Tuesday, 28 June 2016

മ്യൂസിയോളജിയും മ്യൂസിയം സ്റ്റഡീസും.


കോഴ്സുകളും ജോലിയും തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം താല്‍പ്പര്യവും അഭിരുചിയുമനുസരിച്ചുള്ളതുമാവാമെങ്കില്‍ അതാസ്വദിക്കുവാനും കൂടുതല്‍ നന്നായി ജോലി ചെയ്യുവാനും കഴിയും. അങ്ങനെ താല്‍പ്പര്യമുള്ളവര്‍ മാത്രം പോകേണ്ടതായ ഒന്നാണ് മ്യൂസിയോളജി പഠനത്തിന്‍റേത്. നമ്മുടെ ചരിത്രവും അതിന്‍റെ പിന്നാമ്പുറത്തുള്ള രഹസ്യവുമെല്ലാം തേടിപ്പോകുന്നതില്‍ ആനന്ദം കൊള്ളുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഈ കോഴ്സില്‍ വിജയം വരിക്കുവാനും ജോലി നേടുവാനും സാധ്യതകള്‍ ഏറെയാണ്. സമൂഹത്തില്‍ മ്യൂസിയത്തിനുള്ള പങ്കിനെക്കുറിച്ച് ഈ കോഴ്സില്‍ പഠിക്കാം. മ്യസിയത്തിന്‍റെ ചരിത്രം, കളക്ഷന്‍ മാനേജ്മെന്‍റ്, ഡോക്യുമെന്‍റേഷന്‍, മ്യൂസിയം ആര്‍ക്കിടെക്ച്ചര്‍, ഇന്‍ഡ്യയുടെ സാംസ്കാരിക കലാ ചരിത്രം, എങ്ങനെ മ്യൂസിയം പരിപാലിക്കണം, എങ്ങനെ പുരാവസ്തുക്കള്‍ ശേഖരിക്കണം തുടങ്ങിയവയെല്ലാം പഠിക്കാം. ധാരാളം യാത്ര ചെയ്യേണ്ടി വരാം.

കോഴ്സുകള്‍

B.A. Museology
M.A. Museology
M.Sc. Museology
M.Phil Museology
Ph.D. Museology 

Post Graduate Diploma in Museology

എന്നിവയാണ് പ്രധാന കോഴ്സുകള്‍. ഏത് പ്ലസ്ടുക്കാര്‍ക്കും ബി എക്ക് ചേരാം. ബിദുദമുള്ളവര്‍ക്ക് M.A. Museology, M.Sc. Museology കോഴ്സുകള്‍ക്ക് ചേരാം. Anthropology, Art, Botany, Geology, History, and Zoology ഇവയിലേതെങ്കിലുമാണ് ഡിഗ്രിയെങ്കില്‍ കൂടുതല്‍ നല്ലതാണ്.

പ്രധാന പഠന സ്ഥാപനങ്ങള്‍

1.   National  Museum  Institute of History Of Art, Conservation And Museology , New Delhi (http://nmi.gov.in/)  - MA and PhD

2.   Maharaja Sayajirao University of Baroda (http://www.msubaroda.ac.in/)

3.   Banaras Hindu University Varanasy (http://www.bhu.ac.in/)

4.   Rabindra Bharathi University, Kolkata (http://rbu.ac.in/)

5.   University of Kolkata (http://www.caluniv.ac.in/)

6.   University of Rajasthan (http://uniraj.ac.in/)

7.   Aligarh Muslim University (http://www.amu.ac.in/)

ജോലി സാധ്യതകള്‍

ഏകദേശം ആയിരത്തിലധികം മ്യൂസിയങ്ങള്‍ ഇന്ത്യയിലുണ്ട്. മ്യൂസിയം ഡയറക്ടര്‍, ക്യുറേറ്റര്‍, എഡ്യൂക്കേറ്റര്‍, എക്സിബിഷന്‍ ഡിസൈനര്‍, കണ്‍സര്‍വേഷന്‍ സ്പഷ്യലിസ്റ്റ് തുടങ്ങി നിരവധി തസ്കികകളുണ്ട്. ഗവണ്‍മെന്‍റ് മേഖലയില്‍ത്തന്നെയാണ് കൂടുതലും മ്യൂസിയങ്ങളുള്ളത്. അധ്യാപന രംഗത്തും, ഗവേഷണ രംഗത്തും അവസരങ്ങളുണ്ട്.


