Tuesday, 15 March 2016

ഗ്രീന്‍ ടെക്നോളജി മാറുന്ന ലോകത്തിന്റെ് പഠന മേഖല


പ്രകൃതിയുടെ ചൂഷണമാണ് വ്യവസായമെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. ഏതൊരു കാലഘട്ടത്തിലും മനുഷ്യന്‍റെ അനുദിനമുള്ള ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ വ്യവസായങ്ങളനിവാര്യമാണെന്നുള്ളത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാല്‍ പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ഭാവി തലമുറയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യം മുന്‍പിലുണ്ടെന്ന വസ്തുത നാം കാണാതിരുന്നു കൂടാ. പ്രത്യേകിച്ചും കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത്. അതിനാലാണ് ലോകരാഷ്ട്രങ്ങള്‍ തന്നെ ഒരു ബദല്‍ മാര്‍ഗ്ഗം ആരാഞ്ഞ് തുടങ്ങിയത്. പരിസ്ഥിതിക്ക് ഹാനികരമായ പ്രവണതകള്‍ കുറക്കാനും ഊര്‍ജ്ജ സംരംക്ഷണത്തെയും പ്രകൃതി സംരംക്ഷണത്തെയും യോജിപ്പിച്ച് പുതിയൊരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയിരിക്കുന്നു ഇവിടെയാണ് ഗ്രീന്‍ ടെക്നോളജിയുടെ പ്രസക്തി.

എന്താണ് ഗ്രീന്‍ ടെക്നോളജി

സാങ്കേതിക ലോകത്ത് താരതമേന്യ പുതിയ പദമാണിത്. പരിസ്ഥിതി സൌഹാര്‍ദ്ദമായ സാങ്കേതിക വിദ്യയെന്ന് പൊതുവേ നിര്‍വ്വചിക്കാം. ഊര്‍ജ്ജ ഉപയോഗം താരതമേന്യ കുറഞ്ഞ ഉല്‍പ്പന്ന നിര്‍മ്മാണമാണിനിയുള്ള കാലത്തിലെ ട്രെന്‍റ്. മലീനീകരണമില്ലാത്തതോ അല്ലായെങ്കില്‍ താരതമേന്യ കുറഞ്ഞതോ ആയ വ്യവസായങ്ങള്‍ക്ക് മാത്രമേ ഇനി നില നില്‍പ്പുള്ളുവെന്ന തിരിച്ചറിവാണ് ഈ ദിശയിലേക്ക് ചിന്തിക്കുവാനുള്ള കാരണം. ആയതിനാല്‍ തന്നെ വ്യവാസായിക ലോകവും  വിവിധ ഗവണ്‍മെന്‍റുകളും ഈ തരത്തിലാണിപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. വികസനമെല്ലാം തന്നെ Sustainable ആയെങ്കില്‍ മാത്രമേ ഈ പ്രകൃതി അതു പോലെ നില നില്‍ക്കുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാവി തലമുറയുടെ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് മാത്രമുള്ള വികസനത്തിനാണ് Sustainable Development എന്ന് പറയുന്നത്.

സാങ്കേതിക ലോകവും വിവിധ ഗവണ്മെന്‍റുകളുമെല്ലാം ഈ ദിശയില്‍ ചിന്തിക്കുമ്പോള്‍ വ്യാവസായിക രംഗത്ത് വിവിധ മാറ്റങ്ങളുണ്ടാവുമെന്ന് മാത്രമല്ല കൂടുതല്‍ തൊഴിലവസരങ്ങളും ഉടലെടുക്കുവാനിടയാകും.

കോഴ്സുകള്‍ 

എം ടെക് കോഴ്സായിട്ടാണ് ഇപ്പോള്‍ ഇത് ആരംഭിച്ചിരിക്കുന്നത്. പരിസ്എഥിതി നാശങ്ങള്‍ തടയാനുതകുന്ന പുതി യ സാങ്കേതിക വിദ്യകള്‍ വികസിപ്പികുക, ഊര്‍ജ്ജ സംരംക്ഷണം കാര്യക്ഷമമാക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുക ബദല്‍ ഊര്‍ജ്ജോല്‍പ്പാദന രീതികള്‍ കണ്ടു പിടിക്കുക തുടങ്ങിയ കാര്യങ്ങലില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്നതാണ് കോഴ്സിന്‍റെ ലക്ഷ്യം.
ഗ്രീന്‍ എനര്‍ജി ജനറേഷന്‍, ഗ്രീന്‍ കമ്പ്യൂട്ടിങ്ങ്, വേസ്റ്റ് മാനേജ്മെന്‍റ്, നാനോ ടെക്നോളജി ആന്‍റ് എനര്‍ജി, ഗ്രീന്‍ പ്രോസസ്. എന്‍വിയോണ്‍മെന്‍റല്‍ സസ്റ്റയനബിലിറ്റി തുടങ്ങി ഒരു പാട് മേഖലകള്‍ പാഠ്യ വിഷയമായി വരുന്നുണ്ട്. 


എങ്ങനെ പഠിക്കാം

ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബിരുദമാണ് പ്രവേശന യോഗ്യത.


എവിടെ പഠിക്കാം

നിലവില്‍ ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധേയമായ ഭോപാലിലെ മൌലാനാ ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് (http://www.manit.ac.in/) ഈ കോഴ്സ് നടത്തി വരുന്നത്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ കോഴ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നു.

No comments:

Post a Comment