അടിസ്ഥാന പരമായി ഇന്ത്യയൊരു കാര്‍ഷിക രാജ്യമാണ്. ആയതിനാല്‍ത്തന്നെ കാര്‍ഷികാധിഷ്ടിത
വ്യവസായങ്ങള്‍ക്കും തന്‍മൂലം അതുമായി ബന്ധപ്പെട്ട കരിയറുകള്‍ക്കും എന്നും
പ്രസക്തിയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ഇവിടെ വാര്‍ത്താ പ്രാധാന്യം
നേടാത്തതിനാല്‍ നാമത് അത്ര കണ്ട് ശ്രദ്ധിക്കാറില്ല. കാര്‍ഷിക പഠനത്തില്‍ ഏറെ
പ്രാധാന്യമുള്ളയൊരു പഠന ശാഖയാണ് ഫ്ലോറികള്‍ച്ചര്‍ എന്നത്. ഇന്ത്യക്ക് വന്‍ തോതില്‍
വിദേശ നാണ്യം നേടിത്തരുന്നയൊന്നാണ് പൂക്കളുടേതെന്നതിനാല്‍ പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക്
ഈ രംഗത്ത് മികച്ചയൊരു കരിയര്‍ കണ്ടെത്തുവാന്‍ കഴിയും.
എന്താണ്
പഠിക്കുവാനുള്ളത്
പുഷ്പിക്കുന്ന ചെടികളുടെ പരിപാലനം, പുതിയ രീതികള്‍ വികസിപ്പിക്കുക,
പുതിയ നിറങ്ങളിലെ പൂക്കള്‍ ജനിതക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് കൊണ്ട്
കണ്ടെത്തുക, ആധുനിക ടിഷ്യൂകള്‍ച്ചര്‍ വിത്തിനങ്ങള്‍ കണ്ടെത്തുക, പുത്തന്‍ കൃഷി
രീതികളും ഹാനികരമല്ലാത്ത കീടനാശിനികള്‍ ഗവേഷണ ഫലമായി നിര്‍മ്മിക്കുക എന്നിങ്ങനെ
പുത്തന്‍ രീതിയിലെ പോളി ഹൌസ് ഫാമിങ്ങ് മുതല്‍ അന്തര്‍ദേശീയ മാര്‍ക്കറ്റിങ്ങ്
വരെയുള്ള കാര്യങ്ങള്‍ പഠിക്കേണ്ടി വരും.
മനോഹരമായ ലാന്‍ഡ്സ്കേപ്പുകളും പൂന്തോട്ടങ്ങളും ഡിസൈന്‍ ചെയ്യുവാന്‍
ഇവര്‍ക്ക് കഴിയും. എര്‍ത്ത് സയന്‍സും പ്ലാന്‍റ് ടോക്സിക്കോളജിയും മുതല്‍ പൂക്കളില്‍
നിന്ന് സുഗന്ധം വേര്‍തിരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍വരെ ഇവര്‍ കൈകാര്യം
ചെയ്യേണ്ടതായിട്ടുണ്ട്.
കോഴ്സുകളും യോഗ്യതയും
BSc അഗ്രിക്കള്‍ച്ചര്‍ പോലെ
തന്നെ പ്രാധാന്യമുള്ള കോഴ്സാണിത്. 4 വര്‍ഷമാണ് ഈ BSc കോഴ്സിന്‍റെ കാലാവധി. MSc,
PhD കോഴ്സുകളുമുണ്ട്.
ബയോളജി അടങ്ങിയ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.
പ്രധാന സ്ഥാപനങ്ങള്‍
തൃശൂരിലെ കേരള അഗ്രിക്കള്‍ച്ചറല്‍
യൂണിവേഴ്സിറ്റിയില്‍ (http://www.kau.in/) ബിരുദ കോഴ്സുണ്ട്. കേരളത്തിലെ
പൊതു പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്. ഓള്‍ ഇന്ത്യ അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സ്
വഴി പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (http://www.pau.edu/), കോയമ്പത്തൂര്‍
കേന്ദ്രമായ തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (http://www.tnau.ac.in/) എന്നിവിടങ്ങളിലും
പ്രവേശനം നേടാം. മറ്റ് അനവധി സ്ഥാപനങ്ങളുമുണ്ട്.
കരിയര്‍ സാധ്യതകള്‍
ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും
സാധ്യതയുള്ള വിഷയമാണിത്. വിയറ്റ്നാം, തായ് ലന്‍ഡ്, സ്വീഡന്‍, ഇസ്രായേല്‍, ഹോളണ്ട്
തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും വലിയ കയറ്റ് മതിയിലൊന്ന് പൂക്കളാണ്. ഇന്‍ഡ്യന്‍
കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍
ജോലി നേടുവാന്‍ കഴിയും. വിവിധ മ്യൂസിയങ്ങള്‍, നേഴ്സറികള്‍, ദേശീയോദ്യാനങ്ങള്‍,
ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെല്ലാം ജോലി നേടാം. ഇന്‍ഡ്യന്‍ അഗ്രിക്കള്‍ച്ചറല്‍
റിസേര്‍ച്ച് സര്‍വീസ് (ARS) എഴുതിയെടുത്ത്
ശാസ്ത്രജ്ഞരാകുവാന്‍ കഴിയും. സംരംഭകരാകുവാനും ഈ പഠന ശാഖ വഴി കഴിയും.
No comments:
Post a Comment