Monday, 27 June 2016

റെയില്‍വേ മാനേജ്മെന്‍റ് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്പോര്‍ട്ട്



അപൂര്‍വ്വമായി മാത്രം പഠന സ്ഥാപനങ്ങളുള്ളയൊരു കോഴ്സാണ് റെയില്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ് എന്നത്. അതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ന്യൂഡല്‍ഹിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെയില്‍ ട്രാന്‍സ്പോര്‍ട്ട്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‍റെ അംഗീകാരം ഈ സ്ഥാപനത്തിനുണ്ട്. ഓരോ വര്‍ഷവും രാജ്യത്തെ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ നടത്തുന്ന ആയിരക്കണക്കിന് നിയമനങ്ങള്ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രത്യേക പരിഗണന ഉള്ളതിനാല്‍ റെയില്‍വേയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ ഈ കോഴ്സുകള്‍ പഠിക്കുന്നത് നന്നായിരിക്കും. പ്രധാനമായും 3 ഡിപ്ലോമാ കോഴ്സുകളാണിവിടെയുള്ളത്. കറസ്പോണ്ടന്‍സ് കോഴ്സുകളാണിവ. അടുത്ത വര്‍ഷം 2 വര്‍ഷം ദൈര്‍ഖ്യമുള്ള ഒരു കോഴ്സും കൂടി തുടങ്ങുന്ന കാര്യം പരിഗണനയിലാണ്.  എഞ്ചിനിയറിങ്ങ് ഡിഗ്രിയോ എഞ്ചിനിയറിങ്ങ് ഡിപ്ലോമയോ ആണ് യോഗ്യത.

1.       റെയില്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് മാനേജ്മെന്‍റ്

റെയില്‍വേയില്‍ അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് കൊമേഴ്സ്യല്‍ അപ്രന്‍റിസ്, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് വിഭാഗങ്ങളിലെ സൂപ്പര്‍വൈസറി പോസ്റ്റുകളിലെ നിയമനത്തിന് ഈ കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണനയുണ്ട്. മെയിലാണ് കോഴ്സ് തുടങ്ങുന്നത്. റെയില്‍വേയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണല്‍സിന് ഈ കോഴ്സ് പ്രയോജനം ചെയ്യും.

·        Overview of the Transport Sector
·        Rail Operations Management
·        Marketing & Commercial Policy
·        Logistic & Supply Chain Management
·        Costing & Pricing of Rail Transport Services
·        Human Resource Management in Indian Railway
·        Legal & Technical Aspects of Railway Functioning
·        Planning, Financial Management & Investment Policies

എന്നിവയാണ് പഠന വിഷയങ്ങള്‍

2.       ട്രാന്‍സ്പോര്‍ട്ട് ഇക്കണോമിക്സ് ആന്‍ഡ് മാനേജ്മെന്‍റ്

ഒരു വര്‍ഷമാണ് ഈ ഡിപ്ലോമയുടേയും കാലാവുധി. ജനുവരിയില്‍ കോഴ്സ് തുടങ്ങും. പഠന വിഷയങ്ങള്‍.

·        Transportation – issues in Micro Economics
·        Transportation – issues in Macro Economics
·        Organization & Legal Aspects of Transport Modes
·        Financing and Investment Policy in Transport
·        Cost Benefit Analysis
·        Inter Modal Co ordination


3.       മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് (കണ്ടയ്നറൈസേഷന്‍) ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്

ഒരു വര്‍ഷത്തെ ഈ ഡിപ്ലോമ പ്രോഗ്രാം മാര്‍ച്ചിലാണ് തുടങ്ങുക.

