Wednesday, 11 November 2015

ടീ മാനേജ്മെന്‍റ് പഠിക്കാം


ആഗോളീകരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ പുത്തന്‍ കോഴ്സുകളും ഉടലെടുത്തു കൊണ്ടിരിക്കുന്നു. ചെറുപ്പമെന്നും വെല്ലുവിളികള്‍ക്ക് പിറകേയാണ്. പരമ്പരാഗത കോഴ്സുകള്‍ക്കപ്പുറം പഠനത്തിന്‍റെ പുത്തന്‍ വാതയാനങ്ങള്‍ തേടുന്ന തലമുറ ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. ഇക്കാലഘട്ടത്തിലെ പുത്തന്‍ കോഴ്സുകളിലൊന്നാണ് ടീ മാനേജ്മെന്‍റ്. പഠിച്ചിറങ്ങിയവര്‍ അധികമില്ലായെന്നത് ഈ കോഴ്സിനെ തൊഴില്‍ സാധ്യതയേറിയതാക്കിയിരിക്കുന്നു. വിദ്യാഭ്യാസമില്ലാത്തവര്‍ മുതല്‍ ഉന്നത കാര്‍ഷിക ബിരുദധാരികള്‍ വരെ വിഹരിക്കുന്ന ഒരു മേഘലയാണിത്. ഈ രംഗത്ത് സ്പെഷലൈസ് ചെയ്യാവുന്ന മേഖലകള്‍ ഏറെയാണ്. ഗവേഷകര്‍, പ്ലാന്‍റേഷന്‍ മാനേജര്‍മാര്‍, ടീ ബ്രോക്കര്‍മാര്‍, കണ്‍സള്‍ട്ടന്‍റ്‌സ്, ടീ ടേസ്റ്റേഴ്സ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.  ഇതിനെയെല്ലാം ആകെക്കൂടി ചേര്‍ത്താണ് ടീ മാനേജ്‌മെന്‍റ് എന്ന് വിളിക്കുന്നത്.

എന്താണ് പഠിക്കുവാനുള്ളത്

കൃഷിയുടെ വിവിധ മേഘലകളില്‍ പരിശീലനം, തേയില ഉല്‍പ്പാദനം, വിപണനം, ധനകാര്യം തുടങ്ങിയവയ്ക്ക് പുറമേ ചായ രുചിച്ചറിയുവാനുള്ള കഴിവും ഇത് പഠിക്കുന്നവര്‍ക്ക് സ്വന്തം. 

യോഗ്യതകളും കോഴ്സുകളും

ടീ മാനേജ്മെന്‍റുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകളുണ്ട്. 

Degree Courses in Tea Management
- B.Sc in Tea Husbandry and Technology
- M.Sc in Tea Husbandry and Technology

Diploma or Certificate Courses in Tea Management

- Post Graduate Diploma in Tea Management
- Certificate Programme on Computer Application in Tea
- Advanced Programme on Computer Application in Tea
- Certificate Programme in Tea Tasting and Marketing

എന്നിവയാണ് പ്രധാന കോഴ്സുകള്‍. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ബോട്ടണി, ഫുഡ് സയന്‍സ്, അഗ്രിക്കള്‍ച്ചര്‍ എന്നിവയിലേതെങ്കിലും ബിരുദവും അഭിരുചിയുമുണ്ടെങ്കില്‍ ഈ രംഗത്ത് ശോഭിക്കുവാന്‍ കഴിയും. 

എവിടെ പഠിക്കാം

പ്രധാന സ്ഥാപനങ്ങള്‍

1.      Assam Agricultural University,
Department of Tea Husbandry and Technology, Jorhat, Assam -785013
website :www.aau.ac.in
Course offered: (B.Sc & M.Sc) Agriculture in Tea Husbandry and Technology 


2.      Indian Institute of Plantation Management,
Jnana Bharathi Campus, P.0 Malathalli, Bangalore-560056
Phone :91-80-3211716
Fax:91-80-23212775
E-mail : Contact Us ,
Website: www.iipmb.edu.in
Courses offered:
Professional Certificate Programme on Tea Tasting and Marketing (PCP-TTM)
Eligibility: Graduation with proficiency in English
Duration:45 days
Professional Certificate Programme on Tea Estate Managment(PCP-TEM)
Eligibility: Graduation
Duration:30 days

3.      Dipras Institute of Professional Studies,
23/28 Gariahat Road, Kolkata-700029
Phone : 033-24600743/ 65458717
Website: www.dipras.in/
Course offered:
Certificate course in Tea Management
Eligibility: Graduation
Duration: 1 year
Tea Tasting Course
Eligibility: candidates with tea knowledge
Duration: 2 months

4.      NITM,
Darjeeling Tea Research and Management Association
P.O Kadamtala,Silguri-734011, Dist. Darjeeling, West Bengal
Phone : 0353-2581582
Website:
www.nitm.in
Course offered:
Post Graduate Diploma in Tea (PGDT)
Eligibility: Graduation
Duration: 9 months

5.      UPASI Tea Research Institute,
Nirar Dam BPO, Valparai-642127 (Tamil Nadu)
Phone:(04253) 235301
Website:
www.upasitearesearch.org

6.      Birla Institute of Futuristic Studies,
17A Darga Road, Park Circus, Kolkata-700017
Phone: 033 22816879/2985
Fax: 033 22896381
Website: www.bifsmgmt.org/
Course offered:
Tea Tasting Course
Eligibility: Graduation
Duration: 3 months

7.      The Tea Tasters Academy,
Coonoor, Nilgiris (Tamilnadu)

8.      University of North Bengal
Department of Tea Management
Raja Rammohunpur, Dist. Darjeeling
West Bengal-734013
Phone:0353 2776380, 2776357
Website: www.nbu.ac.in/tea.html
Course offered:
Post Graduate Diploma in Tea Management (PGDTM)
Eligibility: Graduation
Duration: 1 year
M.Sc. in Tea Science
Eligibility: B.Sc. Honours in any branch of Science, Agriculture or Equivalent degree.
Duration: 2 Years

ജോലി സാധ്യതകള്‍

അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബോട്ടണി, ഫുഡ് സയന്‍സ്, ഹോര്‍ട്ട് കള്‍ച്ചര്‍ തുടങ്ങിയവയിലെ ബിരുദധാരികള്‍ക്ക് തേയിലത്തോട്ടങ്ങളില്‍ അസിസ്റ്റന്‍റുമാരാകാം. ഇവര്‍ക്ക് അസിസ്റ്റന്‍റ് മാനേജര്‍, മാനേജര്‍ എന്നിങ്ങനെ ഉയര്‍ച്ചയും നേടാനാവും. നേതൃപാടവവും തൊഴിലാളികളുമായി നന്നായി ഇടപെടാനും കഴിവുള്ളവര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാനാവും. വിവിധയിനം തേയിലകളെക്കുറിച്ച് സമഗ്രമായ അറിവുള്ളവര്‍ക്ക് ടീ ടേസ്റ്ററാവാം. ടീ മാനേജ്മെന്‍റില്‍ വിവിധ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് തേയിലത്തോട്ടങ്ങളില്‍ ഉയര്‍ന്ന തസ്തികകളിലേക്കെത്തിപ്പെടുവാന്‍ കഴിയും. ഗവണ്‍മെന്‍റിന്‍റെ തേയില ബോര്‍ഡിലും ജോലി ലഭിക്കാവുന്നതാണ്. ഗവേഷണ രംഗത്തും അവസരങ്ങളുണ്ട്.

No comments:

Post a Comment