ഇത്
മൈക്രോ സ്പെഷ്യലൈസേഷനുകളുടെ കാലം. അത് കൊണ്ട് തന്നെ വിവിധ കമ്പനികള്‍
ആവശ്യപ്പെടുന്നത് വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ദരെയാണ്. അതു കൊണ്ട് തന്നെ ഓരോ
മേഖലകളിലും സ്പെഷ്യലിസ്റ്റുകളുടെ എണ്ണം ആവശ്യമായി വരികയാണ്. ഇത് നമ്മള്‍ ഇതിന്
മുന്‍പ് കേട്ടിട്ട് പോലുമില്ലാത്ത വിവിധ കോഴ്സുകളിലേക്ക് എത്തിക്കുകയുണ്ടായി, ഇത്
പോലുള്ള ഒരു സ്പെഷ്യലൈസഡ് പ്രൊഫഷനാണ് പെയിന്‍റ് ടെക്നോളജി എന്നത്.
വിവിധ
തരത്തിലുള്ള പെയിന്‍റുകള്‍, അവയുടെ ഘടകങ്ങള്‍, രാസ ഭൌതീക സ്വഭാവം, പ്രധാന അസംസ്കൃത വസ്തുക്കള്‍, ക്വാളിറ്റി കണ്ട്രോള്‍,
വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള പെയിന്‍റുകള്‍ ഏതൊക്കെ
തുടങ്ങിയവയെയൊക്കെക്കുറിച്ചെല്ലാമുള്ള വിശദമായ പഠന ശാഖയാണ് പെയിന്‍റ് ടെക്നോളജി
എന്നത്.
കോഴ്സുകള്‍
അപൂര്‍വ്വമായിട്ടാണെങ്കിലും
ഇതിന് പഠനാവസരമുണ്ട്. ഡിപ്ലോമ, ബി ടെക്, എം ടെക്, പി ജി ഡിപ്ലോമ കോഴ്സുകളാണുള്ളത്.
സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഡിപ്ലോമ, ബി ടെക് കോഴ്സുകള്‍ക്ക്
ചേരാം. കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി ടെക് കഴിഞ്ഞവര്‍ക്കോ കെമിസ്ട്രിയില്‍ എം
എസ് സി കഴിഞ്ഞവര്‍ക്കോ എം ടെക്, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് ചേരാം.
എവിടെ
പഠിക്കാം
1.
Institute of Chemical Technology, Mumbai (http://www.ictmumbai.edu.in) – B.Tech and M. Tech in Oils, Oleochemicals and
Surfactants Technology
2.
Garware
Institute of Career Education and Development. Mumbai (http://gicededu.co.in) – Degree in Paint
Technology
PG Diploma in Paint & Coating Application
Diploma Program in Paint & Coating Application
Advance Program in Paint & Coating Technology
Industry Program in Paint Manufacturing
Industry Program in Coating Inspection & Quality Control
Industry Program in Automotive Paints & Coatings (IAPC)
4. Harcourt
Butler Technical University, Kanpur, UP (http://hbtu.ac.in)
– B. Tech in Paint Technology
5. Laxminarayan Institute Of Technology, Nagpurn (http://litnagpur.in/) – B.Tech Surface Coating
Technology, M.Tech Paint Technology
6.
Industrial
Research Laboratory, Pagladanda, Kolkata - Course in Paint & Varnish Technology
7.
Govt. Polytechnic, Gorakhpur, UP (http://www.gpgorakhpur.org.in) –
Diploma in Paint Technology
8.
Sanjay Gandhi Polytechnic, Jagadishpur, UP (http://sgpolytechnic.com) - Diploma in
Paint Technology
തൊഴില്‍ സാധ്യത
പ്രധാനമായും പെയിന്‍റ് കമ്പനികളിലാണ് അവസരങ്ങള്‍.
Asian Paints India Limited, Shalimar Paints, Berger Paints
India Limited, Nerolac Paints Limited, Jenson and Nicholson തുടങ്ങിയവ പ്രധാനപ്പെട്ട പെയിന്‍റ്
കമ്പനികളാണ്. ഓട്ടോമൊബൈല്‍ കമ്പനികള്‍, റഫ്രിജറേറ്റര്‍, വാഷിങ്ങ് മെഷ്യന്‍
തുടങ്ങിയവയുണ്ടാക്കുന്ന കമ്പനികള്‍ തുടങ്ങിയവയിലും അവസരമുണ്ട്. അധ്യാപന രംഗത്തും
ചുരുക്കമായി അവസരങ്ങളുണ്ട്.