·        Concept of Multi Model Transport
·        Modes of Transport and Planning
·        Ports Logistics and Connectivity with ICDs
·        Documentation and Customs Procedures
·        Conventions
·        Cargo and Container Handling
·        Cargo and Liability Insurance
·        India’s Growing Conflict

ഡല്‍ഹി, ചെന്നൈ, ലക്നൌ, മുംബൈ കേന്ദ്രങ്ങളിലാണ് കോണ്‍ടാക്ട് ക്ലാസ്, പരീക്ഷ എന്നിവ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Institute of Rail Transport
Room No. 17
Rail Bhavan, Raisina Road
New Delhi – 110001
Phone: 011 – 23384171

  

Friday, 17 June 2016

വിദേശ വ്യാപാരം പഠിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്


മാനേജ്മെന്‍റ് മേഖലയിലെ ഒരു വ്യത്യസ്ത പഠന ശാഖയാണ് ഫോറിന്‍ ട്രേഡ് എന്നത്. ഇത് പഠിക്കുവാന്‍ ഒരു ലോകോത്തര പഠന സ്ഥാപനമുണ്ട് ഇന്ത്യയില്‍. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ഒരു സ്വയെ ഭരണ സാഥാപനമാണിത്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്. കൊല്‍ക്കത്തയിലും കാമ്പസുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും. 

പ്രധാന പ്രോഗ്രാമുകള്‍.

1.      ഇന്‍റര്‍നാഷണല്‍ ബിസിനസ്സ്

Two-year MBA (international business) - full time

Three-year MBA (international business) – weekend

 

2.      എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓണ്‍ ക്യാമ്പസ്)

1.      Executive post graduate diploma in international business (EPGDIB)

2.      Executive post graduate diploma in international marketing (duration: 18 months August –January)

3.      Executive post graduate diploma in capital and financial markets (duration: 18 months August – January)

 

എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓഫ് ക്യാമ്പസ്)

Executive post graduate diploma in international business (Through vsat)

Executive post graduate diploma in international business strategy

 

3.      ഓഫ് ക്യാമ്പസ് പ്രോഗ്രാമുകള്‍


Mba in international business (tanzania)

Certificate programme in export-import management (online)


4.      സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ 

1.      Certificate programme in export management

2.      Certificate programme in capital & financial markets duration

3.      Certificate programme in global trade logistics and operations

 

കൂടാതെ ഗവേഷണത്തിനും സൌകര്യമുണ്ട്. കോര്‍പ്പറേറ്റ് ട്രെയിനിങ്ങ് പ്രോഗ്രാമുകളും നടക്കാറുണ്ട്.

ഈ സ്ഥാപനത്തിന് യൂറോപ്പിലും ആഫ്രിക്കയിലും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും സ്റ്റുഡന്‍റസ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുള്ളതിനാല്‍ വിദേശത്തും ഇടക്കാല പരിശീലനം ലഭിക്കും. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച പ്ലേസ്മെന്‍റ് സൌകര്യമുണ്ട്. ബിരുദമാണ് പ്രവേശന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iift.edu സന്ദര്‍ശിക്കുക.

ഔഷധ നിര്‍മ്മാണത്തിന്‍റെ സാങ്കേതികത – ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനിയറിങ്ങ്


മരുന്നു നിര്‍മ്മാണവും അതിന്‍റെ തൊഴിലവസരങ്ങളും എന്നും ഡിമാന്‍റുള്ള ഒന്നാണ്. ഔഷധ നിര്‍മ്മാണ ശാസ്ത്രവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള എഞ്ചിനിയറിങ്ങ് ശാഖയാണ് ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനിയറിങ്ങ്. ജീവശാസ്ത്രത്തിന്‍റേയും ബയോകെമിസ്ട്രിയുടേയും സാങ്കേതികങ്ങള്‍ ഉപയോഗപ്പെടുത്തി മരുന്നുല്‍പ്പാദനം കൂടുതല്‍ കാര്യക്ഷമതയോടെയും നിര്‍വഹിക്കുക എന്നതാണ് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനിയറുടെ ചുമതല. താരതമേന്യ പുതിയ എഞ്ചിനിയറിങ്ങ് ശാഖയായതിനാല്‍ ഇന്ത്യയില്‍ ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ കോഴ്സുള്ളത്. ബിരുദ ബിരുദാനന്തര കോഴ്സും ചില സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും സൌകര്യവുമുണ്ട്. മരുന്ന് നിര്‍മ്മാണ കമ്പനികളിലാണ് കൂടുതല്‍ അവസരങ്ങളുള്ളത്. മാത്തമാറ്റിക്സ്, ബയോളജി ഇവ പഠിച്ചുള്ള പ്ലസ്ടുവാണ് ബിരുദ കോഴ്സിന് ചേരുവാനുള്ള യോഗ്യത.

