Thursday, 18 February 2016

പരിസ്ഥിതി സൌഹാര്ദ്ദi പ്ലാസ്റ്റിക്കിനെക്കുറിച്ചറിയാന്‍ ബയോപോളിമര്‍ സയന്സ്ം




മനുഷ്യന്‍ പരിസ്ഥിതി സംരംക്ഷണത്തിലേക്ക് തിരിയേണ്ടതിന്‍റെ ആവശ്യകത ലോക രാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആയതിനാലാണ് അനിവാര്യമായ പ്ലാസ്റ്റിക്കിന് ബദല്‍ എന്തെന്ന ചോദ്യത്തിനുത്തരമെന്നോണം ബയോ പോളിമറിലേക്ക് ശ്രദ്ധ തിരിഞ്ഞത്. അതിനാല്‍ത്തന്നെ നാളുയുടെ വ്യവസായത്തില്‍ നിര്‍ണ്ണായക സ്ഥാനമായിരിക്കും ഇതിനുള്ളത്. ഇത് ഈ രംഗത്തെ തൊഴില്‍ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബയോ പോളിമര്‍ വ്യവസായം വളര്‍ച്ച പ്രാപിക്കുന്നുണ്ട്.

ഈ സാധ്യത കണ്ടിട്ടാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഈ വിഷയത്തില്‍ എം എസ് സി കോഴ്സ് ആരംഭിച്ചത്. Central Institute of Plastics Engineering and Technology യുടെ കൊച്ചി കാമ്പസായ Centre for Bio-Polymer Science and Technology (CBPST) യിലാണ് ഇതുള്ളത്. ബി എസ് സി കെമിസ്ട്രിയാണ് പ്രവേശന യോഗ്യത. കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. 20 സീറ്റുണ്ട്.

ബയോ പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ M.Tech ഉം ഇവിടെയുണ്ട്. ഗവേഷണത്തിനും സൌകര്യമുണ്ട്.

http://cipet.gov.in/visitourcampus/cbpst/cbpst.html ആണ് വെബ് വിലാസം. ഫോണ്‍ നമ്പര്‍ 0484 255 5750 ആണ്. വിലാസം

Centre for Bio-Polymer Science and Technology (CBPST)

Old JNM Hospital Campus, FACT Township

Eloor, Udyogamandal P.O

Cochin, Kerala, India - 683 501

No comments:

Post a Comment