പത്താം ക്ലാസിന് ശേഷം അധികമൊന്നും പഠിക്കാതെ തന്നെ ജോലി
വേണമെന്നുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സ്.
സംസ്ഥാന സര്‍ക്കാരിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് ഈ ഡിപ്ലോമ കോഴ്സ്
നടത്തുന്നത്.
എന്താണ് പഠിക്കുവാനുള്ളത്
ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം
ഇവയാണ് പ്രധാന പാഠ്യ വിഷയങ്ങള്‍.
യോഗ്യതയും കാലാവധിയും
എസ് എസ് എല്‍ സി അല്ലെങ്കില്‍ ടി എച്ച് എസ് എല്‍ സി ആണ് യോഗ്യത. പ്ലസ്
ടു പാസായവര്‍ക്ക് 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്കുണ്ട്. 60 സീറ്റ് വീതമുള്ള ഈ
കോഴ്സിന്‍റെ കാലാവധി 2 വര്‍ഷമാണ്.
ജോലി സാധ്യത
സര്‍ക്കാര്‍ സര്‍വീസില്‍ സ്റ്റെനോഗ്രാഫര്‍, ടൈപ്പിസ്റ്റ് തസ്തികകളിലും
സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ടര്‍, പോളിടെക്നിക് കോളേജുകളില്‍ ഇന്‍സ്ട്രക്ടര്‍
തസ്തികകളിലും ജോലി നേടുവാന്‍ പര്യാപ്തമാണീ കോഴ്സ്. സ്വകാര്യ മേഖലയിലും
അവസരങ്ങളുണ്ട്. പ്രൈവറ്റ് സെക്രട്ടറിയായോ ഓഫീസ് അസിസ്റ്റന്‍റ് ആയോ ജോലി നോക്കാം.
എവിടെ പഠിക്കാം
സംസ്ഥാനത്തെ 17 ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുമാണ്
കോഴ്സ് നടത്തുന്നത്. വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങള്‍.
തിരുവനന്തപുരം
മണ്ണന്തല, നാലാഞ്ചിറ – 0471 2540494
കൊല്ലം
നെല്ലിപ്പള്ളി, പുനലൂര്‍ -
0475 2229670
ആലപ്പുഴ
ഇരുമ്പുപാലം പി ഓ,
കല്ലുപാലം – 0477 2237175
കോട്ടയം
ഏറ്റുമാനൂര്‍ - 0481
2537175
ളാലം, പാലാ – 04822
2201650
ഇടുക്കി
കാഞ്ചിയാര്‍, കട്ടപ്പന – 04868
8271058
എറണാകുളം
കലൂര്‍
കോതമംഗലം – 04855 2828557
പോത്താനിക്കാട്,
മൂവാറ്റുപുഴ – 0485 2564709
തൃശൂര്‍
അഷ്ടമിച്ചിറ, മാള – 0480 2892619
പാലക്കാട്
നൂറാണി – 04912 2532371
മലപ്പുറം
മഞ്ചേരി, കരുവമ്പ്രം
വെസ്റ്റ് – 0483 2761565
കോഴിക്കാട്
കോറയങ്ങാട് സ്ട്രീറ്റ്,
കൊയിലാണ്ടി – 0496 2624060
കല്ലാച്ചി, ബടകര – 0496 2554300
കണ്ണൂര്‍
തളിപ്പറമ്പ്
ചെറുകുന്ന്, കണ്ണപുരം – 0497
2861819
വയനാട്
മീനങ്ങാടി
No comments:
Post a Comment