സംസ്ഥാനത്തെ SC/ST വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ്
പരീക്ഷക്ക് സൌജന്യ പരിശീലനത്തിനൊരിടം. അതാണ് പട്ടിക ജാതി വികസന വകുപ്പിന്‍റെ
കീഴില്‍ തിരുവനന്തപുരം പി ടി പി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ ട്രെയിനിങ്ങ് സൊസൈറ്റി (ICSETS).
ഇവിടെ പ്രതിവര്‍ഷം 30 പേര്‍ക്കാണ് പ്രവേശനം.
ഇതില്‍ 18 സീറ്റ് പട്ടിക ജാതിക്കാര്‍ക്കും 9 സീറ്റുകള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും
മൂന്നെണ്ണം മറ്റ് വിഭാഗക്കാര്‍ക്കുമാണ്. മറ്റ് വിഭാഗങ്ങള്‍ക്കായി മാറ്റി നീക്കി
വച്ചിരിക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം OBC/OEC വിഭാഗങ്ങള്‍ക്കും
ഒരെണ്ണം ജനറല്‍ വിഭാഗത്തിനുമാണ്.
യോഗ്യത
പ്രവേശനത്തിന് യോഗ്യത ബിരുദമാണ്. അവസാന വര്‍ഷ
പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടിക
വിഭാഗക്കാരല്ലാത്തവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രവേശനം
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്
പ്രവേശനം. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ മാതൃകയിലുള്ള പൊതു വിജ്ഞാന
പരീക്ഷയാണിത്. 120 മിനിട്ടില്‍ 150 ചോദ്യങ്ങള്‍. 100 മാര്‍ക്കിന്‍റെ ഒബ്ജക്ടീവ്
ചോദ്യങ്ങള്‍ക്ക് 90 മിനിട്ടാണ് സമയം. ബാക്കി മുപ്പത് മിനിട്ട് 50 മാര്‍ക്കിന്‍റെ
വിവരണാത്മക ചോദ്യങ്ങള്‍ക്കായിരിക്കും. പ്രവേശന പരീക്ഷക്ക് തിരുവനന്തപുരത്തിന്
പുറമേ പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി
എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്‍ററുകളിലും കേന്ദ്രങ്ങളുണ്ടാകും. മെയ് മാസത്തില്‍
അപേക്ഷ ക്ഷണിക്കും, ജൂണില്‍ പ്രവേശന പരീക്ഷ നടത്തും. അഭിമുഖവുമുണ്ടാകും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൌജന്യ താമസ,
ഭക്ഷണ സൌകര്യത്തിന് പുറമേ നിരവധി അലവന്‍സുകളും ലഭിക്കും.
വിലാസം
Institute for Civil Services Examination
Training Society (ICSETS),
Ground Floor, Ambedkar B havan, Near
Govt Press,
Mannanthala, Thiruvananthapuram – 695015.
Mannanthala, Thiruvananthapuram – 695015.
Phone: +91-471-2533272
Email: info@icsets.org , icsets@gmail.com
|
||
No comments:
Post a Comment