ഇക്കാലഘട്ടത്തില്‍
നാം വിദ്യാഭ്യാസത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുമ്പോള്‍ സ്പെഷ്യലൈസേഷനുകളെപ്പറ്റി
ചിന്തിക്കുന്നത് ഏറെ നന്നായിരിക്കും. കാരണം കൂടുതല്‍ സ്പെഷ്യലൈസേഷനുകളും
സ്കില്ലുമുണ്ടുവെങ്കില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഏറെ മുന്‍പന്തിയിലെത്തുവാന്‍
കഴിയുമെന്നതില്‍ തര്‍ക്കമില്ല. പല രംഗത്തും ഇത്തരം മൈക്രോ സ്പെഷ്യലൈസഡ്
കോഴ്സുകളുണ്ട്. ഇതില്‍
പ്രധാനപ്പെട്ടയൊന്നാണ് കെമോ ഇന്‍ഫര്‍മാറ്റിക്സ് എന്നത്. കെമിന്‍ ഫോര്‍മാറ്റിക്സ്
എന്നും ഇതറിയപ്പെടുന്നു. ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോ കെമിക്കല്‍
എന്നിവയുടെയെല്ലാം സങ്കരമാണ് ഈ കോഴസ്. കെമിസ്ട്രിയിലെ പരിജ്ഞാനവും കമ്പ്യൂട്ടര്‍
ടെക്നോളജിയിലെ വൈദഗ്ദ്യവും ഒത്തിണങ്ങിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്സിന്‍റെ
ലക്ഷ്യം.
എവിടെ
പഠിക്കാം
ഭോപാലിലെ
ഭോജ് യൂണിവേഴ്സിറ്റിയില്‍ ഈ കോഴ്സുണ്ട്. പി ജി ഡിപ്ലോമ കോഴ്സാണിത്. ബയോളജി,
മാത്തമാറ്റിക്, ഫാര്‍മസി, ബയോടെക്നോളജി, ബയോ സയന്‍സ്, കെമിക്കല്‍ എഞ്ചിനിയറിങ്ങ്
എന്നീ വിഷയങ്ങളിലെ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍
മോഡിലാണ് കോഴ്സ്. ഒരു വര്‍ഷമാണ് കാലാവധി.
കെമോ
ഇന്‍ഫര്‍മാറ്റിക്സിന്‍റെ അടിസ്ഥാന തത്വങ്ങള്‍ മുതല്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ്,
ഡേറ്റാ സീക്വന്‍സ് വരെ സിലബസില്‍ പെടുന്നു. വിശദ വിവരങ്ങള്‍ക്ക് http://www.bhojvirtualuniversity.com
സന്ദര്‍ശിക്കുക.
No comments:
Post a Comment