പ്രധാന പഠന സ്ഥാപനങ്ങള്‍

1.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച്, മൊഹാലി (http://www.niper.ac.in/)

2.       ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വാരണാസി (http://www.iitbhu.ac.in/)

3.      അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ (https://www.annauniv.edu)

4.       ജവഹര്‍ലാല്‍ നെഹൃ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഹൈദരാബാദ് (http://jntuh.ac.in/)

5.       നിര്‍മ യൂണിവേഴ്സിറ്റി അഹമ്മദാബാദ് (http://www.nirmauni.ac.in/)

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി മുംബൈ (http://www.ictmumbai.edu.in/

Tuesday, 14 June 2016

ആഗോള കരിയറിന് ഐക്യരാഷ്ട്ര സഭയിലെ ജോലികള്‍


സാധാരണക്കാരന്‍ സര്‍ക്കാര്‍ ജോലി, സാമ്പത്തികമായി ഉയര്‍ന്ന ന്യൂജനറേഷന്‍ കുട്ടികള്‍ ബഹരാഷ്ട്ര കമ്പനി. ഇങ്ങനെയാണ് പലപ്പോഴും യുവതലമുറയുടെ കരിയര്‍ സ്വപ്നങ്ങള്‍ കാണാറുള്ളത്. എന്നാല്‍ ആഗോള കരിയറായ ഐക്യരാഷ്ട്ര സഭയിലൊരു ജോലി പലപ്പോഴും സ്വപ്നങ്ങളിലേ ഉണ്ടാവാറില്ല. ഉള്ളവര്‍ക്ക് തന്നെ അതെങ്ങനെ നടത്തിയെടുക്കണമെന്നറിയാറില്ല. ലോകത്തില്‍ പലയിടങ്ങളിലും സഞ്ചരിക്കുവാനുള്ള അവസരം, യുദ്ധത്തിന്‍റേയും ദുരന്തത്തിന്‍റേയും നടുവില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുവാനുള്ള സാധ്യത, ഉയര്‍ന്ന ശമ്പളം, ജോലിയുടെ മാന്യത, പല നാട്ടുകാരോടൊത്ത് ജോലി ചെയ്യുമ്പോഴുള്ള അനുഭവ സമ്പത്ത് ഇവയൊക്കെയും ഐക്യരാഷ്ട്ര സഭയിലെ ജോലിയെ ആകര്‍ഷകമാക്കുന്നു. എന്നിരുന്നാലും സ്ംഘര്‍ഷ ഭൂമിയലേക്ക് എപ്പോള്‍ വേണമെങ്കിലും പോകേണ്ടി വരുമെന്നും ഓര്‍ക്കേണ്ടതുണ്ട്.

എന്താണ് ഐക്യരാഷ്ട്ട്ര സഭ?

