പുരാതനകാലത്തെക്കുറിച്ചും ഫോസിലുകളെക്കുറിച്ചും മനസ്സിലാക്കണോ, ദിനോസറുകള്‍
കളം നിറഞ്ഞാടിയ പഴയ കാലത്തെക്കുറിച്ചറിയണമോ, അതില്‍ത്തന്നെ ഗവേഷണം നടത്തണമോ
എങ്കില്‍ നിങ്ങള്‍ പഠിക്കേണ്ടത് പാലിയന്‍റോളജിയാണ്. ഗവേഷണം തന്നെയാണിവിടുത്തെ കരിയര്‍. അതിനാല്‍ത്തന്നെ
അനിതര സാധാരണമായ ക്ഷമ ഈ രംഗത്താവശ്യം. അമേരിക്കയില്‍ ഈ പഠനവും ഗവേഷണവും
ആരംഭിച്ചിട്ട് അര നൂറ്റാണ്ടായെങ്കിലും ഇന്ത്യയില്‍ ഇതൊരു ഇന്‍റര്‍ ഡിസിപ്ലിനറി
ശാഖയായി അറിയപ്പെടുവാന്‍ തുടങ്ങിയിട്ട് അധികം നാളുകളായില്ല. ജിയോളജിയുടേയും
ബയോളജിയുടേയും ഒത്ത് ചേരലാണീ ശാസ്ത്ര ശാഖ.
വെട്രിബേറ്റ് പാലിയന്‍റോളജി, ഇന്‍വെട്രിബേറ്റ്
പാലിയന്‍റോളജി, മൈക്രോ പാലിയന്‍റോളജി, പാലിയോ ബോട്ടണി, പാലിയോ ഇക്കോളജി എന്നിങ്ങനെ
ഉപശാഖകള്‍ നിരവധിയുണ്ട്.
എങ്ങനെ പഠിക്കാം
ഇന്ത്യയില്‍ പാലിയന്‍റോളജിക്കായി ബിരുദ, ബിരുദാനന്തര
കോഴ്സുകളില്ലെങ്കിലും ഗവേഷണത്തിന് സൌകര്യമുണ്ട്. എം എസ് സി ജിയോളജിക്കാര്‍ക്കാണ്
മുന്‍ഗണന.
എവിടെയാണ് ഗവേഷണ സൌകര്യങ്ങള്‍
ലഖ്നോവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാലിയോ ബോട്ടണി (http://www.bsip.res.in), വാരണസിയിലെ ബനാറസ്
ഹിന്ദു യൂണിവേഴ്സിറ്റി (http://www.bhu.ac.in/), കൊല്‍ക്കത്തയിലെ
ജാദവ്പൂര്‍ യൂണിവേഴ്സിറ്റി (http://www.jaduniv.edu.in/), ഡറാഡൂണിലെ വാഡിയ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി (http://www.wihg.res.in/) എന്നിവിടങ്ങളിലെല്ലാം
ഗവേഷണം നടത്തുവാന്‍ കഴിയും.
ആര്‍ക്കിയോളജിക്കല്‍
സര്‍വേ ഓഫ് ഇന്ത്യ (http://asi.nic.in/), ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (http://www.portal.gsi.gov.in/), എന്നി
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തുടര്‍ ഗവേഷകരാകുവാനും യുവ ഗവേഷകരുടെ ഗൈഡാകുവാനും
കഴിയും. സര്‍വകലാശലകളിലെ ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപകരാകുവാനും
കഴിയും.
പ്രധാന
സ്ഥാപനങ്ങള്‍
1.
International
Paleontological Association, Paleontological Institute, 1475, Lindey Hall,
University of Kanas (US) (http://paleo.ku.edu/)
2.
The
Paleontological Research Institute, 1259 Transburg Road, ITHACA, NY 14850 (US)
(https://www.priweb.org/)
3.
The
Paleontological Society, Dept. of Earth and Environment, Franklin & Marshall
College, Lancaster PA 17604 (http://paleosoc.org/)
No comments:
Post a Comment