഷിക്കാം.
നിയമാനുസൃത സംവരണമുണ്ട്. Reading
Comprehension, English Grammar & Usage, Analysis of Business Situation,
Quantitative Ability and Data Sufficiency എന്നിവയാണു വിഷയങ്ങൾ. 100 മാർക്കിലാണു പരീക്ഷ. അണ്ണാ യൂണിവേഴ്സിറ്റിയാണു
ഇപ്പോൾ ഇത് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് www.annauniv.edu/tancet2014/ സന്ദർശിക്കുക.
സിംബിയോസിസ് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SNAPTEST)
സിംബിയോസിസ് ഇൻറ്റർനാഷണൽ യൂണിവേഴ്സിറ്റി
അവരുടെ എം ബി എ പ്രോഗ്രാമിനായി നടത്തുന്ന എൻട്രൻസ് ആണു സ്നാപ്ടെസ്റ്റ്. യൂണിവേഴ്സിറ്റിയുടെ
കീഴിലുള്ള 13 സ്ഥാപനങ്ങളിലേക്കാണു പ്രവേശനം. 2 മണിക്കൂറാണു പ്രവേശന പരീക്ഷയുടെ സമയം.
General
English, Reading Comprehension, Verbal Reasoning, Verbal Ability (40 മാർക്ക്), Quantitative,
Data Interpretation & Data Sufficiency (40 മാർക്ക്), General Awareness: General Knowledge, Current
Affairs, Business Scenario (40 മാർക്ക്), Analytical
& Logical Reasoning
(60 മാർക്ക്) എന്നിങ്ങനെയാണു സിലബസ്. ആകെ
180 മാർക്ക്. ഒബ്ജക്ടീവ് ടെപ്പ് ടെസ്റ്റ് ആണു. ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യാം.
കേരളത്തിൽ കൊച്ചിയിലാണു പരീക്ഷാ കേന്ദ്രം. 50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയായവർക്ക്
അപേക്ഷിക്കാം. നിയമാനുസൃത സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://snaptest.org/
കർണാടക്
പോസ്റ്റ് ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് (PGCET)
കർണാടകയിലെ കോളേജുകളിലെ എം ബി എ അഡിമിഷനായി
നടത്തുന്ന ടെസ്റ്റാണു PGCET. കർണാടക എക്സാമിനേഷൻ
അട്ടോറിറ്റിക് വേണ്ടി ഓൺ ലൈൻ ആയി അപേക്ഷിക്കാം. റാണി ചിന്മയ യൂണിവേഴ്സിറ്റിയാണു ഇപ്പോൾ
ഇത് നടത്തുന്നത്. 50 ശതമാനം മാർക്കോടെ ഡിഗ്രി പൂർത്തിയായവർക്ക് അപേക്ഷിക്കാം. നിയമാനുസൃത
സംവരണമുണ്ട്. 2 മണിക്കൂറാണു പരീക്ഷാ സമയ. 100 മാർക്കിൻറ്റെ 75 ചോദ്യങ്ങളുണ്ടാവും. വിശദ
വിവരങ്ങൾക്ക് http://kea.kar.nic.in/ സന്ദർശിക്കുക
AIMS
ടെസ്റ്റ് ഫോർ മാനേജ്മെൻറ്റ് അഡ്മിഷൻസ് (ATMA)
അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്മെൻറ്റ്
സ്കൂൾസ് പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെൻറ്റ് പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയാണു
ATMA. 2000 ലാണു ആദ്യത്തെ ടെസ്റ്റ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.atmaaims.com/ സന്ദർശിക്കുക.
ബിരുദ സിലബസിൽ നിന്നും വ്യത്യസ്തമായതിനാൽ
തന്നെ നല്ല തയ്യാറെടുപ്പ് വേണ്ടി വരും എല്ലാ പരീക്ഷകൾക്കും. ഡിഗ്രി പഠനത്തോടൊപ്പം പരിശീലനം നടത്തുന്നത് ഉത്തമമായിരിക്കും.
No comments:
Post a Comment