ആധുനിക കാലഘട്ടത്തിൽ മനുഷ്യനു അവശ്യ
വസ്തുവായി മാറിയിട്ടുണ്ട് മരുന്നുകൾ. മാറിയ ജീവിത ശൈലി ഇതിനു ആക്കം കൂട്ടിയിട്ടുണ്ട്. എന്നാൽ ഏറെ തട്ടിപ്പുകൾ നടക്കുന്ന ഒരു രംഗമായി മാറിയിട്ടുണ്ട്
ഇവിടം. മാത്രവുമല്ല ജീവൻ രക്ഷാ മരുന്നുകളുടെ
വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യം നില നിൽക്കുന്നു. അവശ്യ മരുന്നുകൾ തദ്ദേശീയമായി
ഉൽപ്പാദിപ്പിക്കുന്ന രീതിയിലേക്ക് നാം മാറിയെങ്കിലേ ഇനിയുള്ള കാലഘട്ടത്തിൽ ഇതിനു കടിഞ്ഞാണിടുവാൻ
കഴിയുകയുള്ളു.
ഇവിടെയാണു കേന്ദ്ര സർക്കാരിൻറ്റെ
കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പിൻറ്റെ
തണലിൽ ഒരു സ്വയം ഭരണ സ്ഥാപനമായി ആരംഭിച്ച ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാരമസ്യൂട്ടിക്കൽ
എഡ്യുക്കേഷൻ ആൻഡ് റിസേർച്ച്’ (NATIONAL INSTITUTE OF PHARMASEUTICAL EDUCATION
AND RESEARCH) എന്ന സ്ഥാപനത്തിൻറ്റെ പ്രസക്തി. 1998 ൽ പാർലമെൻറ്റ്
അംഗീകരിച്ച നിയമം വഴി ‘ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി’ (CENTRE OF
NATIONAL EXCELLENCE) ഇത് മാറി. ഇന്ത്യക്ക് മാത്രമല്ല ദക്ഷിണ – ദക്ഷിണ
പൂർവ ഏഷ്യൻ രാജ്യങ്ങൾക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇത് സേവനം പ്രദാനം ചെയ്യുന്നു.
രാഷ്ട്രപതിയാണു ഇതിൻറ്റെ വിസിറ്റർ, അഥവാ പരമാധികാരി.
ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ
അകലെ പഞ്ചാബിലെ മൊഹാലിയിലാണു ആരംഭിച്ചത്. ഇന്നിപ്പോൾ അഹമ്മദാബാദ്, ഹാജിപ്പൂർ, ഹൈദരാബാദ്,
കൊൽക്കത്ത, ഗുവാഹത്തി, റായ്ബെറേലി എന്നിവിടങ്ങളിലും ശാഖകളുണ്ട്. അഹമ്മദാബാദിൽ ബി വി പട്ടേൽ ഫാരമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ
ആൻഡ് റിസേർച്ചും, ഹാജിപ്പൂരിൽ രാജേന്ദ്ര മെമ്മോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കൽ സയൻസും, ഹൈദരാബാദിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയും കൊൽക്കത്തയിൽ
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയും താൽക്കാലിക വേദി നൽകുന്നു. ഗുവാഹത്തിയിൽ മെഡിക്കൽ കോളേജും റായ്ബെറേലിയിൽ സെൻട്രൽ
ഡ്രഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണു സൗകര്യം നൽകിയിട്ടുള്ളത്. സ്വന്തം കാമ്പസുകൾ
തയ്യാറായി വരുന്നു. ഔഷധ മേഖലയിലെ നായക സ്ഥാനങ്ങളിലേക്ക്
ഗവേഷകരേയും ഉൽപ്പാദന വിദഗ്ദരേയും അധ്യാപകരേയും എത്തിക്കുകയാണു ലക്ഷ്യം. ലോകത്തിലെ മറ്റ് ഔഷധ ഗവേഷണ സ്ഥാപനങ്ങളുമായും ഇന്ത്യയിലെ
ഔഷധ വ്യവസായികളുമായും നല്ല സമ്പർക്കമുണ്ട്.
ഔഷധ ദുരുപയോഗം നിരീക്ഷിക്കാനുള്ള സ്ഥാപനവും ഇത് തന്നെ.
ഡിപ്പാർട്ട്മെൻറ്റുകൾ
10 ഡിപ്പാർട്ട്മെൻറ്റുകളുണ്ട്. ബയോടെക്നോളജി,
മെഡിസിനൽ കെമിസ്ട്രി, നാച്ച്വറൽ പ്രോഡക്ട്സ്, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമസ്യൂട്ടിക്കൽ
മാനേജ്മെൻറ്റ്, ഫാർമസ്യൂട്ടിക്കൽ ടെക്നോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോളജി & ടോക്സിക്കോളജി,
ഫാർമസി പ്രാക്ടീസ്, ഫാർമകോ ഇൻഫോർമാറ്റിക്സ് എന്നിങ്ങനെയാണു ഡിപ്പാർട്ട്മെൻറ്റുകൾ. ഇതിൽ
ഫാർമസ്യൂട്ടിക്കൽ ടെക്നോളജി പ്രോസസ് കെമിസ്ട്രി, ഫോർമുലേഷൻസ്, ബയോടെക്നോളജി എന്നീ 3 ഉപ വകുപ്പുകളായിട്ട്
പ്രവർത്തിക്കുന്നു.
