ഗവേഷണം
കരിയറാക്കുവാനാഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്ന നല്ലയൊരു മേഖലയാണ്
ന്യൂക്ലിയാർ എഞ്ചിനിയറിങ്ങ് എന്നത്. ന്യൂക്ലിയർ ഫിസിക്സിന്‍റെ ആപ്ലിക്കേഷനുകള്‍
ഉള്‍പ്പെടുന്ന എഞ്ചിനിയറിങ്ങ് ശാഖയാണ് ന്യൂക്ലിയർ എഞ്ചിനിയറിങ്ങ് എന്ന് പറയാം.
പഠന
വിഷയങ്ങള്‍
ആണവ
റിയാക്ചറുകളുടെ രൂപകല്‍പ്പന, നിർമ്മാണം തുടങ്ങിയവയെല്ലാം പാഠ്യ വിഷയങ്ങളാണ്.
ന്യൂക്ലിയർ പവർ പ്ലാന്‍റുകള്‍ മുതല്‍ ആണവായുധങ്ങള്‍ വരെ പഠിക്കുവാന്‍ കഴിയും.
സാധ്യതകള്‍
ആണവോർജ്ജ ഉല്‍പ്പാദനവുമായും
ആണവ സുരക്ഷയുമായും ബന്ധപ്പെട്ട് നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇവരെ
നിയമിക്കാറുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍റെ ലോകവും ഇവരെ സംബന്ധിച്ച് വിശാലമാണ്.
റേഡിയോ ആക്ടീവ് പദാർത്ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാ രീതിയായ ന്യൂക്ലിയർ
മെഡിസിന്‍റെ മേഖലകളിലും സാധ്യതകളുണ്ട്.
എവിടെ
പഠിക്കാം
ഇന്ത്യയിലെ ഏതാനും
സർവ്വകലാശാലകളില്‍ ഈ കോഴ്സ് പഠിക്കുവാന്‍ കഴിയും. പ്രധാനപ്പെട്ട സ്ഥാപനങ്ങളിതാ.
v ഹോമി ഭാമ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുംബൈ (എം എസ് സി
എന്‍ജിനിയറിങ്ങ്, എം ടെക്, പി എച്ച് ഡി) (http://www.hbni.ac.in/)
v മോഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്,
രാജസ്ഥാന്‍ (ബി ടെക്, എം ടെക്) (http://www.modyuniversity.ac.in/set/nuclear-science-and-technology/)
v അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഉത്തർപ്രദേശ് (ബി ടെക്, എം ടെക്, പി എച്ച് ഡി) (http://www.amity.edu/ainst/)
അമേരിക്കയിലെ മസാച്വസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജിയിലും (http://catalog.mit.edu) ഈ വിഷയത്തില്‍ ഡിഗ്രി, പി ജി കോഴ്സുകളുണ്ട്.
No comments:
Post a Comment