Friday, 16 February 2018

NUALS – കേരളത്തിന്‍റെ ദേശീയ നിയമ പഠന ശാല


നിയമ പഠനത്തിന് നിരവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നയൊരു സ്ഥാപനം കേരളത്തിലുമുണ്ട്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സഡ് ലീഗല്‍ സ്റ്റഡീസ് (NUALS).

കോഴ്സുകള്‍

ബി എ എല്‍ എല്‍  ബി (ഓണേഴ്സ്), എല്‍ എല്‍ എം, പി ജി ഡിപ്ലോമ കോഴ്സുകള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, പി എച്ച് ഡി എന്നിവയാണിവിടെയുള്ളത്.

ബി എ എല്‍ എള്‍ ബി (ഓണേഴ്സ്)

5 വര്‍ഷത്തെ കോഴ്സാണ്. ദേശീയ മത്സരപ്പരീക്ഷയായ ക്ലാറ്റ് വഴിയാണ് പ്രവേശനം. ഹയര്‍ സെക്കന്‍ററിയാണ് യോഗ്യത വേണ്ടത്. 60 സീറ്റാണുള്ളത്. 31 സീറ്റ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് ബാക്കിയുള്ളവ കേരള സര്‍ക്കാര്‍ നിയമ പ്രകാരവും നികത്തും. ക്ലാറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.clat.ac.in/ നോക്കുക.

എല്‍ എല്‍ എം

ഒരു വര്‍ഷമാണ് ഈ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിന്‍റെ കാലാവധി. International Trade Law, Constitutional and Administrative Law എന്നിവയിലേതിലെങ്കിലും സ്പെഷ്യലൈസ് ചെയ്യാം. നിയമ ബിരുദമാണ് യോഗ്യത. ക്ലാറ്റ് വഴിയായിരിക്കും പ്രവേശനം. 40 സീറ്റാണുള്ളത്.

പി ജി ഡിപ്ലോമ കോഴ്സുകള്‍

Post Graduate Diploma in Medical Law and Ethics, Post Graduate Diploma in Cyber Law, എന്നിവയാണ് പി ജി ഡിപ്ലോമ കോഴ്സുകള്‍. ഒരു വര്‍ഷത്തെ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത. Medical Law and Ethics ന് നിയമ, വൈദ്യ ബിരുദക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. Cyber Law ക്ക് നിയമ ബിരുദക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. 50 സീറ്റ് വീതമുണ്ട്.

പി എച്ച് ഡി

പി ജി യുള്ളവര്‍ക്ക് പി എച്ച് ഡിക്ക് ചേരാം. ഇവര്‍ Departmental Admission Test (DAT) പാസാവണം. UGC-NET യോഗ്യതയുള്ളവര്‍ DAT പാസാവേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nuals.ac.in സന്ദര്‍ശിക്കുക.

വിലാസം

The National University of Advanced Legal Studies (NUALS)
H.M.T. Colony P.O
Kalamassery,683 503
Kerala State, India.

No comments:

Post a Comment