ലോകരാഷ്‌ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്രസംഘടനയാണ് ഐക്യരാഷ്‌ട്ര സംഘടന അഥവാ യുണൈറ്റഡ്‌ നേഷന്‍സ്‌ ഓർഗനൈസേഷന്‍. യു. എൻ (UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-51 അംഗങ്ങളുമായി തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങള്‍ നിയന്ത്രിക്കുന്ന മധ്യസ്ഥനായും പ്രാന്തവത്‌കരിക്കപ്പെട്ട ജനങ്ങളുടെയും അവികസിത സമൂഹങ്ങളുടെയും സാമ്പത്തിക- സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സ്ഥാപനമായും ആധുനിക ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന ഒരു സംഘടനയാണ്‌ ഐക്യരാഷ്‌ട്ര സഭ. ഐക്യരാഷ്ട്ര സഭ എന്നത് ഒരു ഒറ്റ സ്ഥാപനമല്ല. അന്താരാഷ്ട്ര തൊഴില്‍ സംഘടന മുതല്‍ ഐക്യരാഷ്ട്ര സര്‍വകലാശാല വരെ അന്‍പതിലധികം സ്ഥാപനങ്ങള്‍ ചേര്‍ന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്ട്ര സഭ എന്നത്. ഇത് കൂടാതെ ലോക ബാങ്ക്, ഐ എം എഫ് എന്നിവയും അന്തര്‍ദേശീയ സിവില്‍ സര്‍വീസിന് കീഴില്‍ വരുന്നതാണ്. എന്നാല്‍ എല്ലാ സ്ഥപനങ്ങളും ക്രോഡീകരിച്ച് നിയമനം നടത്തുവാന്‍ ഒരു ഏകീകൃത സംവിധാനമിവിടെയില്ലാത്തതിനാല്‍ ഐക്യരാഷ്ട്ര സഭയിലെ ജോലി ലക്ഷ്യമിടുന്നവര്‍ സ്ഥിരമായി ഈ സ്ഥാപനങ്ങളുടെയെല്ലാം വെബ്സൈറ്റും പത്ര മാസികകളും ശ്രദ്ധിക്കേണം.

എങ്ങനെ ജോലി ലഭിക്കാം?

യുദ്ധം മുതല്‍ സമാധാനം വരെ, ദുരന്തം മുതല്‍ ആരോഗ്യ പരിപാലനം വരെ, പോസ്റ്റല്‍ സര്‍വീസ് മുതല്‍ ശൂന്യാകാശം വരെയുള്ള കാര്യങ്ങളില്‍ ഐക്യരാഷ്ട്ര സഭക്ക് താല്‍പര്യമുള്ളതിനാല്‍ ഒട്ടുമിക്കവാറും കോഴ്സുകള്‍ പഠിച്ചവര്‍ക്കുള്ള അവസരങ്ങളുണ്ടിവിടെ. 193 അംഗ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കുവാനവസരമുള്ളതിനാല്‍ ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ താല്‍പര്യമുള്ളവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ജോലി കിട്ടുവാനുള്ള സാധ്യത കൂടും. ലോകത്ത് രണ്ടോ അതിലധികമോ സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ടാവുക എന്നതും, ഇംഗ്ലീഷ് അല്ലാത്ത യു എന്‍ ഭാഷകള്‍ ഏതെങ്കിലുമൊക്കെ അറിഞ്ഞിരിക്കുന്നതും ജോലി സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

വിവിധ തരം ജോലികള്‍

ഇവിടെ ജോലികള്‍ പല തരത്തിലുണ്ട്. അതും പല ഗ്രേഡില്‍. പൊതുവേ പറഞ്ഞാല്‍ പ്രൊഫഷണല്‍ ആയിട്ടുള്ളവര്‍ക്ക് P ജോലികളും, ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കുള്ള G ജോലികലഉമായി രണ്ടായി തരം തിരിച്ചിരിക്കുന്നു. P ജോലികളില്‍ത്തന്നെ ഡിഗ്രി കഴിഞ്ഞാല്‍ ഉടന്‍ അപേക്ഷിക്കാവുന്ന P2 മുതല്‍ 15 വര്‍ഷം പരിചയം വേണ്ട P5 വരെയുണ്ട്. G  ജോലികളിലും ഇത്തരം തരം തിരിവുണ്ട്. എല്ലാ തരം ജോലികളിലും സ്ഥിരമായുള്ളതും താല്‍ക്കാലികമായുള്ളതുമുണ്ട്. സ്ഥിരമായ ജോലികളില്‍ മിക്കതും സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ കൂടിയാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക ജോലികള്‍ക്ക് ഇത് നിര്‍ബന്ധമില്ല.

