Wednesday, 8 February 2017

തൊഴിലന്വേഷകര്ക്ക് വഴികാട്ടിയാകുവാന്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ മുഖം മാറുകയാണ്. മുന്‍ കാലങ്ങളില്‍ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം സര്‍ക്കാര്‍ ജോലിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യുന്നിടം മാത്രമായിരുന്നു എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍. എന്നാല്‍ ഇന്ന് മാറുന്ന കാലഘട്ടത്തിലെ തൊഴിലിന് അഭ്യസ്ത വിദ്യരായ യുവജനങ്ങളെ പ്രാപ്തരാക്കുകയെന്ന ഉത്തരവാദിത്വമേറ്റെടുത്ത് എംപ്ലോയബിലിറ്റി സെന്‍ററുകളായി മാറുകയാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലൊരു തൊഴില്‍ നൈപുണ്യ കേന്ദ്രമാണിവിടം.

പ്രവര്‍ത്തനങ്ങള്‍

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററുകളില്‍ 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള ആര്‍ക്കും തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുമായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കൌണ്‍സലിങ്ങിലൂടെ അവരുടെ അഭിരുചികള്‍ മനസ്സിലാക്കി അവര്‍ക്കനുയോജ്യമായ തൊഴില്‍ മേഖല തിരഞ്ഞെടുക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ നല്‍കി വരുന്നു. തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ നിര്‍ണ്ണയ പരീക്ഷകളും നടത്തുന്നുണ്ട്. തൊഴില്‍ നേിയെടുക്കുവാന്‍ പ്രാപ്തരാക്കുന്ന മികച്ച പരിശീലനം നല്‍കി വരുന്നത് കൂടാതെ ആശയ വിനിമയ ശേഷി, അഭിമുഖം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നു. 

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി ജോബ് ഫെയറുകളും നടത്തി വരുന്നുണ്ട്. ഐ ടി, ബാങ്കിങ്ങ്, ഫിനാന്‍സ്, ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍, ഫുഡ് തുടങ്ങി വിവിധ സെക്ടറുകളിലായി പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത് കൂടാതെ എംബ്ലോയബിലിറ്റി കേന്ദ്രങ്ങളില്‍ വച്ച് വിവിധ കമ്പനികളുടെ അഭിമുഖവും നടത്താറുണ്ട്. 

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരായാലും എംബ്ലോയബിലിറ്റി സെന്‍ററുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടുണ്ട്. എന്നാല്‍ ഇവിടുത്തെ രജിസ്ട്രേഷന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. 

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററുകളില്‍ നിന്നും അറിയുവാന്‍ സാധിക്കും.

No comments:

Post a Comment