പ്രോഗ്രാമുകളും
യോഗ്യതയും
പി എച്ച് ഡി, എം ബി എ, മാസ്റ്റേഴ്സ്
എന്നിങ്ങനെയാണു പ്രോഗ്രാമുകൾ. MS
(Pharma), M.Pharm, M.Tech (Pharma) എന്നിവയാണു
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ. യോഗ്യതാ പരീക്ഷക്ക് 60 ശതമാനം
മാർക്ക് വേണം.
M S (Pharma)
Specializations
|
Basic Qualification
|
Centers
|
1. Biotechnology
|
B.Pharm.; M.Sc. (Biological Sciences)
|
Guwhati; Hajipur; Mohali
|
2. Medicinal
Chemistry
|
B.Pharm.; M.Sc.(Organic Chemistry)
|
Ahmedabad; Hyderabad; Kolkata; Rae Barelli; Mohali
|
3.
Medical Devices
|
B.Pharm
|
Ahmedabad; Kolkata; Mohali
|
4.
Natural Products
|
B.Pharm.; M.Sc.(Organic Chemistry)
|
Ahmedabad; Kolkata; Mohali
|
5.
Pharmaceutical Analysis
|
B.Pharm, M.Sc.(Organic/Analytical Chemistry)
|
Ahmedabad; Hyderabad; Mohali
|
6.
Pharmaceutics
|
B.Pharm.
|
Ahmedabad; Hyderabad; Rae Barelli; Mohali
|
7.
Pharmacology and Toxicology
|
B.Pharm.; B.V.Sc.; M.B.B.S.
|
Ahmedabad; Guwahati; Hyderabad; Rae Barelli; Mohali
|
8. Traditional
Medicine
|
B.Pharm; B.A.M.S.; M.Sc. (Botany)
|
Mohali
|
9.Regulatory
Toxicology
|
B. Pharm.; B.V.Sc.; M.Sc.(Pharmacology/
Toxicology/LifeSciences/Biochemistry/
Medical Biotechnology/Zoology); M.B.B.S
|
Hyderabad; Mohali
|
10.
Pharmacoinformatics
|
B. Pharm M.Sc.(Organic/Physical/Pharmaceutical
Chemistry); M.Sc./B.Tech. (Bioinformatics);
M.Sc. (Biochemistry/Biotechnology/Molecular
Biology/Microbiology)
|
Hajipur; Kolkata; Mohali
|
M.Pharm
Specializations
|
Basic Qualification
|
Centers
|
1. Clinical Research
|
B. Pharm
|
Mohali
|
2. Pharmaceutical Technology
|
B. Pharm
|
Mohali
|
3. Pharmacy Practice:
|
B. Pharm
|
Guwahati; Hajipur; Mohali
|
M.Tech (Pharma)
Specializations
|
Basic Qualification
|
Centers
|
1. Pharmaceutical Technology (Process Chemistry)
|
B.Pharm.; M.Sc. (Organic Chemistry); B.Tech.
(Chemical Engineering) or equivalent
|
Hyderabad; Mohali
|
2. Pharmaceutical Technology (Biotechnology)
|
B.Pharm./M.Sc. (Life Sciences)
|
Mohali
|
M.B.A (Pharm)
|
Basic Qualification
|
Centers
|
Pharmaceutical Management
|
B.Tech (Chemical Engg. or equivalent); M.Sc.
(Chemical/Life Sciences)
|
Hyderabad; Mohali
|
കൂടാതെ ഫാർമസിയുടെ വിവിധ വിഭാഗങ്ങളിൽ
സ്പെഷ്യലൈസ് ചെയ്ത് പി എച്ച് ഡി എടുക്കുവാനും സൗകര്യമുണ്ട്. സാധുവായ NET/GATE സ്കോർ ആവശ്യമാണു.
മാർച്ചിലാണു സാധാരണ പ്രവേശന വിജ്ഞാപനം
വരാറുള്ളത്. ഏപ്രിൽ അവസാന വാരം വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുണ്ട്. NIPER Joint Entrance Exam എന്നാണു
പരീക്ഷയുടെ പേരു. ജൂൺ മൂന്നാം വാരത്തിലാണു
പരീക്ഷ. ജൂലൈയിൽ കൗൺസിലിങ്ങ് നടത്തി അവസാന വാരത്തിൽ ക്ലാസ് ആരംഭിക്കും. തിരുവനന്തപുരം ഒരു പരീക്ഷാ കേന്ദ്രമാണു. പിന്നോക്ക
വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത സംവരണമുണ്ട്.
പാഠ്യ പദ്ധതി വർഷം തോറും നവീകരിക്കുന്നയിവിടെ
കാമ്പസ് റിക്രൂട്ട്മെൻറ്റിനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും സ്ഥാപനങ്ങൾ വരാറുണ്ട്.
ഇതിനിടെ ഒട്ടേറെ പേറ്റൻറ്റുകൾ നേടിക്കഴിഞ്ഞ NIPER
ഫാർമസിയിൽ നല്ലയൊരു കരിയർ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന
ഏറ്റവും നല്ല സ്ഥാപനങ്ങളിലൊന്നാണു. കൂടുതൽ വിവരങ്ങൾക്ക് http://www.niper.ac.in/ സന്ദർശിക്കുക.
No comments:
Post a Comment