പുതുതായി ബിരുദാനന്തര ബിരുദം നേടിയവരെ 'യങ്ങ് പ്രൊഫഷണല്‍' ആയി തിരഞ്ഞെടുന്ന സംവിധാനമുണ്ട്. എല്ലാ വര്‍ഷവും ഈ തിരഞ്ഞെടുപ്പുണ്ടെങ്കിലും എല്ലാ വര്‍ഷവും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കുവാന്‍ അവസരമില്ല. രാജ്യങ്ങളുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനായിട്ടാണിത്. ആയതിനാല്‍ ഓരോ വര്‍ഷവും ഇത് ശ്രദ്ധിക്കണം.

ജോലിയുടെ സ്വഭാവം

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് പിന്നെ ജനീവ, വിയന്ന, പ്രാദേശിക കേന്ദ്രങ്ങളായ ബാങ്കോക്ക്, പനാമ, ബഹ്റൈന്‍, നെയ്റോബി എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ വലിയ ഓപീസുകളുണ്ട്. കൂടാതെ ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ ആ രാജ്യത്തിന് വേണ്ടിയുള്ള ഓഫീസുകളുണ്ട്. ഇവിടെയെല്ലാം ജോലി സാധ്യതകളുണ്ട്. ഐക്യ രാഷ്ട്രസഭയുടെ ഓരോ രാജ്യത്തെ ഓഫീസിലും ആ രാജ്യത്തേക്ക് മാത്രം നാഷണല്‍ സ്റ്റാഫ് എന്ന പേരില്‍ നിയമനമുണ്ട്. അന്താരാഷ്ട്ര നിയമനങ്ങളേക്കാള്‍ ശമ്പളം കുറവാണെങ്കിലും രാജ്യത്തെ ശരാശരി ശമ്പളത്തേക്കാള്‍ മികച്ചതായിരിക്കുമിത്. ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്നതിന്‍റെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തെ ആളുകള്‍ക്ക് മാത്രം അപേക്ഷിക്കാവുന്നതിനാല്‍ മല്‍സരം കുറവായിരിക്കും. ഐക്യരാഷ്ട്ര സഭയില്‍ കുറച്ച് കാലം സേവനം അനുഷ്ടിക്കണം എന്നുള്ളവര്‍ക്കായി ഒരു ഐക്യരാഷ്ട്ര വോളന്‍റിയര്‍ സര്‍വീസുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഈ ജോലി ചെയ്യാം. ചെറിയ അലവന്‍സുണ്ട്. ജോലി വളരെ മികച്ചതായിരിക്കും. എന്നാല്‍ ശമ്പളം കുറവായതിനാല്‍ അപേക്ഷകരും കുറവാണ്.

കണ്‍സള്‍ട്ടന്‍റ്

ഐക്യരാഷ്ട്ര സഭയിലെ അവസാനത്തെ തരം ജോലി സാധ്യത ആണിത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് കണ്‍സള്‍ട്ടന്‍റ്മാരെയാണ് തിരഞ്ഞെടുക്കുന്നത്. താല്‍ക്കാലികമായ ജോലിയും ദിവസക്കൂലിയമാണ്. പക്ഷേ മികച്ച വരുമാനം, വ്യത്യസ്തമായ ജോലി, മറ്റു രാജ്യങ്ങളില്‍ സഞ്ചരിക്കുവാനുള്ള അവസരം എന്നിങ്ങനെ ഇത് നല്ലയൊരു സാധ്യത തന്നെയാണ്.

എന്തു ചെയ്യണം?

ഐക്യരാഷ്ട്ര സഭയില്‍ ജോലിക്ക് താല്‍പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് https://inspira.un.org എന്ന വെബ്സൈറ്റില്‍ കയറി ബയോഡേറ്റാ ഉണ്ടാക്കുക എന്നുള്ളതാണ്. ശ്രദ്ധിച്ചും സമയമെടുത്തും സത്യസന്ധമായും ഇത് ചെയ്യുക. എന്നാല്‍ സ്വന്തം കഴിവുകളേയോ നേട്ടങ്ങളേയോ കുറച്ച് കാണിക്കേണ്ടതില്ല. അതിന് ശേഷം പറ്റിയ ജോലിക്ക് (അത് കണ്‍സള്‍ട്ടന്‍റ് മുതല്‍ സ്ഥിരം ജോലി വരെ ആകാം) അപേക്ഷിച്ച് കൊണ്ടിരിക്കുക. പി എസ് സി പോലെ ഒരു സംവിധാനമില്ലാത്തതിനാല്‍ അപേക്ഷകരെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുവാനുള്ള സംവിധാനമില്ല. ആയതിനാല്‍ 10 അപേക്ഷകള്‍ തള്ളിപ്പോയാലും പതിനൊന്നാമത് അപേക്ഷിക്കാതിരിക്കേണ്ടതില്ല. 193 രാജ്യങ്ങളിലെ ആളുകളാണ് ഇതിനായി ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് ഓര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://careers.un.org സന്ദര്‍ശിക്കുക. 

Monday, 6 June 2016

ശസ്ത്രക്രിയകള്‍ക്ക് കൂട്ടാവാന്‍ പെര്‍ഫ്യൂഷന്‍ ടെക്നോളജി


ഇത് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. ഇത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത് ആരോഗ്യ രംഗത്താണ്. മുന്‍ കാലങ്ങളില്‍ നേഴ്സുമാരെ മാത്രം കണ്ടിരുന്ന കാലത്തില്‍ നിന്നും ഓരോ വിഭാഗത്തിനും നിരവധി എന്ന തോതില്‍ സ്പെഷ്യലൈസേഷനുകള്‍ ഉടലെടുത്തിരിക്കുന്നു. അതില്‍ പ്രാമുഖ്യമുള്ളയൊന്നാണ് പെര്‍ഫ്യൂഷന്‍ ടെക്നോളജി.

എന്താണ് പെര്‍ഫ്യൂഷന്‍ ടെക്നോളജി?

ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളേയും അവയുടെ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് ഫെര്‍ഫ്യൂഷന്‍ ടെക്നോളജിസ്റ്റുകളാണ്. ഹൃദയ ശസ്ത്രക്രിയയും മറ്റ് ശസ്ത്രക്രിയകളും നടക്കുന്നിടത്താണ് ഇവരുടെ ആവശ്യം വരിക. സര്‍ജന്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ രോഗിയുടെ ശാരിരിക അവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതും വേണ്ടതായ മുന്‍കരുതലുകളെടുക്കേണ്ടതും ഇവരാണ്. ശസ്ത്രക്രിയാ സമയത്ത് രോഗിയുടെ ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍റെ നിയന്ത്രണം, ഐ വി ഫ്ലൂയിഡ് നല്‍കുക, രക്തം കട്ടി പിടിക്കാതെ നോക്കുക തുടങ്ങി നിരവധി കാര്യങ്ങളില്‍ ശ്സത്രക്രിയാ വിദഗ്ദനെ സഹായിക്കേണ്ട കര്‍ത്തവ്യമാണിവര്‍ക്ക്. ഹൃദയം, ശ്വാസകോശം തുടങ്ങിയവ മാറ്റി വയ്ക്കുക തുടങ്ങിയ അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ ഇവരുടെ സേവനം ഏറ്റവും പ്രധാനപ്പെട്ടയൊന്നാണ്.

ജോലി സാധ്യത

ശസ്ത്രക്രിയകള്‍ നടക്കുന്ന ആശുപത്രികളിലും കാര്‍ഡിയാക് യൂണിറ്റുകളിലുമാണ് ജോലി സാധ്യത. ഹെല്‍ത്ത് ടൂറിസം ഒരു ബിസിനസ്സ് സംരംഭം എന്ന നിലയില്‍ ഉയര്‍ന്ന് വരുമ്പോള്‍ ഈ പ്രൊഫഷനന് കൂടുതല്‍ ഡിമാന്‍ഡുണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. വിദേശങ്ങലിലും നിരവധി അവസരങ്ങളുണ്ട്. നേഴ്സുമാരുമായി താരതമ്യം ചെയ്താല്‍ അവസരങ്ങള്‍ കുറവാണെങ്കിലും യോഗ്യത നേടുന്നവര്‍ തീരെ കുറവാണെന്നതാണ് വസ്തുത. അധ്യാപകരായും പ്രവര്‍ത്തിക്കാം.

കോഴ്സുകളും യോഗ്യതയും

അമ്പത് ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് നേടിയ പ്ലസ്ടു വാണ് ബി എസ് സി ഫെര്‍ഫ്യൂഷന്‍ ടെക്നോളജിക്ക് വേണ്ടത്. 3 വര്‍ഷമാണ് കാലാവധി. 6 മാസത്തെ ഇന്‍റേണ്‍ഷിപ്പും ഉണ്ടാകാം. ഏതെങ്കിലും വിഷയത്തില്‍ ബി എസ് സി കഴിഞ്ഞവര്‍ക്ക് എം എസ് സിക്ക് ചേരാം. ബി എസ് സി നേഴ്സിങ്ങ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ജനറല്‍ നേഴ്സിങ്ങ് കാര്‍ക്കും പി ജി ഡിപ്ലോമക്ക് ചേരാം. പി ജി കോഴ്സുകളുടെ കാലാവധി 2 വര്‍ഷമാണ്.

സ്ഥാപനങ്ങള്‍

ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്നോളജി

1.       ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം – 4 സീറ്റ് (http://www.tmc.kerala.gov.in/)
2.       ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് കോഴിക്കോട് – 2 സീറ്റ് (http://calicutmedicalcollege.ac.in/)  

മറ്റ് പ്രധാന സ്ഥാപനങ്ങള്‍

1.     മണിപ്പാല്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ്, കര്‍ണാടക (http://manipal.edu/)

2.       സെന്‍റ്. ജോണ്‍സ് മെഡിക്കല്‍ കോളേജ് ബാംഗ്ലൂര്‍ (http://www.stjohns.in/) – (ബി എസേ സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്നോളജി) - 5 സീറ്റ്

3.       ശ്രീ. ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്കുലര്‍ സയന്‍സ് ആന്‍റ് റിസേര്‍ച്ച്, ബാംഗ്ലൂര്‍ - 10 സീറ്റ് (http://www.jayadevacardiology.com/)

4. ഫ്രോണ്‍ടിയര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍, തിരുവള്ളൂര്‍, തമിഴ്നാട് – (http://www.frontierlifeline.com/)

5.       ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍ - ബി എസ് സി കാര്‍ഡിയോ പള്‍മിനറി പെര്‍ഫ്യീഷന്‍ ടെക്നോളജി - http://www.cmch-vellore.edu/)

6.  നാരായണ ഹൃദയാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ബാംഗ്ലൂര്‍ (http://www.narayanahealth.org/)

7.       ജെവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസേര്‍ച്ച് പോണ്ടിച്ചേരി (http://jipmer.edu.in/)

8.       അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് – ബി എസ് സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്നോളജി (https://www.amrita.edu/)

പി ജി പഠന സ്ഥാപനങ്ങള്‍

1.       ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം – പി ജി ഡിപ്ലോമാ ഇന്‍ ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ ടെക്നോളജി (http://calicutmedicalcollege.ac.in/)

2.       അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് – എം എസ് സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്നോളജി

3.       നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹൈദരാബാദ് - പി ജി ഡിപ്ലോമാ ഇന്‍ കാര്‍ഡിയാക് പള്‍മിനറി പെര്‍ഫ്യൂഷന്‍ ടെക്നോളജി – (http://www.nims.edu.in/)

4.       ശ്രീ വെങ്കിടേശ്വരാ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് തിരുപ്പതി, ആന്ധ്രാപ്രദേശ് - പി ജി ഡിപ്ലോമാ ഇന്‍ കാര്‍ഡിയാക് പള്‍മിനറി പെര്‍ഫ്യൂഷന്‍ ടെക്നോളജി (http://svimstpt.ap.nic.in/)